ഡൽഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ആർക്കിടെക്റ്റും പ്ലാനറുമായിരുന്നു രേവതി എസ്. കാമത്ത് (1955-2020). ഇന്ത്യയിലെ മൺ വാസ്തുവിദ്യയുടെ തുടക്കക്കാരിയായാണ് അവർ അറിയപ്പെടുന്നത്. ഇതിനുപുറമെ, ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഘടന നിർമ്മിച്ചതിന്റെ ബഹുമതിയും അവർക്കുണ്ട്.[1][2]

രേവതി കാമത്ത്

Personal information
പേര് രേവതി കാമത്ത്
പൗരത്വം ഇന്ത്യ
ജനന തിയ്യതി 1955
ജനിച്ച സ്ഥലം
മരണ തിയ്യതി 21 ജൂലൈ 2020
Work
പ്രധാന കെട്ടിടങ്ങൾ

മുൻകാല ജീവിതം

തിരുത്തുക

ഒഡീഷയിലെ ഭുവനേശ്വറിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് രേവതി കാമത്ത് ജനിച്ചത്. അവർ തന്റെ ചെറുപ്പകാലം ബാംഗ്ലൂരിലും അവരുടെ പിതാവ് ഹിരാക്കുഡ് അണക്കെട്ടിൽ ജോലി ചെയ്തിതിരുന്ന കാലത്ത് മഹാനദി നദിക്കരയിലുള്ള ആദിവാസി മേഖലകളിലും ചെലവഴിച്ചു. ഈ കാലം പ്രകൃതിയെയും ആളുകളെയും ജീവിതത്തിന്റെ താളങ്ങളെയും കുറിച്ചുള്ള അവരുടെ ധാരണയിൽ ആഴത്തിലുള്ള മതിപ്പുണ്ടാക്കി. [3]

വിദ്യാഭ്യാസവും ആദ്യകാല കരിയറും

തിരുത്തുക

അവർ ആർക്കിടെക്ചറിൽ (1977) ബിരുദം നേടിയ ശേഷം ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ നിന്ന് അർബൻ ആന്റ് റീജണൽ പ്ലാനിംഗിൽ (1981) ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. [4] ബിരുദാനന്തരം, സ്റ്റെയിൻ, ദോഷി, ഭല്ല എന്നിവരോടൊപ്പം ഒരു വർഷവും പിന്നീട് ഡൽഹിയിലെ റാസിക്ക് ഇന്റർനാഷണൽ, എന്നിവയിൽ ജോലി ചെയ്തു. 1979 -ൽ, വസന്ത് കാമത്ത്, റോമി ഖോസ്ല, നരേന്ദ്ര ഡെങ്‌ലെ എന്നിവരുമായുള്ള പങ്കാളിത്ത സ്ഥാപനമായ ദി ജിആർയുപി (ഗ്രൂപ്പ് ഫോർ റൂറൽ & അർബൻ പ്ലാനിംഗ്) ൽ അവർ ജോലി ആരംഭിച്ചു. 1981 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സിലും ജോലി ചെയ്തിട്ടുണ്ട്. ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ വിസിറ്റിങ്ങ് ഫാക്കൽറ്റി (1984-87), അസിസ്റ്റന്റ് പ്രൊഫസർ (1987–91) എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

വാസ്തുവിദ്യാ പരിശീലനം

തിരുത്തുക

1981 -ൽ, വസന്ത് കാമത്തിനൊപ്പം "രേവതി ആൻഡ് വസന്ത് കാമത്ത്" എന്ന ഒരു സ്ഥാപനം തുറന്നു, അത് പിന്നീട് "കാമത്ത് ഡിസൈൻ സ്റ്റുഡിയോ - ആർക്കിടെക്ചർ പ്ലാനിങ്ങ് ആൻഡ് എൻവയോൺമെൻ്റ്," (2005) എന്നറിയപ്പെട്ടു. വൈവിധ്യമാർന്ന സാമൂഹിക, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിൽ സ്റ്റുഡിയോ വിവിധ പദ്ധതികൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഷാദിപൂർ ഡിപ്പോയ്ക്ക് സമീപമുള്ള ചേരി നിവാസികളുടെ പുനരധിവാസത്തിനായുള്ള ആനന്ദ്ഗ്രാം പദ്ധതി 1983 -ന്റെ ആദ്യത്തേതാണ്. പുനർവികസനത്തിനായി "പരിണമിക്കുന്ന വീട്" എന്ന ആശയം വിഭാവനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് രേവതി കാമത്ത് ശ്രദ്ധിക്കപ്പെട്ടു. വ്യക്തിഗത ആവശ്യങ്ങൾ മനസിലാക്കാനും അവർക്ക് ഒരു വീട് നൽകാനും അവർ 350 കുടുംബങ്ങളുമായി സംസാരിച്ചു. [5]

അവരുടെ മൂന്ന് പ്രോജക്ടുകൾ ആഗാ ഖാൻ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അവ ഡൽഹിയിലെ അക്ഷയ് പ്രതിഷ്ഠൻ സ്കൂൾ, മഹേശ്വറിലെ കമ്മ്യൂണിറ്റി സെന്റർ, ഡൽഹി ഹൗസ് ഖാസിലെ നളിൻ തോമർ ഹൗസ് എന്നിവയാണ്. [6]

1986 ൽ പാരീസിലെ ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കായി "ഇന്ത്യയിലെ പരമ്പരാഗത വാസ്തുവിദ്യ" എക്സിബിഷനിൽ അവർ പങ്കെടുത്തു. [7] നിത്യ ഗാന്ധി മൾട്ടിമീഡിയ മ്യൂസിയത്തിന്റെ ഡിസൈനർ ടീമിലും അവർ ഉണ്ടായിരുന്നു. 2003 ൽ VHAI (വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ "ക്രാഫ്റ്റ്: എ ടൂൾ ഫോർ സോഷ്യൽ ചേഞ്ച്" എന്ന എക്സിബിഷനിൽ അവർ സഹ-ക്യൂറേറ്ററും ഡിസൈനറുമായിരുന്നു. [8] മ്യൂസിയം ഫോർ ട്രൈബൽ ഹെറിറ്റേജ്, ഭോപ്പാൽ, ഗ്നോസ്റ്റിക് സെന്റർ, ഡൽഹി, ബോധവത്കരണത്തിന്റെ ഗവേഷണ കേന്ദ്രം, ജീവ വെൽനസ് സെന്റർ, യോഗാ സയൻസസ് എന്നിവയ്ക്കായുള്ള ഗവേഷണ കേന്ദ്രം എന്നിവയിലും അവർ പ്രവർത്തിച്ചിരുുന്നു.

തിരഞ്ഞെടുത്ത പ്രൊജക്റ്റുകൾ

തിരുത്തുക
  • രാജസ്ഥാനിലെ മാണ്ഡവയിലെ ഡെസേർട്ട് റിസോർട്ട്
  • ഡൽഹിയിൽ നന്ദിതയ്ക്കും അമിത് ജഡ്ജിക്കുമുള്ള ചെളി കൊണ്ടുള്ള വീട്
  • ഹൗസ് ഫോർ നളിൻ, ഹൗസ് ഖാസ് ഗ്രാമം, ഡൽഹി [9]
  • ജീവാശ്രമം മൃഗസംരക്ഷണ കേന്ദ്രം, ഡൽഹി
  • അക്ഷയ് പ്രതിഷ്ഠൻ, ഡൽഹി [10]
  • കമ്മ്യൂണിറ്റി സെന്റർ, മഹേശ്വർ, മധ്യപ്രദേശ് [11]
  • നെയ്ത്തുകാരുടെ ഭവന പദ്ധതി, മഹേശ്വർ, മധ്യപ്രദേശ്
  • മധ്യപ്രദേശിലെ മഹേശ്വറിൽ നെയ്ത്തുകാരുടെ കുട്ടികൾക്കുള്ള സ്കൂൾ
  • കാമത്ത് ഹൗസ്, അനങ്പൂർ (വസന്ത് കാമത്തിന്റെ സഹകരണത്തോടെ)
  • ഛത്തീസ്ഗഡിലെ തംനാറിൽ ജിൻഡാൽ പവർ പ്ലാന്റിനുള്ള ഗേറ്റ്വേ (അയോദ് കാമത്തിന്റെ സഹകരണത്തോടെ)
  • ചത്തീസ്ഗഡിലെ റായ്ഗഡിൽ ജിൻഡാൽ പവർ ലിമിറ്റഡിനായുള്ള വിഐപി ഗസ്റ്റ് ഹൗസ് (വസന്ത് കാമത്തിന്റെ സഹകരണത്തോടെ)
  • ഛത്തീസ്ഗഗഡിലെ റായ്ഗഡിലെ ഓഡിറ്റോറിയം
  • രാജസ്ഥാൻ, ചുരു, രാജസ്ഥാൻ ഗവൺമെന്റിനായുള്ള തൽ ഛപർ സങ്കേതം
  • ഗോത്രപൈതൃക മ്യൂസിയം, ഭോപ്പാൽ, മധ്യപ്രദേശ്
  • ഗ്നോസ്റ്റിക് സെന്റർ, ഡൽഹി [12]
  1. "School of Mobile Crèches". Dome.mit.edu. Retrieved 2013-03-03.
  2. http://www.stainlessindia.org/UploadPdf/June-2006.pdf
  3. [Indian Architect and builder, November 1996, ISSN 0971-5509]
  4. Architecture in India. ISBN 2-86653-031-4
  5. "Artistically Informal". aecworldxp. Archived from the original on 2012-03-21. Retrieved 2013-03-03.
  6. "Revathi & Vasant Kamath, Vasanth and Revathi Kamath Architects, New Delhi". aecworldxp. Archived from the original on 2012-03-21. Retrieved 2013-03-03.
  7. [Architecture in India. ISBN 2-86653-031-4]
  8. "Eternal Gandhi MMM". Eternalgandhi.org. Archived from the original on 2011-07-26. Retrieved 2013-03-03.
  9. "Nalin Tomar House". Archnet.org. Archived from the original on 2012-11-01. Retrieved 2013-03-03.
  10. "Akshay Pratisthan School". Archnet.org. Archived from the original on 2012-12-17. Retrieved 2013-03-03.
  11. "Community Center". Archnet.org. Archived from the original on 2012-10-03. Retrieved 2013-03-03.
  12. http://www.gnosticcentre.com/link_files/Journal_Earth_Matters.pdf[പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • India modern: traditional forms and contemporary design (ഇന്ത്യ ആധുനികം: പരമ്പരാഗത രൂപങ്ങളും സമകാലിക രൂപകൽപ്പനയും), ഫൈഡൺ, 2000.ISBN 0714839485.
  • ആർക്കിടെക്ചർ + ഡിസൈൻ: വോളിയം 9

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രേവതി_കാമത്ത്&oldid=3983323" എന്ന താളിൽനിന്ന് ശേഖരിച്ചത്