രേണു ജോഗി
അജിത് ജോഗിയുടെ പത്നിയും ജനത കോൺഗ്രസ് ഛത്തീസ്ഗഡിൻറെ കോട്ടയിൽ നിന്നുമുള്ള[1] നിയമസഭാ അംഗവുമാണ് രേണു ജോഗി. കോട്ടയിൽ നിന്നും നേരത്തെ മൂന്നു തവണ കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. ജോഗി സ്വന്തം പാർട്ടി രൂപീകരിച്ചപ്പോഴും കോൺഗ്രസിനൊപ്പം നിലകൊണ്ട രേണുവിന് പക്ഷേ പാർട്ടി ഇത്തവണ ടിക്കറ്റ് നിഷേധിച്ചു. ഇതോടെ ഭർത്താവിൻറെ പാർട്ടിയിൽ ചേക്കേറിയ ഇവർ ജനത കോൺഗ്രസ് ഛത്തീസ്ഗഡിൻറെ ബാനറിലാണ് ഇത്തവണ ജനവിധി തേടിയത്. [2]