രോഹിത് വെമുലയുടെ ആത്മഹത്യ

(രോഹിത് വെമുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈദരാബാദ് സർവ്വകലാശാലയിലെ ഒരു ഗവേഷക വിദ്യാർത്ഥി ആയിരുന്നു ദളിതനായ [1] രോഹിത് വെമുല (Rohith Vemula) (ജനനം 30 ജനുവരി 1989 മരണം 17 ജനുവരി 2016). ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീൽ കുമാറിനെ മർദിച്ചു എന്ന തെറ്റായ പരാതിയിലാണ് കഴിഞ്ഞ ആഗസ്റ്റിൽ ദലിത് ഗവേഷക വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ ക്യാംപസിലെ വെള്ളിവട യിൽ സമരത്തിലായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിൽ നിന്നും വിലക്കി സർവ്വകലാശാല ഉത്തരവിറക്കിയിരുന്ന്. [2] അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻെറ (എ.എസ്.എ) പ്രവർത്തകനായിരുന്നു രോഹിത്. സ്ഥാപണവൽകൃത ബ്രഹ്മണിസത്തിനെതിരെ(institutionalised brahmanism) ഉള്ള പോരാട്ടങ്ങൾക്ക് രോഹിത്തിന്റെ ജീവിതവും സമരവും ഇന്ന് ഊർജ്ജം പകരുന്നു.

രോഹിത് വെമുല
കേരളത്തില് നടന്ന എസ്.ഐ.ഒ രോഹിത് വെമുല ഐക്യദാര്ഢ്യ റാലി
ജനനം
രോഹിത് ചക്രവര്ത്തി വെമുല

(1989-01-30)30 ജനുവരി 1989
മരണം17 ജനുവരി 2016(2016-01-17) (പ്രായം 26)
Hyderabad, India
മരണ കാരണംആത്മഹത്യ
ദേശീയതIndian
വിദ്യാഭ്യാസംMaster of Science

സാഹചര്യം തിരുത്തുക

രോഹിതിന്റെ 25000 രൂപയുടെ സ്കോളർഷിപ്പ്‌ വി.സി അന്യായമായി തടഞ്ഞ്‌ വെച്ചതിനെ തുടർന്ന് തനിക്കത്‌ അനുവദിച്ച്‌ തരുന്നിലെങ്കിൽ പകരം കുറച്ച്‌ വിഷമോ കയറോ പകരം തരണമെന്ന് രോഹിത്ത്‌ വി സി ക്ക്‌ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു..തന്നെ ജീവിക്കാൻ അനുവദിക്കണ മെന്നും രോഹിത്‌ അ പേക്ഷിച്ചിരുന്നു. എബിവിപി നേതാവ് സുശീൽ കുമാറിനെ മർദ്ധിച്ചു എന്നാരോപിച്ച് 2015 ആഗസ്റ്റ് 5-ന് രോഹിത് അടക്കം അഞ്ചുപേർക്കെതിരെ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്ഥലം എം.പി ബന്ദാരു ദത്താത്രേയ മന്ത്രി സ്മൃതി ഇറാനിക്ക് നടപടി ആവശ്യപ്പെട്ട് 2015 ആഗസ്റ്റ് 17-ന് കത്തയച്ചു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് അടക്കമുള്ള എ.എസ്.എ പ്രവർത്തകർ പ്രതിഷേധിച്ചുവെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് 2015 സെപ്റ്റംബറിൽ അഞ്ചുപേരും സസ്പെൻഡ് ചെയ്യപ്പെടുകയും 2016 ജനുവരി 3-ന് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു. തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു[3][4].

