റപ നൂയി ദേശീയോദ്യാനം
റാപ നുയി നാഷണൽ പാർക്ക് ചിലിയിലെ ഈസ്റ്റർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്. ഈസ്റ്റർ ദ്വീപിൻറെ പോളിനേഷ്യൻ നാമമാണ് റാപ നൂയി എന്നത്. ഇതിൻറെ സ്പാനിഷ് നാമം ഇസ്ല ഡി പാസ്കുവ എന്നാണ്. പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കേ അറ്റത്ത്, തെക്കുകിഴക്കൻ ശാന്തസമുദ്രത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1888 ലാണ് ഈ ദ്വീപ് ചിലി ഏറ്റെടുത്തത്. ഇതിൻറെ പ്രശസ്തിയ്ക്കും ലോക പൈതൃക പട്ടികയിലേയ്ക്ക് ഉയർത്തപ്പെട്ടതിനും പ്രധാന കാരണം, ഇവിടെ നിലനിൽക്കുന്ന “മൊവായി” എന്നറിയപ്പെടുന്ന പ്രാചീനകാലത്തെ 887 ശിലാപ്രതിമകളാണ്. ക്രിസ്തുവർഷം 300 നടുത്ത് ഈ ദ്വീപിലും ചുറ്റുപാടുകളിലുമായി അധിവസിച്ചിരുന്ന റാപ നൂയി ജനങ്ങളാണ് ഈ പ്രതിമകളുടെ പ്രാണേതാക്കളെന്ന് അനുമാനിക്കപ്പെടുന്നു.
റാപ നൂയി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Easter Island, Chile |
Nearest city | Hanga Roa |
Area | 6,800 ഹെക്ടർ (17,000 ഏക്കർ) |
Established | 1935 |
Visitors | 52,202[1] (in 2012) |
Governing body | Corporación Nacional Forestal |
Type | Cultural |
Criteria | i, iii, v |
Designated | 1995 (19th session) |
Reference no. | 715 |
State Party | Chile |
Region | Latin America and the Caribbean |
1996 മാർച്ച് 22 ന് യുണെസ്കോയുടെ സാംസ്കാരിക മാനദണ്ഡം (i), (iii), (v) എന്നിവയനുസരിച്ച് ഈ ദ്വീപിലെ ഭൂരിഭാഗം പ്രദേശങ്ങളും റാപ നൂയി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. Corporación Nacional Forestal (CONAF) ൻറെ ഭരണനിയന്ത്രണത്തിലാണ് ഈ ദേശീയോദ്യാനം. ദ്വീപിലെ മുഴുവൻ പ്രദേശങ്ങളിലും അവർ നിയമപരമായ പരിരക്ഷ നൽകുന്നു. ഈസ്റ്റേൺ ഐലൻഡിന് അതിൻറെ പ്രകൃതിദത്ത പൈതൃകത്തെ പരിരക്ഷിക്കുന്നതിനുള്ള ഫണ്ടിൻറെ അപര്യാപ്തതനിമിത്തം, ചിലി സർക്കാരും നാഷണൽ കൌൺസിൽ ഓഫ് മോണ്യുമെൻറ്സും സംരക്ഷണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഈ ദ്വീപ്, പോളിനീഷ്യയുടെ കിഴക്കൻ ഭൂമിശാസ്ത്ര-സാംസ്കാരിക അതിർത്തിയാണ്.[2]
ചിലിയിൽ നിന്ന് 3,700 കിലോമീറ്റർ (2,300 മൈൽ) പടിഞ്ഞാറും പിറ്റ്കാറിൻ ദ്വീപിന് (ഏറ്റവും അടുത്തുള്ള മനുഷ്യ ആവാസകേന്ദ്രം)[3] 2,200 കിലോമീറ്റർ (1,400 മൈൽ) കിഴക്കായും) സ്ഥിതി ചെയ്യുന്ന ഇത് ഭൂമിയിലെ ഏറ്റവും വിദൂരസ്ഥമായ അധിവാസമേഖലയാണ്.[4] ത്രികോണാകൃതിയിലുള്ള ഈ ദേശീയോദ്യാനത്തിന് 23 കി.മീ (14 മൈൽ) നീളവും 11 കി.മീ. വീതിയും (6.8 മൈൽ) വീതിയുമാണുള്ളത്.[5][6]
അന്യംനിന്നുപോയ മെഗാലിത്തിക് സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ അഗ്നിപർവതശിലകൾകൊണ്ട് നിർമ്മിച്ച "മോവായ്" (moai) എന്ന ഭീമൻ പ്രതിമകളുടെ രൂപത്തിലുള്ള എടുപ്പുകളായി ഇവിടെ കാണാൻ സാധിക്കുന്നു. ഭൂപ്രകൃതി അഗ്നിപർവ്വതങ്ങളും പരുക്കൻ കടൽ തീരവും ഇടകലർന്നതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം 300 മീറ്റർ (980 അടി) വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശുദ്ധജല തടാകങ്ങൾ, അഗ്നിപർവ്വതമുഖങ്ങൾ ദ്രവീകരണത്തിനു വിധേയമായ തീരദേശം എന്നിവ ഇവിടെ കാണുവാൻ സാധിക്കുന്നു.
