റശീദ് രിദ
പ്രഗല്ഭനായ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു മുഹമ്മദ് റശീദ് രിദ (സെപ്റ്റംബർ 23, 1865,സിറിയ-ഓഗസ്റ്റ് 22, 1935, ഈജിപ്ത്). തന്റെ തലമുറയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പണ്ഡിതനും നിയമവിദ്ഗ്ദനുമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു[1]. റശീദ് രിദ എന്ന പേരിലാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്.
Muhammad Rashid Rida | |
---|---|
محمد رشید رضا | |
മതം | Islam |
Personal | |
ദേശീയത | Ottoman (1865-1922) Egyptian (1922-1935) |
ജനനം | Al-Qalamoun, Beirut Vilayet, Ottoman Empire | 23 സെപ്റ്റംബർ 1865 17 ഒക്ടോബർ 1865
മരണം | 22 ഓഗസ്റ്റ് 1935 Cairo, Egypt | (പ്രായം 69)
സിറിയയിലാണ് റശീദ് രിദ ജനിച്ചത്. പാരമ്പര്യ ഇസ്ലാമിക വിഷയങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം 1884-85 കാലത്ത് മുഹമ്മദ് അബ്ദുവും ജമാലുദ്ദീൻ അഫ്ഗാനിയും നടത്തിയിരുന്ന "അൽ ഉർവ-അൽ വുത്ഖ" എന്ന പ്രസിദ്ധീകരണവുമായി ആദ്യമായി പരിചയപ്പെട്ടു. 1897 ൽ സിറിയയിൽ നിന്ന് കൈറൊയിലേക്ക് പോയി അവിടെ മുഹമ്മദ് അബ്ദുവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അടുത്ത വർഷം തന്നെ "അൽമനാർ" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഖുർആന്റെ വ്യാഖ്യാനങ്ങൾ ഉൾപ്പെടെയുള്ള ഇസ്ലാമിക വിഷയങ്ങൾ കൈകാര്യം ചെയ്ത ഈ പ്രസിദ്ധീകരണം ആദ്യം ആഴ്ചപ്പതിപ്പായും ശേഷം മാസികയായും പ്രസിദ്ധീകരിച്ചു വന്നു[1]. 1935 ൽ തന്റെ മരണം വരെ റശീദ് രിദ അൽമനാറിൽ തുടർന്നു. തന്റെ മുൻഗാമികളെ പോലെ തന്നെ റശീദ് രിദയും മുസ്ലിം സമൂഹത്തിലെ ദൗർബല്യങ്ങളായ പാശ്ചാത്യ കോളനിവത്കരണം, സൂഫിസത്തിന്റെ അമിത കടന്നുകയറ്റം, അന്ധമായ അനുകരണം, പണ്ഡിതന്മാരുടെ നിർജീവത,ശാസ്ത്ര-സാങ്കേതിക രംഗത്ത് മുസ്ലിംകളുടെ പുരോഗതിയുടെ അഭാവംമൂലം ഉണ്ടായ പരാജയം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നുള്ള മോചനത്തിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്.
അവലംബം
തിരുത്തുകപുറം കണ്ണി
തിരുത്തുക- ജീവചരിത്രം ചെറുവിവരണം Archived 2007-10-19 at the Wayback Machine.