രേഷ്മ (ഗായിക)
പാകിസ്താനിലെ പ്രശസ്തയായ ഒരു നാടൻപാട്ടുകാരിയാണ് രേഷ്മ.
രേഷ്മ | |
---|---|
പുറമേ അറിയപ്പെടുന്ന | Reshman |
ജനനം | c.1947 Bikaner, രാജസ്ഥാൻ |
ഉത്ഭവം | Karachi, പാകിസ്താൻ |
മരണം | 3 നവംബർ 2013 |
വിഭാഗങ്ങൾ | പഞ്ചാബി നാടോടി സംഗീതം |
വർഷങ്ങളായി സജീവം | Late 1950s–2013 |
ജീവചരിത്രം
തിരുത്തുകരാജസ്ഥാനിലെ ബിക്കാനീറിൽ ഒരു ബഞ്ചാര കുടുംബത്തിൽ 1947 ൽ ജനിച്ചു[1]. ഇവരുടെ പിതാവ് ഹാജി മമദ് മുഷ്താഖ് ഒട്ടകത്തിന്റേയും കുതിരയുടെയും വ്യാപാരിയായിരുന്നു[2].ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഗോത്രത്തിൽ പെട്ടവരായിരുന്നു രേഷ്മ. ഇന്ത്യയുടെ വിഭജനത്തിന് കുറച്ച് നാളുകൾക്ക് ശേഷം ഇവരുടെ ഗോത്രം പാകിസ്താനിലെ കറാച്ചിയിലേക്ക് കുടിയേറി[1] .
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഇവർ സിന്ധിലെ സിദ്ധരുടെ ആരാധനാലയങ്ങളിൽ (Mazars (shrines) of the mystic saints of Sindh) പാടിയാണ് ചെറുപ്പകാലം ചെലവഴിച്ചത്.
പ്രശസ്തിയിലേക്ക്
തിരുത്തുകപന്ത്രണ്ടു വയസ്സുള്ളപ്പോൾ ഷഹബാസ് കലന്തറുടെ ബലികുടീരത്തിൽ പാടിക്കൊണ്ടിരിക്കുന്നത് കാണാനിടയായ ടെലിവിഷൻ-റേഡിയൊ പ്രൊഡ്യൂസർ ഇവരെ "ലാൽ മെരി" എന്ന ആൽബം പാകിസ്താൻ റേഡിയോയിൽ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. ആദ്യ ദിനം തന്നെ ഇത് ജനസമ്മതി നേടി. 1960 മുതൽ പാകിസ്താനിൽ ടെലിവിഷനിൽ പാട്ടുകൾ അവതരിപ്പിച്ചു വരുന്ന , പാകിസ്താനിലേയും ഇന്ത്യയിലേയും സിനിമക്കു വേണ്ടി പാട്ടുകൾ റെക്കോർഡ് ചെയ്തു.
"ദമാ ദം മസ്ത് കലന്തർ", "ഹൈ ഒ റബ്ബാ നയ്യൊ ലഗ്‌ദാ ദിൽ മേരാ", "സുന് ചർഖെ ദി മിഠി മിഠി കൂക് മാഹിയാ മെയ്‌നു യാദ് ഓന്ദാ", "വെ മെ ചോറി ചോറി", "അഖിയാ നൊ രെഹെൻ ദെ അഖ്‌യാ ദെ ഖോൽ ഖോൽ" തുടങ്ങിയവ ഇവരുടെ പ്രശസ്തമായ പാട്ടുകളിൽ ചിലതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 Srivastara, Sanjeev (2000) "Festive celebrations in Rajasthan", BBC, 25 September 2000. Retrieved 15 December 2012
- ↑ Siddiqui, Rana (2004) "The singer, the song Archived 2004-04-30 at the Wayback Machine.", The Hindu, 16 February 2004. Retrieved 15 December 2012