റാണി കീ വാവ്
ഗുജറാത്തിലെ പാടനിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റെപ് വെൽ (പടവ് കിണർ) ആണ് റാണി കീ വാവ്. 2014 ജൂൺ 22-ന് ഈ ചരിത്രനിർമിതിയെ യുനെസ്കൊ ഒരു ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുകയുണ്ടായി.[2][3]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 4.68, 125.44 ഹെ (504,000, 13,502,000 sq ft) |
മാനദണ്ഡം | (i)(iv)[1] |
അവലംബം | 920 |
നിർദ്ദേശാങ്കം | 23°51′32″N 72°06′06″E / 23.85892°N 72.10162°E |
രേഖപ്പെടുത്തിയത് | 2014 (38th വിഭാഗം) |
നിരവധി കൊത്തുപണികളോടുകൂടിയ ഈ മഹത് നിർമ്മിതിക്ക് ഏകദേശം 64മീറ്റർ നീളവും, 20 മീറ്റർ വീതിയും, 27 മീറ്ററോളം ആഴവുമുണ്ട്. പടവുകിണറുകളുടെ ഗണത്തിലെ തന്നെ ബൃഹത്തും അതി പ്രശസ്തവുമായ ഒന്നാണ് റാണി കീ വാവ്. സോലംകി രാജവംശത്തിന്റെയോ ചാലൂക്യ രാജവംശത്തിന്റെയോ കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത് എന്നു കരുതുന്നു.ഇന്ത്യയിലെ ഏറ്റവും പുതിയ നൂറു രൂപ നോട്ടിൽ പുതുതായി ഇടം പിടിച്ചു.
ചിത്രശാല
തിരുത്തുക-
നാലാം നിലയിൽനിന്നുള്ള കാഴ്ച
-
വിവിധ നിലകൾ
-
ചുവരിലെ പ്രതിമകൾ
-
ചുവരിലെ പ്രതിമകൾ
-
മുകളിൽനിന്നുള്ള കാഴ്ട
-
വിഷ്ണു വിഗ്രഹം
-
മറ്റു പ്രതികമകൾ
-
കൊത്തുപണികൾ
-
വിവിധ നിലകൾ
-
മുകളിൽനിന്നുള്ള കാഴ്ച
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/922.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/news/1157
- ↑ "ഗുജറാത്തിലെ റാണി കീ വാവിനെ യുനെസ്കൊയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി". IANS. news.biharprabha.com. Retrieved 22 June 2014.
റാണി കീ വാവ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.