റനോമഫാനാ ദേശായോദ്യാനം
റനോമഫാന ദേശീയോദ്യാനം, മഡഗാസ്കറിൻറെ തെക്കുകിഴക്കൻ ഭാഗത്ത് ഹൗട്ട് മത്സ്യാത്ര, വാട്ടോവാവി-ഫൈറ്റോവിനാനിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 41,600 ഹെക്ടർ (161 ചതുരശ്ര മൈൽ) ഉഷ്ണമേഖലാ മഴക്കാടുകളിലായി വ്യാപിച്ചു കിടക്കുന്നതും, ഗോൾഡൻ ബാമ്പൂ ലീമർ, ഗ്രേറ്റർ ബാമ്പൂ ലീമർ, ബ്ലാക്ക് & വൈറ്റ് റഫ്ഡ് ലീമർ, മിൽനേ-എഡ്വാർഡ്സ് സിഫാക്ക തുടങ്ങി അപൂർവ്വങ്ങളായ നിരവധി സസ്യജാലങ്ങളും ജന്തുക്കളും 130 ൽ അധികം ഇനം തവളകളുടേയും ആവാസകേന്ദ്രമാണിത്.
റനോമഫാന ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Fianarantsoa |
Coordinates | 21°13′S 47°25′E / 21.217°S 47.417°E |
Area | 416 km² |
Established | 1991 |
Governing body | Madagascar National Parks Association |
Type | Natural |
Criteria | ix, x |
Designated | 2007 |
Reference no. | 1257 |
State Party | Madagascar |
Region | List of World Heritage Sites in Africa |
ഭൂമിശാസ്ത്രം
തിരുത്തുകഫിയനാരന്റ്സോയയ്ക്ക് 65 കിലോമീറ്റർ (40 മൈൽ) വടക്കുകിഴക്കായും വട്ടോവവി-ഫിറ്റോവിനാനി എന്നീ പ്രദേശങ്ങളിലെ മനാഞ്ജരിക്ക് 139 കിലോമീറ്റർ (86 മൈൽ) വടക്കുഭാഗത്തുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 45, 25 ദേശീയ പാതകൾ ദേശീയോദ്യാനത്തെ മുറിച്ചുകടന്നുപോകുന്നു.[1] റനോമാഫാനയിൽ നിന്ന് 6.5 കിലോമീറ്റർ (4.0 മൈൽ) അകലെയുള്ള അംബോഡിയമോണ്ടാന ഗ്രാമത്തിലെ പ്രവേശന കവാടത്തിലാണ് ദേശീയോദ്യാനത്തിന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ Parcs Madagascar Archived 2012-05-22 at the Wayback Machine.