കാലാവസ്ഥ
തിരുത്തുകചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പാർക്കിൽ അനുഭവപ്പെടുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് തെക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ സമ്പന്നമാണ്. ശരാശരി വർഷപാതം 1,250 മില്ലിമീറ്റർ (49 ഇഞ്ച്) ആണ്. ശൈത്യകാലത്ത് മഴ പെയ്യുകയും ചെയ്യുന്നു. ശൈത്യകാലത്ത് ശരാശരി താപനില 19° C (66° F) മുതൽ വേനൽക്കാലത്ത് 24°C (75° F) വരെ വ്യത്യാസപ്പെടുന്നു.[7]
ചരിത്രം
തിരുത്തുകഏകദേശം എ.ഡി. 300-നടുത്തു മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു. 1935 ൽ ആണ് ചിലിയൻ സർക്കാർ ഈ പാർക്ക് രൂപീകരിച്ചത്. തദ്ദേശവാസികൾ തലസ്ഥാന നഗരിയായ ഹംഗ റോയിക്ക് പുറത്ത് അവർക്കായുള്ള റിസർവ് ഏരിയയിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. ശേഷിച്ച സ്ഥലം ആടിനെ മേയ്ക്കുന്നവർക്കു പാട്ടത്തിനു കൊടുത്തിരിക്കുകയായിരുന്നു.
1964 ൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ചതിനുശേഷം ആടിനെ മേയ്ക്കുന്നതിനുള്ള പാട്ടക്കരാറുകൾ റദ്ദു ചെയ്യുകയും ദ്വീപ പൂർണ്ണമായി ഒരു ചരിത്രോദ്യാനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1972 ൽ 2,770 ആയിരുന്ന ദ്വീപിലെ ജനസംഖ്യ, 2002 ൽ 3,792 ആയി ഉയർന്നിരുന്നു. ഇതിൽ ഭൂരിഭാഗവും തലസ്ഥാനത്തു കേന്ദ്രീകരിച്ചിരിക്കുന്നു.
