റാം ബഹാദൂർ റായ്
ഹിന്ദി പത്ര പ്രവർത്തകനാണ് റാം ബഹാദൂർ റായ്. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഡൽഹിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന യതാവത്ത് ദ്വൈവാരികയുടെ പത്രാധിപരാണ്. ജയപ്രകാശ് നാരായണനുമായി ഏറെ അടുത്തു പ്രവർത്തിച്ച റായ് അധികാര കേന്ദ്രങ്ങളിൽ നിന്നു എക്കാലവും അകന്നു നിന്നു. 1974 കാലത്ത് ബീഹാറിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രമുഖനായിരുന്നു. അക്കാലത്ത് മിസ പ്രകാരം ജയിലിലായിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ ഹവാല ഇടപാടുകൾ പുറത്തു കൊണ്ടു വരുന്നതിൽ പ്രധാന പങ്കു വഹിച്ചു.
റാം ബഹാദൂർ റായ് | |
---|---|
ജനനം | ബീഹാർ, ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തകൻ |
പുരസ്കാരങ്ങൾ | പത്മശ്രീ |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2015)[1]
അവലംബം
തിരുത്തുക- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.