തവളകളേയും പേക്കാന്തവളകളെയും ഭയപ്പെടുന്നത് തവള ഭയം അല്ലെങ്കിൽ റാണിഡാഫോബിയ എന്നറിയപ്പെടുന്നു. തവളകളുടെ ഏറ്റവും വ്യാപകമായ കുടുംബമാണ് റാണിഡേ ഇതിൽനിന്നാണ് 'റാണിഡാഫോബിയ' എന്ന പേരുവന്നത്. പല സംസ്കാരങ്ങളുടെയും നാടോടിക്കഥകളുടേയും പൊതുവായുള്ള ഒരു അന്ധവിശ്വാസമാണ് തവള ഭയം. സൈക്കിയാട്രിക് സ്പെഷ്യാലിറ്റി പ്രത്യേക പദത്തേക്കാൾ "തവള ഭയം" എന്ന ലളിതമായ പദം ഉപയോഗിക്കുന്നു. [1] ഇതിന്, ബാട്രാകോഫോബിയ എന്ന പദം 1953 ലെ ഒരു മാനസിക നിഘണ്ടുവിലും രേഖപ്പെടുത്തിയിട്ടുണ്ട്. [2][3][4]

ഡോബ്സൺ കുഴിത്തവള

വിശ്വാസങ്ങൾ തിരുത്തുക

ചിലരുടെ അഭിപ്രായത്തിൽ, ഒരു തവളയെ കാണുന്നത് ഒരു മോശം ശകുനമായിരിക്കാം . തവളകളേയും പേക്കാന്തവളകളെയും സ്പർശിക്കുന്നത് അരിമ്പാറയുണ്ടാക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. (തവളകളെ നല്ല ശകുനമായി കണക്കാക്കുന്ന സംസ്കാരങ്ങളിളുമുണ്ട്.) ജോഹന്നാസ്ബർഗ് മൃഗശാലയിലെ ഗവേഷകർ നടത്തിയ ഒരു സർവേയിൽ, ആധുനിക കാലഘട്ടത്തിൽ പഴയ അന്ധവിശ്വാസങ്ങൾക്ക് കാര്യമായ പ്രാധാന്യമില്ലെന്നും തവളകൾക്ക് വിഷമുണ്ടോ അവ അപകടകരമാണോ എന്നതാണ് കുട്ടികളെ കൂടുതൽ ആശങ്കപ്പെടുത്തുന്നതെന്നും തെളിയിച്ചിട്ടുണ്ട്. [5]

റോമക്കാരെ പിന്തിരിപ്പിക്കാൻ പോർച്ചുഗീസ് കടയുടമകൾ സെറാമിക് തവളകളെ ഉപയോഗിക്കുന്നു. [6]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Psychiatry Specialty Board Review for the DSM-IV" (1996) Psychology Press, ISBN 0-87630-788-8 p. 97
  2. "Fear of Frogs Phobia - Ranidaphobia" (in അമേരിക്കൻ ഇംഗ്ലീഷ്). 2014-04-14. Retrieved 2021-07-04.
  3. "Fear of Frogs (Ranidaphobia): Symptoms, Causes, and Treatment" (in ഇംഗ്ലീഷ്). 2021-01-07. Retrieved 2021-07-04.
  4. Jacob Shatzky, Leland Earl Hinsie (1953) "Psychiatric Dictionary: With Encyclopedic Treatment of Modern Terms", Oxford University Press, "Fear of frogs"
  5. "What do kids think about Frogs?" Archived 2008-07-08 at the Wayback Machine., a Johannesburg Zoo article
  6. Vidal, Marta (February 4, 2019). "Portuguese shopkeepers using ceramic frogs to 'scare away' Roma". Al Jazeera. Al Jazeera Media Network. Retrieved February 4, 2019.

 

"https://ml.wikipedia.org/w/index.php?title=റാണിഡാഫോബിയ&oldid=3973496" എന്ന താളിൽനിന്ന് ശേഖരിച്ചത്