1888-ൽ ഈ ദ്വീപ് ചിലിയുടെ ഭരണപരമായ നിയന്ത്രണത്തിൽ കൊണ്ടുവന്നിരുന്നു. "മോവായ്" എന്നറിയപ്പെടുന്ന 887 ശിലാപ്രതിമകൾ ഈ ദ്വീപിനെ ലോക പ്രശസ്തിയിലേയ്ക്ക് ഉയർത്തുകയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു കാരണമാകുകയും ചെയ്തു. ഈ ദ്വീപ് ഏറിയ ഭാഗവും റാപ നൂയി ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. 1996 മാര്ച്ച് 22 ന് യുനെസ്കോ ഈ പ്രദേശത്തിൻറെ സാംസ്കാരിക പ്രാധാന്യത്തിൻറെ അടിസ്ഥാനത്തിൽ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
സംസ്കാരം
തിരുത്തുകദേശീയോദ്യാനത്തിലെ മോവായികൾ 2 മുതൽ 20 മീറ്റർ വരെ (6 മുതൽ 65 അടി വരെ) വ്യത്യസ്ത ഉയരമുള്ളവയാണ്. ശിൽപ്പവേലകൾക്കായി വെട്ടിയെടുക്കപ്പെട്ട ഈ അഗ്നിപർവത ശിലകൾ ദ്വീപിൻറെ തെക്ക് കിഴക്കായുള്ള രണു രറാക്കുവിൽ മാത്രം സവിശേഷമായി കാണപ്പെടുന്ന ഒരു പ്രത്യേക മഞ്ഞ-തവിട്ട് നിറത്തിലുള്ള അഗ്നിപർവത ശിലകളാണ്. ഏതാനും ചില മോവായികൾ ചുവന്ന ധാതുശിലകളിലും കാണപ്പെടുന്നു. ആചാരാനുഷ്ടാനങ്ങൾ നിർവ്വഹിക്കുന്നതിനായി ദേവാലയങ്ങളിൽ പ്രതിഷ്ഠിച്ച ഇത്തരം കൽപ്രതിമകൾ "അഹു" എന്നറിയപ്പെട്ടിരുന്നു. ആകർഷണീയമായ വലിപ്പവും രൂപവുമുള്ള അവ സാധാരണയായി തീരത്തോട് അടുത്തും തീരത്തിനു സമാന്തരമായുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പൂർത്തിയാകാത്ത അവസ്ഥയിലുള്ള നിരവധി മോവായികൾ ക്വാറികളിലായും കാണാവുന്നതാണ്. 887 പ്രതിമകളുടെ നിർമ്മാണം സർഗ്ഗാത്മകവും അതിൻറെ അങ്ങോട്ടുമിങ്ങോട്ടുമുള്ള നീക്കത്തിനു വേണ്ടിവന്ന ശാരീരിക അദ്ധ്വാനം ശ്രദ്ധിക്കപ്പെടേണ്ടതുമാണ്.
1950 മുതൽ മോവായികളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ നടന്നുവരുന്നുണ്ട്. 1837 നും 1864 നും ഇടക്കുള്ള കാലഘട്ടം വളരെ നിർണായകമായിരുന്നു. അജ്ഞാതമായി തുടരുന്ന കാരണങ്ങളാൽ, എല്ലാ പ്രതിമകളും മറിച്ചിടപ്പെട്ടുവെങ്കിലും നിസാരമായ കേടുപാടുകളേ സംഭവിച്ചിട്ടുള്ളൂ. ഒരുപക്ഷേ ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനിടെയായിരിക്കാം ഇങ്ങനെ സംഭവിച്ചത്. പിന്നീട് അവ നേരത്തെയുണ്ടായിരുന്ന അവസ്ഥയിലേയ്ക്കു അന്താരാഷ്ട്ര സഹായത്തോടെ പുനസ്ഥാപിച്ചിരുന്നു. ദേശീയോദ്യാനത്തിൽ ഏതാനും ശിലാലിഖിതങ്ങളും ചുവർചിത്രങ്ങളും നിലനിൽക്കുന്നുണ്ട്.
ബേർഡ്മാൻ സംസ്കാരത്തെ പിന്തള്ളി വന്ന മൊവായി സംസ്കാരത്തിൻരെ ആചാരങ്ങൾ കേന്ദ്രീകരിച്ചിരുന്നത് ഓറോങ്കോ ഗ്രാമത്തിലെ Mata Ngarau എന്നു വിളിക്കപ്പെട്ടിരുന്ന ആചാരകേന്ദ്രത്തിലായിരുന്നു. ഈ കേന്ദ്രം നിലനിന്നിരുന്നത് 250 മീറ്റർ (820 അടി) ഉയരത്തിൽ ഇരുവശത്തും കടലുള്ള വീതികുറഞ്ഞ വരമ്പിൽ ആഴമുള്ള റാനോ കാവു ആഗ്നിപർവ്വത മുഖത്തിനു സമീപമായിരുന്നു. ഈ അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത് 150,000 മുതൽ 210,000 വർഷങ്ങൾക്ക് മുൻപായിരുന്നുവെന്നു കരുതപ്പെടുന്നു.
ദ്വീപിലെ ആദിമനിവാസികൾ അതിനെ "Te Pito o TeHenua" (the navel/end of the world) എന്നാണ് വിളിച്ചിരുന്നത്. ഈ ദ്വീപിൻറെ നിലനിൽപ്പ് ആദ്യ മനസ്സിലാക്കിയത് 1722 ലെ ഈസ്റ്റർ ദിനത്തൽ, ഡച്ച് പര്യവേക്ഷകനായിരുന്ന ജേക്കബ് റോഗ്ഗെവീൻ ആയിരുന്നു. അതിനാൽ അദ്ദേഹം ദ്വീപിനെ ഈസ്റ്റർ ദ്വീപ് എന്നു പേരിട്ടുവിളിച്ചു. ഇവിടെയുള്ള നിവാസികൾ മൂന്നു വിഭാഗത്തിൽപ്പെട്ടവരാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കറുത്ത തൊലുയുളളവർ, ചുവന്ന തൊലിയുള്ളവർ, വളരെ ഇളം നിറമുള്ള ചുവന്ന മുടിയുള്ളവർ എന്നിങ്ങനെയാണ് അദ്ദേഹം കണ്ടെത്തിയ മൂന്നു വിഭാഗത്തിൽപ്പെട്ടവർ.
പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു താഹിതിയൻ സന്ദർശകൻ, ഈ ദ്വീപ് റാപായ്ക്കു സമാനമായിരുന്നുവെന്ന കരുതുകയും എന്നാൽ വലിപ്പത്തെ അടിസ്ഥാനമാക്കി പോളിനേഷൻ നാമമായ റപാ നൂയി (nui എന്ന പദം വലിപ്പമുള്ളത് എന്നർത്ഥമാക്കുന്നു) എന്നു വിളിക്കുകയും ചെയ്തു. ചിലിയിൽ ഈ ദ്വീപിൻറെ പേര് സ്പാനിഷ് ഭാഷയിൽ "Isla De Pascua എന്ന പേരിൽ അറിയപ്പെടുന്നു.
വന്യജീവികൾ
തിരുത്തുകദ്വീപ് ഒറ്റപ്പെട്ടുകിടക്കുന്നതാൽ ധാരാളം മൃഗങ്ങളും സസ്യജാലങ്ങളും ഇവിടെ കണ്ടുവരുന്നു. അവയിൽ പലതും ഇവിടെ മാത്രം കാണുന്നവയാണ്. തെക്ക് കിഴക്ക് പോളിനേഷ്യയിൽ IUCN മാനേജ്‍മെൻറ് കാറ്റഗറി II നു കീഴിലാണ് ഈ ദേശീയോദ്യാനം. നാലാം നൂറ്റാണ്ടിൽ പോളിനേഷ്യക്കാർ ഇവിടെ കുടിയേറുന്നതിനു മുമ്പ് ദ്വീപിൽ വൃക്ഷങ്ങളും, കുറ്റിച്ചെടികളും, പന്നൽച്ചെടികളും പുൽത്തകിടികളും, നിറഞ്ഞ തുടർച്ചയായ വനമായിരുന്നു. പുൽമേടുകൾ നിറഞ്ഞ ദ്വീപിൽ ഇപ്പോൾ അവിടവിടെയായുള്ള ഏതാനും അലങ്കാര ശൈലിയിലുള്ള വൃക്ഷങ്ങളും കുറ്റിച്ചെടികളും മാത്രമായിരിക്കുന്നു.
സസ്യജാലം
തിരുത്തുക150 ഇനം സസ്യയിങ്ങൾ രേഖപ്പെടുത്തിയവയിൽ 45 എണ്ണം ഇവിടെമാത്രം കാണുന്നവയാണ്. എന്നിരുന്നാലും ഈ ദ്വീപിൻറെ ഭൂരഭാഗവും ഇവിടെമാത്രം കാണുന്ന മൂന്ന് തരത്തിലുള്ള പുല്ലുകൾക്കൊണ്ടു മൂടപ്പെട്ടിരിക്കുന്നു. പുരാതന കാലഘട്ടത്തിൽ ഇവിടെ കാണപ്പെടുന്ന ഏക വൃക്ഷം സോഫോറ ടോറോമിറോ (Sophora toromiro) ആയിരുന്നു. ഇതിന് ദ്വീപിൽ ഇപ്പോൾ വംശനാശം വന്നിരിക്കുന്നു. ചിലിയൻ ഈന്തപ്പനയുടെ വംശത്തിലുള്ള Jubaea chilensis വൃക്ഷവുമായി ബന്ധപ്പെട്ട ഒരു സ്പീഷീസ് ആയിരുന്നു ഇത്.
ദ്വീപിലെ പുൽമേടുകളിലെ സസ്യങ്ങളിൽ, സ്റ്റിപ, നസ്സെല്ല ജാതികളിലുള്ള സസ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുന്നത്. രേഖപ്പെടുത്തപ്പെട്ട മറ്റ് ജാതി സസ്യങ്ങൾ പുറത്തുനിന്ന് എത്തയവയാണ്. കുറ്റിച്ചെടികളിൽ, ഹൗ ഹൗ (ട്രിയംഫെറ്റ സെമിട്രിലോബാ) ഇപ്പോഴും ഇപ്പോഴും കാണപ്പെടുന്നുവെങ്കിലും Coprosoma spp ദ്വീപിലൊരിടത്തും കാണപ്പെടുന്നില്ല. 1991 ലെ ഒരു റിപ്പോർട്ട് പ്രകാരം ഇറക്കുമതി ചെയ്ത 166 ഇനങ്ങൾ കൂടാതെയുള്ള 46 തദ്ദേശീയ സസ്യവർഗ്ഗങ്ങളിൽ 9 ഇനങ്ങൾ ഈ പ്രദേശത്തുമാത്രം കാണുന്നവയാണ്. വംശനാശം സംഭവിച്ച Jubaea palm പ്രാചീനകാലത്ത് ദ്വീപിൽ ഭീമാകാരമായ മോവായ ശിലാപ്രതിമകൾ കൊണ്ടുപോകുന്നതിനുള്ള ഉപകരണങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്നു. കാർബൺ ഡേറ്റിംഗ് പഠനങ്ങളിൽനിന്നു വ്യക്തമാകുന്നത് പതിനേഴാം നൂറ്റാണ്ടുവരെ ഈ വൃക്ഷം ദ്വീപിൽ നിലനിന്നിരുന്നുവെന്നാണ്.
പന്നൽച്ചെടി വർഗ്ഗങ്ങൾ, റാപ നൂയിയിലെ തനതായ സസ്യങ്ങളാണ്. ഇവയിലെ 15 ഇനങ്ങളിൽ നാല് ഇനങ്ങൾ ഇവിടെമാത്രം കാണുന്നവയാണ്. Doodia paschalis, Polystichum fuentesii, Elaphoglossum skottsbergii, and Thelypteris espinosae എന്നിവയാണിവ. വംശനാശം സംഭവിച്ചുവെന്നു കരുതപ്പെട്ട Triumfetta semitriloba 1988 ൽ ദ്വീപിൽ കണ്ടെത്തിയിരുന്നു. റാനോ രറാക്കു അഗ്നിപർവ്വതമുഖത്തിനു തഴെ തട്ടിലുള്ള പ്രദേശത്ത് തെക്കേ അമേരിക്കയിൽനിന്നുള്ള സമുദ്രസഞ്ചാരികൾ അവതരിപ്പിച്ച ഉയരമുളള bulrushes, Scirpus tautara എന്നീ സസ്യജാതികൾ കാണപ്പെടുന്നു.
