സവിശേഷതകൾ

തിരുത്തുക

അഗ്രഭാഗം വി- ആകൃതിയിലുള്ള ടാപ്പിങ് കത്തി റബ്ബർ മരത്തിൽനിന്നു കറയെടുക്കുന്നതിനുള്ള ചാലുണ്ടാക്കാനാണ് ഉപയോഗിക്കുന്നത് . മീഡിയം കാർബൺ സ്റ്റീൽ ഉപയോഗിച്ചാണ് കത്തി നിർമ്മിക്കുന്നത്.റബ്ബർ മരത്തിൽ വി ആകൃതിയിലുള്ള വായ്‌ത്തല കൊണ്ട് ആഴത്തിൽ കീറുമ്പോൾ തടിയിൽ ഒരു ചാൽ രൂപപ്പെടുകയും അതിലൂടെ സാവധാനത്തിൽ റബ്ബർപാൽ ഊറിവരുകയും ചെയ്യും. ഊറി വരുന്ന കറ ശേഖരിക്കാനായി തകരം കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉള്ള ഒരു പാത്രം അല്ലെങ്കിൽ ഒരു ചിരട്ട റബ്ബർ മരത്തോട് ചേർത്ത് ബന്ധിപ്പിച്ചിരിക്കും.ഈ പാത്രം നിറയുമ്പോൾ റബ്ബർ പാൽ വലിയ പാത്രങ്ങളിലാക്കി റബ്ബർ ഷീറ്റുണ്ടാക്കുന്നതിനും മറ്റു സംസ്കരണ പ്രവർത്തനങ്ങൾക്കുമായി എടുക്കും .നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ മരങ്ങൾ ടാപ്പ് ചെയ്യുന്നതിന് ഈ ഉപകരണം സഹായകമാണ്.

സാങ്കേതിക വിശദാംശങ്ങൾ

തിരുത്തുക
  1. നീളം (മി .മീ )  : 300
  2. ഭാരം (ഗ്രാം )  : 250
  3. കത്തിയുടെ തരം : വി ആകൃതിയിലുള്ള വായ്‌ത്തല
  4. പിടി  : മരം കൊണ്ടുണ്ടാക്കിയത്

പ്രത്യേക വൈദഗ്‌ദ്യം വേണ്ട റബ്ബർ ടാപ്പിംഗ് കൂടുതൽ കാര്യക്ഷമമായും വേഗത്തിലും ചെയ്യാൻ സഹായകമാണ് ഈ ഉപകരണം.

[1]

  1. [http://www.kau.in/slider-post/kau-agri-infotech-portal
"https://ml.wikipedia.org/w/index.php?title=റബ്ബർ_ടാപ്പിങ്_കത്തി&oldid=2462455" എന്ന താളിൽനിന്ന് ശേഖരിച്ചത്