റാനിയ രാജ്ഞി
റാനിയ അൽ-അബ്ദുള്ള (അറബി: رانيا العبد الله Rāniyā al-ʻAbd Allāh) ജോർദാനിലെ രാജ്ഞിയാണ്. 1970 ആഗസ്റ്റ് 31 ന് ജനിച്ചു ജോർദാൻ ഭരണാധികാരിയായ അബ്ദുള്ളാ ബിൻ അൽ ഹസൈൻ രാജാവിൻറെ ഭാര്യയാണവർ.
റാനിയ അൽ-അബ്ദുള്ള | |
---|---|
Queen Rania at Washington, D.C. in 2009 | |
Tenure | 7 February 1999–present |
Proclamation | 22 March 1999 |
ജീവിതപങ്കാളി | Abdullah II of Jordan |
മക്കൾ | |
Crown Prince Hussein Princess Iman Princess Salma Prince Hashem | |
പേര് | |
റാനിയ അൽ-അബ്ദുള്ള | |
പിതാവ് | Faisal Sedki Al-Yassin |
മാതാവ് | Ilham Yassin |
മതം | Islam |
ജീവിതരേഖ
തിരുത്തുകറാനിയ അൽ-യാസിൻ, തുൽക്കറമിൽ നിന്നുള്ള പാലസ്തീനിയൻ മാതാപിതാക്കളായ ഫൈസൽ സെദ്‍കി-യാസിൻറെയും ഇൽഹാം യാസിൻറെയും പുത്രിയായി കുവൈറ്റിലാണ് ജനിച്ചത്. കുവൈറ്റിലെ ജബ്രിയയിലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂളിലെ പഠന ശേഷം കെയ്‍റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കി. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ബിരുദത്തിനു ശേഷം സിറ്റി ബാങ്കിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിയ്ക്ക് ചേർന്നു. അമ്മാനിലെ ആപ്പിൾ കമ്പനിയിലും അവർ ജോലി ചെയ്തിരുന്നു.[1]
വിവാഹം, കുടുംബം
തിരുത്തുക1992 ഓഗസ്റ്റിൽ അബ്ദുള്ള ബിൻ അൽ ഹുസൈൻ എന്ന കിങ് അബ്ദുള്ള രണ്ടാമൻ, രാജകുമാരനായിരിക്കെയാണ് റാണിയയുമായി കണ്ടുമുട്ടുന്നത്. അതിന് ശേഷം ആറു മാസത്തിന് ശേഷം അവരുടെ വിവാഹ പ്രഖ്യാപനമുണ്ടായി. 1993 ജൂൺ 10ന് ഇരുവരും തമ്മിലുള്ള വിവാഹം നടന്നു. ഇവരിൽ രണ്ട് ആൺ മക്കളും രണ്ടു പെൺമക്കളുമുണ്ട്. [2]
അവലംബം
തിരുത്തുക- ↑ "Profile: Jordan's Queen Rania", BBC 7 November 2001.
- ↑ "Ten facts about Queen Rania of Jordan on her 43rd birthday". Hello Magazine. 31 August 2013. Retrieved 31 May 2016.