ജന്തുജാലം
തിരുത്തുകദ്വീപിൽ കാണപ്പെടുന്ന സസ്തനികൾ കരണ്ടുതിന്നുന്ന ജീവികളും മാംസഭുക്കുകളായ ജീവികളുമാണ്. ഇവിടെ കാണപ്പെടുന്ന ഉരഗവർഗ്ഗങ്ങളിൽ 3 ഇനങ്ങളിലുള്ള കടലാമകളും രണ്ടുതരം ഭൂനിരപ്പിൽ കാണപ്പെടുന്ന പല്ലികളുമുണ്ട് (Lepidodactylus lugubris, Ablepharus boutoui poecilopleurus എന്നിവ). നാലിനം പക്ഷികളിൽ മൂന്നിനം കരയിലുള്ളവയും ഒരിനം കടൽപ്പക്ഷിയുമാണ്. ഇവ, Fregata nubor, red-tailed tropicbird (Phaethon rubricauda), and Kermadec petrel എന്നിവയാണ്.
മൂന്നു തരം ശലഭ ഇനങ്ങളിൽ micro-lepidopteran ഇനങ്ങൾ പാർക്കിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇവയ്ക്ക് തെക്കേ അമേരിക്കൻ ഇനങ്ങളുമായി ബന്ധങ്ങളില്ല. ഇവയിലൊരിനം Asymphorodes trichogramma ആണ്.
സംരക്ഷണം
തിരുത്തുകകാലികളെ മേയ്ക്കുന്നതിനായി പുറത്തുനിന്നുള്ള സസ്യങ്ങളെ ഇവിടെ അവതരിപ്പിച്ചതും സർവ്വസാധാരണമായ കാട്ടുതീ എന്നിവയും ബാക്കിയുള്ള നാടൻ സസ്യവർഗ്ഗങ്ങൾക്കു ഭീഷണിയായിത്തീർന്നു. ആർക്കിയോളജിക്കൽ പരിശോധനകൾ വെളിവാക്കുന്നത് മണ്ണൊലിപ്പും വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ പ്രവാഹവും ഈ ഭൂപ്രദേശത്തിൻറെ നാശത്തിനു കാരണമാകുന്നുവെന്നാണ്.
1935 ൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചെങ്കിലും, ആദ്യ മാനേജ്മെന്റ് പ്ലാൻ 1980 കൾ വരെ നടപ്പിലാക്കിയിരുന്നില്ല. ഫണ്ടിൻറെ അപര്യാപ്തതയാൽ ഉദ്യാനത്തിൻറെ പരിപാലനം ആദ്യകാലത്ത് ഇഴഞ്ഞുനീങ്ങുകയും സാമ്പത്തികമായും സാങ്കേതികമായുമുള്ള പിന്തുണയ്ക്കായി അന്താരാഷ്ട്രതലത്തിലുള്ള സംരക്ഷിണ ഏജൻസികളുടെ പിന്തുണ വേണ്ടതുമുണ്ടായിരുന്നു. ഒരു റാപ നൂയി മോണ്യുമെൻറ് ബോർഡ് രൂപീകരിച്ചുകൊണ്ട് ചിലി ഉടനെ പ്രതികരിക്കുകയും സർക്കാരിൽനിന്നു സ്വതന്ത്രമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 1968 ൽ വേൾഡ് മോണ്യുമെൻറ് ബോർഡ് ഇവിടെ പ്രവർത്തനമാരംഭിക്കുയും പിന്നീട് യുനെസ്കോ ഈ പ്രദേശത്തിൻറെ സാംസ്കാരിക പാരമ്പര്യവും പ്രാധാന്യവും തിരിച്ചറിഞ്ഞ് ഒരു ലോക പൈതൃകസ്ഥലമെന്ന പദവി നൽകുകയും ചെയ്തു.
1965 ൽ നിർമ്മിക്കപ്പെട്ട വിമാനത്താവളം 1985 ൽ കൂടുതൽ വികസിപ്പിക്കുകയും ഒരു എയർലൈൻ ചിലിയേയും ദ്വീപിനെയും ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു. അതിനാൽ ദ്വീപിൻറെ പൈതൃകത്തിൽ കൂടുതൽ ശാസ്ത്രജ്ഞന്മാർ താല്പര്യം കാണിക്കുകയും മൺമറഞ്ഞുപോയ സംസ്കാരത്തെക്കുറിച്ച് വിവിധ തലങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്തു.
ഈസ്റ്റർ ദ്വീപിലെ പരിതാപകരമായ സാമ്പത്തിക വിഭവങ്ങളുടെ സ്ഥിതി കണക്കിലെടുത്ത് ചിലി സർക്കാരും നാഷണൽ കൌൺസിൽ ഓഫ് മോണ്യുമെൻറ്സും യോജിച്ച് ദേശീയോദ്യനാത്തിൻറെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. Corporación Nacional Forestal (CONAF) ൻറെ ഭരണനിയന്ത്രണത്തിലാണ് ഈ പാർക്ക്.ദ്വീ പിലെ മുഴുൻ പ്രദേശത്തിനും ഈ സ്ഥാപനം നിയമ പരിരക്ഷ നൽകുന്നു.
ദേശീയോദ്യാനത്തിൻറെ സാംസ്കാരിക പൈതൃകത്തിൻറെ അദൃശ്യമായ മൂല്യം പുരാവസ്തുഗവേഷണ അന്വേഷണങ്ങളിലൂടെയാണ് വെളിവാക്കപ്പെടുന്നത്. ദേശീയോദ്യാന ഭരണകൂടം തയ്യാറാക്കിയ മാനേജ്മെന്റ് പ്ലാൻ ഇത്തരം പുരാവസ്തുഗവേഷണ അന്വേഷണങ്ങളെക്കൂടി ഉദ്ദേശിച്ചുള്ളതാണ്.
അവ്യക്ത മേഖല, പ്രാചീന മേഖല, വിപുല ഉപയോഗ മേഖല, സേവന - കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് ഓഫ് ചിലീസ് നാഷണൽ ഫോറസ്ട്രി കോർപ്പറേഷൻ (CONAF) (1976) മേഖല, പ്രത്യേക ഉപയോഗ മേഖല എന്നിങ്ങനെ വിവിധ മേഖലകളായി ഉദ്യാന പരിസരം വിഭജിക്കപ്പെട്ടിരിക്കുന്നു. കാർഷിക പ്രവർത്തനങ്ങൾ, കന്നുകാലികളുടെ മേച്ചിൽ, തോട്ടങ്ങൾ, പരമ്പരാഗത മത്സ്യബന്ധന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ദ്വീപിലെ സംരക്ഷണ പ്രവർത്തിനങ്ങൾക്ക് ഒരു സംയോജിത മാനേജ്മെൻറ് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ദേശീയോദ്യാനത്തിൻറെ ഭരണനിർവ്വഹണത്തിൻറെ ഉത്തരവാദിത്തം കൺസർവേഷൻ ഡിപാർട്ട്മെൻറ് ഓഫ് ചിലീസ് നാഷണൽ ഫോറസ്ട്രി കോർപ്പറേഷനാണ് ((CONAF).
പാർക്കിൻറെ ഇണ
തിരുത്തുകചിത്രശാല
തിരുത്തുക-
Monument in Rapa Nui
-
Rapa Nui, Easter Island
-
Tukuturi, a moai at Rano Raraku
-
Outer slope of the Rano Raraku volcano, the quarry of the moai with many uncompleted statues.
-
Rano Raraku volcano from the south
അവലംബം
തിരുത്തുക- ↑ National Forest Corporation: Estadística Visitantes 2012, 11 January 2013
- ↑ "Rapa Nui subtropical broadleaf forests". World Wildlife Fund. Retrieved 4 August 2013.
- ↑ "Easter Island Crib Sheet". Easter Island Primer. Archived from the original on 2013-07-30. Retrieved 4 August 2013.
- ↑ "Rapa Nui subtropical broadleaf forests". World Wildlife Fund. Retrieved 4 August 2013.
- ↑ "Rapa Nui subtropical broadleaf forests". World Wildlife Fund. Retrieved 4 August 2013.
- ↑ "Easter Island Crib Sheet". Easter Island Primer. Archived from the original on 2013-07-30. Retrieved 4 August 2013.
- ↑ "Rapa Nui subtropical broadleaf forests". World Wildlife Fund. Retrieved 4 August 2013.
- ↑ España: Cooperación en Parques Nacionales[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Cooperación internacional entre parques nacionales" (PDF). Archived from the original (PDF) on 2013-10-04. Retrieved 2017-05-15.