താൽ ഛാപ്പർ വന്യജീവി സങ്കേതം

താൽ ഛാപ്പർ വന്യജീവിസങ്കേതം രാജസ്ഥാനിലെ വടക്കൻ ജില്ലയായ ചുരുജില്ലയിലെ ശേഖാവതി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. ഇവിടം കൃഷ്ണമൃഗത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അവകൂടാതെ അനേകതരം പക്ഷികളും ഇവിടെ അധിവസിക്കുന്നു. ജയ്പൂരിൽനിന്ന് 210 കിലോമീറ്റർ അകലെ ഗ്രേറ്റ് ഇന്ത്യൻ മരുഭൂമിയുടെ അറ്റത്ത് രത്നഗ്രാഹിൽനിന്നും സുജൻഗ്രാഹിലേക്കുള്ള റോഡരികിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. ചുരുജില്ലയിലെ സുജൻഗ്രാഹ് തെഹ്സിലിലാണ് താൽ ഛാപ്പർ വന്യജീവിസങ്കേതം സ്ഥിതിചചെയ്യുന്നത്. നോഖ സുജൻഗ്രാഹ് സംസ്ഥാനപാതയിൽ ചുരുവിൽനിന്ന് 85 കിലോമീറ്ററും ബിക്കാനീറിൽ നിന്ന് 132 കിലോമീറ്ററും അകലെയാണ് ഈ വന്യജീവിസങ്കേതം. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം ഛാപ്പർ ആണ്. അടുത്തുള്ള വിമാനത്താവളം ജയ്പൂർ 215 കിലോമീറ്റർ അകലെയാണ്.

താൽ ഛാപ്പർ വന്യജീവി സങ്കേതം
Aquila rapax at Tal Chhapar Sanctuary
Map showing the location of താൽ ഛാപ്പർ വന്യജീവി സങ്കേതം
Map showing the location of താൽ ഛാപ്പർ വന്യജീവി സങ്കേതം
Location in Rajasthan, India
LocationChuru District, Rajasthan, India
Nearest cityChhapar
Coordinates27°47′53″N 74°26′06″E / 27.798141°N 74.434937°E / 27.798141; 74.434937
Governing bodyGovernment of Rajasthan

കൃഷ്ണമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രമാണ് താൽ ഛാപ്പർ.

അവലംബങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക