റസിയ

ഇന്ത്യൻ നാടോടി സംഗീതത്തിന്റെ ജനപ്രിയ ഇനം

ഉത്തർപ്രദേശിലെ ബ്രജ് മേഖലയിൽ നിന്നുള്ള ഇന്ത്യൻ നാടോടി സംഗീതത്തിന്റെ ജനപ്രിയ ഇനമാണ് റസിയ.[1] റസിയയുടെ ശൈലി ഒന്നിലധികം ഉപവിഭാഗങ്ങൾ ഉൾക്കൊള്ളുന്നു. മാത്രമല്ല അവ വ്യത്യസ്ത സന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.[2] ഗാനങ്ങൾ വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്നതിന്റെ പേരിൽ അറിയപ്പെടുന്നു. എന്നിരുന്നാലും അവ സാധാരണയായി ഹിന്ദു ദൈവമായ കൃഷ്ണന്റെ ലൈംഗിക ബന്ധത്തെ ചിത്രീകരിക്കുന്ന ഒരു കൂട്ടം സ്റ്റോക്ക് ട്യൂണുകളിലാണ് ആലപിക്കുന്നത്.[3]“എപ്പിക്യൂർ” [4] എന്നതിന്റെ ഹിന്ദി പദമാണ് റസിയ എന്ന പദം. ഇത് പ്രണയാഭ്യർത്ഥകനെ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ഗാനങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന കൃഷ്ണ ദേവനെ സൂചിപ്പിക്കുന്നു. റസിയയുടെ ഗാനം ആലപിക്കുമ്പോൾ സാധാരണയായി വിവിധതരം ഉപകരണങ്ങൾ ഉപയോഗിച്ച് വായിക്കുകയും ചെയ്യുന്നു. ഏറ്റവും സാധാരണമായത് “ധോളക്ഡ്രംസ്, [5] സാരംഗി, ഹാർമോണിയം എന്നിവയാണ്.[4] പുരാതന ഹിന്ദു ഉത്സവമായ ഹോളി ഉത്സവവുമായി ഈ സംഗീതരീതി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും ഗ്രാമീണർ, പ്രൊഫഷണൽ എന്റർടെയ്‌നർമാർ, ക്ഷേത്ര ഗാന വിഭാഗങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവർ അവതരിപ്പിക്കുന്നു.[4]

റസിയ
Cultural originsഉത്തർപ്രദേശ്, ഇന്ത്യ
Typical instrumentsഭും

സാരംഗി ധോളക്

ഹാർമോണിയം
Instruments used in rasiya
ഹാർമോണിയം
സാരംഗി
ധോളക്

അവലംബം തിരുത്തുക

  1. N, Durgesh; Apr 9, an Jha / TNN / Updated; 2011; Ist, 07:28. "Jats pitch in with Rasiya | Delhi News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-10-12. {{cite web}}: |last3= has numeric name (help)CS1 maint: numeric names: authors list (link)
  2. Manuel (2015). "The Intermediate Sphere in North Indian Music Culture: Between and Beyond "Folk" and "Classical"". Ethnomusicology. 59 (1): 82–115. doi:10.5406/ethnomusicology.59.1.0082. JSTOR 10.5406/ethnomusicology.59.1.0082.
  3. "Department of African American studies, John Jay College of Criminal Justice". African Studies Companion Online. doi:10.1163/_afco_asc_000ah. Retrieved 2020-10-12.
  4. 4.0 4.1 4.2 Manuel, Peter (2015). "Hathrasi Rasiya: An Intermediate Song Genre of North India". Asian Music (in ഇംഗ്ലീഷ്). 46 (2): 3–24. doi:10.1353/amu.2015.0012. ISSN 1553-5630. S2CID 193207786.
  5. Unity in Cultural Diversity. New Delhi: National Council of Educational Research and Training. 2018. p. 157. ISBN 978-93-5292-059-7. {{cite book}}: Check |isbn= value: checksum (help)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റസിയ&oldid=3535558" എന്ന താളിൽനിന്ന് ശേഖരിച്ചത്