റസൽ ദ്വീപ് Russell Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. പാറി ചാനലിൽ കിടക്കുന്ന ഈ ദ്വീപ്, പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിന്റെ വടക്കൻ അറ്റവുമായി ബാറിങ് ചാനൽ വേർതിരിക്കുന്നു. പടിഞ്ഞാറൻ ഭാഗത്തെ മൂന്നിൽ ഒന്നു ഭാഗത്ത് ഒരു വീതികുറഞ്ഞ തടാകമുണ്ട്. ഈ തടാകത്തിന്റെ വടക്കൻ അറ്റത്ത് ഒരു കരയിടുക്ക് ഉണ്ട്. ഇതിനു വെറും 1.1 കി.മീ (3,608 അടി 11 ഇഞ്ച്) വീതി മാത്രമേയുള്ളു. ഈ ഭാഗം ഈ ദ്വീപിന്റെ കരകളെ ബന്ധിപ്പിക്കുന്നു. 940 കി.m2 (1.01×1010 sq ft) വിസ്തീർണ്ണമുള്ള ഈ ദ്വീപ് പ്രിൻസ് വെയിൽസ് ദ്വീപിനടുത്തുള്ള ഏറ്റവും വലിയ ദ്വീപാണ്.[1]

റസൽ ദ്വീപ്
Geography
Locationപാരി ചാനൽ
Coordinates74°00′N 98°25′W / 74.000°N 98.417°W / 74.000; -98.417 (Russell Island)
Archipelagoകനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Area940 കി.m2 (360 ച മൈ)
Highest elevation240 m (790 ft)
Administration
Canada
Demographics
PopulationUninhabited

William Edward Parry 1819ൽ വില്ല്യം എഡ്വാർഡ് പാറി ആണിത് ആദ്യമായി കണ്ടെത്തിയത്. അദ്ദേഹമാണ് ഈ ദ്വീപു കണ്ട ആദ്യ യൂറോപ്യൻ.[2]


  1. "Russell Island". oceandots.com. 2006-07-31. Archived from the original on December 23, 2010. Retrieved 2008-05-11.{{cite web}}: CS1 maint: unfit URL (link)CS1 maint: Unfit url (link)
  2. Parry, William Edward (1821). Journal of a voyage for the discovery of a North-West passage from the Atlantic to the Pacific: performed in the years 1819-20. London: John Murray.
"https://ml.wikipedia.org/w/index.php?title=റസൽ_ദ്വീപ്_(നുനാവുട്)&oldid=3977762" എന്ന താളിൽനിന്ന് ശേഖരിച്ചത്