ഡൽഹി സ്വദേശിയായ പ്രമുഖ ചിത്രകാരിയും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമാണ് രോഹിണി ദേവഷേർ(ജനനം : 1978). വീഡിയോ, പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ് തുടങ്ങി വൈവിദ്ധ്യമാർന്ന മാധ്യമങ്ങൾ ഉപയോഗിച്ച് കലാസൃഷ്ടികൾ തീർക്കുന്ന രോഹിണിക്ക് രാജ്യാന്തര പ്രശസ്തമായ സ്‌കോഡയുടെ 2012ലെ ആർട്ട് ഇന്ത്യ ബ്രേക്ത്രൂ ആർട്ടിസ്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രോഹിണി ഡൽഹി കോളേജ് ഓഫ് ആർട്സിൽ നിന്ന് പെയിന്റിംഗിൽ ബിരുദവും യു.കെ യിലെ വിഞ്ചസ്റ്റർ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഫൈൻ ആർട് പ്രിന്റ് മേക്കിംഗിൽ ബിരുദാനന്തര ബിരുദവും നേടി. ബർലിനിലെ മാക്സ് പ്ലാൻക് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്ര ഗവേഷകർക്കൊപ്പം നാലു മാസം താമസിച്ച് രചന നടത്താൻ ക്ഷണിക്കപ്പെട്ടു. വാനശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ സയൻസും ഫിക്ഷനും ചേരുന്ന രോഹിണിയുടെ വീഡിയോ ഇൻസ്റ്റലേഷനുകൾ നിരവധിയിടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു.[1]

ലണ്ടനിലും ബർലിനിലും വാഴ്‌സയിലുമുൾപ്പെടെ വിദേശത്തും സ്വദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.

പ്രദർശനങ്ങൾ തിരുത്തുക

കൊച്ചി-മുസിരിസ് ബിനാലെയിൽ തിരുത്തുക

 
രോഹിണി ദേവഷേറിന്റെ 'പാർട്‌സ് അൺനോൺ' എന്ന വീഡിയോ ഇൻസ്റ്റലേഷൻ ആസ്വദിക്കുന്നവർ

ആസ്​പിൻവാൾ ഹൗസിലെ ഒഴിഞ്ഞ ഒരു മുറിയിൽ രോഹിണി ദേവഷേർ പാർട്‌സ് അൺനോൺ എന്ന വീഡിയോ ഇൻസ്റ്റലേഷനാണ് ഒരുക്കിയത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള ലഡാക്കിൽ കലയും ജ്യോതിശ്ശാസ്ത്രവും തമ്മിലുള്ള പങ്കുവയ്ക്കലുകൾ നടക്കുന്ന സങ്കല്പ ഭൂഭാഗങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരുന്നത്.[2] വാനശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ സയൻസും ഫിക്ഷനും ഇടകലരുന്ന ഇൻസ്റ്റലേഷനാണ് 'പാർട്‌സ് അൺനോൺ'[3]

പുരസ്കാരങ്ങൾ തിരുത്തുക

  • സ്‌കോഡ കലാപുരസ്‌കാരം (2012ലെ ആർട്ട് ഇന്ത്യ ബ്രേക്ത്രൂ ആർട്ടിസ്റ്റ് അവാർഡ്)

അവലംബം തിരുത്തുക

  1. Prachi, Bhuchar (24.12.2012). "Playing to the Gallery Read more at: http://indiatoday.intoday.in/story/rohini-devasher-international-galleries-variety-of-media/1/237787.html". indiatoday. Retrieved 7 മാർച്ച് 2013. {{cite news}}: Check date values in: |date= (help); External link in |title= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-16. Retrieved 2013-03-07.
  3. "സ്‌കോഡ കലാപുരസ്‌കാരം ബിനാലെയിലെ കലാകാരന്മാർക്ക്". മാതൃഭൂമി. 4.2.2013. Archived from the original on 2013-02-04. Retrieved 7 മാർച്ച് 2013. {{cite news}}: Check date values in: |date= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രോഹിണി_ദേവഷേർ&oldid=3807966" എന്ന താളിൽനിന്ന് ശേഖരിച്ചത്