[5] പിന്നീട് സർവകലാശാലയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്[6]. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ജാതിവിവേചനമാണ് സംഭവത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദിസാഹിത്യകാരൻ അശോക് വാജ്പേയി തനിക്ക് ലഭിച്ച ഡി ലിറ്റ് ബഹുമതി സർവകലാശാലയ്ക്ക് തിരിച്ചുനൽകുന്നതായി പ്രഖ്യാപിച്ചു.[7]

അനുസ്മരണ പരിപാടികൾ തിരുത്തുക

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ജാതീയമായ പീഡനങ്ങൾ കാരണം സ്വയം ജീവനൊടുക്കിയ ദളിത് വിദ്യാർത്ഥിനേതാവ് രോഹിത് വെമുലയുടെ ‘രക്തസ്വാക്ഷിത്വത്തെ’ അനുസ്മരിക്കും. സഹപാഠികൾ. രോഹിത് മരണപ്പെട്ട ജനുവരി 17 നു രോഹിത് വെമുല ശഹാദത്ത് ദിൻ ആയി ആചരിക്കുകയാണ് ഹൈദരബാദിലെ സഹപാഠികൾ. അന്ന് വൈകീട്ട് നടക്കുന്ന ബഹുജനറാലിയിലും അനുസ്മരണസമ്മേളനത്തിലും രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല , ദാദ്രിയിൽ സംഘ് പരിവാർ ശക്തികൾ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ സഹോദരൻ ജാൻ മുഹമ്മദ് , ഗുജറാത്തിലെ ഉനയിലെ ദളിത് അതിക്രമങ്ങളെ അതിജീവിച്ചവർ എന്നിവർ സംബദ്ധിക്കും. കാമ്പസിലെ എല്ലാ ഹോസ്റ്റലുകളിലും രോഹിതിന്റെ ഛായാചിത്രം സ്ഥാപിക്കും. രാധിക വെമുല യും jnu വിദ്യാർത്ഥി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയും ഒരുമിച്ചുള്ള സമരങ്ങൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[8]

അവലംബം തിരുത്തുക

1.കാമ്പസ്‌: വിദ്യാർത്ഥി പ്രതിപക്ഷം സംസാരിക്കുന്നു പ്രസാധനം :എസ്‌.ഐ.ഒ കേരള

2.രോഹിത്‌ വെമുല: നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്‌ പ്രസാധനം : വിദ്യാർത്ഥി പബ്ലികേഷൻസ്‌

3.രോഹിത്‌ വെമുല: ജാതിയില്ലാത്ത മരണത്തിലേക്കോ? പ്രസാധനം : ഡി.സി ബുക്‌സ്‌


4.കലാലയങ്ങൾ കലഹിക്കുമ്പോൾ പ്രസാധനം : ഡി.സി ബുക്‌സ്‌

5.രോഹിത്‌ വെമുല: ഒരു നാൾ ഞാൻ ഉയിർത്തെഴുനേൽക്കും

പ്രസാധനം : കിസാലയ പബ്ലിഷേഴ്‌സ്‌

  1. "AP officials verify Rohith's caste". Deccan Herald. ശേഖരിച്ചത് 22 January 2016.
  2. http://arisebharat.com/2015/08/04/will-the-university-of-hyderabad-show-courage-against-radicals/
  3. "Behind Rohit Vemula's suicide: how Hyderabad Central University showed him the door". ദ ഇന്ത്യൻ എക്സ്പ്രെസ്സ്. ദ ഇന്ത്യൻ എക്സ്പ്രെസ്സ്. 2016-01-19. ശേഖരിച്ചത് 2016-01-24.
  4. മാധ്യമം ദിനപത്രം, 2016-01-16
  5. Ghosh, Deepshikha (19 January 2016). "Huge Student Protests Against Rohith Vemula's Death: 10 Developments". Hyderabad: NDTV. ശേഖരിച്ചത് 19 January 2016.
  6. Janyala, Sreenivas (19 January 2016). "Behind Rohit Vemula's suicide: how Hyderabad Central University showed him the door". The Indian Express. Hyderabad. ശേഖരിച്ചത് 19 January 2016.
  7. http://www.mathrubhumi.com/news/india/asok-vajpayee-dalith-students-suicide-malayalam-news-1.808986
  8. രോഹിത്‌ വെമുല: നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്‌

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക