ഈജിപ്തിലെ പത്തൊമ്പതാം രാജവംശത്തിലെ മൂന്നാമത്തെ ഫറോവയായിരുന്നു റാംസെസ്സ് രണ്ടാമൻ. BCE 1313 മുതൽ BCE1279 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യത്തിന്റെ പ്രതാപകാലഘട്ടമായ ന്യൂ കിങ്ങ്ഡത്തിലെ ഏറ്റവും പ്രതാപിയും പ്രശസ്തനും അധികാരവുമുണ്ടായിരുന്ന ഫറോവയായി രാംസെസ്സ് രണ്ടാമനെ കണക്കാക്കുന്നു.[5] അദ്ദേഹത്തിന്റെ പിൻഗാമികളും പിൽക്കാല ഈജിപ്തുകാരും അദ്ദേഹത്തെ മഹാനായ പിതാമഹൻ എന്ന് വിളിച്ചു. ഈജിപ്തിന്റെ ആധിപത്യമുറപ്പിക്കാനായി കാനാനിലേയ്ക്കും സമീപ പ്രദേശങ്ങളിലേക്കും അനേകം സൈനിക പര്യവേഷണങ്ങൾ നടത്തിയിരുന്നു.

പതിനാലാം വയസ്സിൽ രാംസെസ്സിനെ പിതാവ് സെറ്റി ഒന്നാമൻ യുവരാജാവായി നിയമിച്ചു. കൗമാരത്തിന്റെ അവസാന കാലഘട്ടത്തിൽ സിംഹാസനത്തിലെത്തിയെന്ന് വിശ്വസിക്കുന്ന രാംസെസ്സ് ബി.സി.ഇ 1279 മുതൽ ബി.സി.ഇ 1313 വരെ നീണ്ട അറുപത്താറു വർഷം ഈജിപത് ഭരിച്ചു. അദ്ദേഹം 99 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും തൊണ്ണൂറാമത്തെയോ തൊണ്ണൂറ്റൊന്നാമത്തെയോ വയസ്സിൽ മരണപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത. അദ്ദേഹത്തിന്റെ മരണ ശേഷം 1881ന് ശരീരം രാജാക്കന്മാരുടെ താഴ്‌വരയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. രാംസെസ്സ് രണ്ടാമന്റെ മമ്മി ഇപ്പോൾ കെയ്റോ മ്യൂസിയത്തിൽ പ്രദർശനത്തിലാണ്.

പാലായന കഥയിലെ ഫറോവ

തിരുത്തുക

ബൈബിളിലും ഖുറാനിലും പ്രതിപാദിക്കപ്പെടുന്ന ഫറോവ രാംസെസ്സ് രണ്ടാമനാണ് എന്നൊരു പ്രചാരണം നിലവിലുണ്ടെങ്കിലും ഇതിനു ചരിത്രപരമായ തെളിവുകൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.1974_ൽ ഫംഗസ് ബാധ കണ്ടെത്തിയ തുടർന്നുണ്ടായ പരിശോധനയിൽ കഴുത്തിനകത്ത് മരക്കഷ്ണം വെച്ച് എംബാം ചെയ്തതും കണ്ടെത്തി. മൃതശരീരം കേടുവരാതിരിക്കാൻ ശാസ്ത്രീയമായി എംബാം ചെയ്തതിനാൽ മതസാഹിത്യങ്ങൾ അവകാശപ്പെടുന്ന പ്രകൃത്യാ സംരക്ഷിക്കപ്പെട്ടു എന്ന വാദം തെറ്റാണെന്ന് നിരീക്ഷിക്കുന്നു . [6]

ഇതും കൂടി കാണുക

തിരുത്തുക
  1. 1.0 1.1 Clayton (1994) p. 146
  2. 2.0 2.1 2.2 Tyldesly (2001) p. xxiv
  3. "Mortuary temple of Ramesses II at Abydos". Archived from the original on 2008-12-22. Retrieved 2008-10-28.
  4. Anneke Bart. "Temples of Ramesses II". Archived from the original on 2008-04-28. Retrieved 2008-04-23.
  5. Putnam, James (1990). An introduction to Egyptology.
  6. "Ramesses the Great". BBC. Retrieved 2008-05-15
"https://ml.wikipedia.org/w/index.php?title=റാംസെസ്സ്_രണ്ടാമൻ&oldid=4122526" എന്ന താളിൽനിന്ന് ശേഖരിച്ചത്