രേണുക (പുരാണകഥാപാത്രം)
പുരാണകഥാപാത്രം
മുഖ്യമായും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശ്,കർണാടക,തമിഴ്നാട്,തെലുങ്കാന പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പൂജിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് രേണുക. മഹാരാഷ്ട്രയിലെ മഹൂരിലുള്ള ദേവി രേണുകയുടെ ക്ഷേത്രം ശക്തി പീഠങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
രേണുക | |
---|---|
ദേവനാഗിരി | रेणुका |
സംസ്കൃതം | Rénûka/Renu |
പദവി | devi |
നിവാസം | Mahur |
ജീവിത പങ്കാളി | Jamadagni |
മക്കൾ | Parshurama, Vasu |
വാഹനം | Lion |
ജമദഗ്നി മഹർഷിയുടെ പത്നിയും പരശുരാമന്റെ മാതാവുമാണ് രേണുക.രേണുകയുടെ പാതീവ്രെത്യം ദേവകളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ലോകമെങ്ങും ഒരികൽ വരള്ച്ചയുണ്ടായി. രേണുക തന്റെ പാതീവ്രെത്യം കൊണ്ട് കുടുമ്പം പുലര്ത്തി; എല്ലാ ദിവസവും വറ്റി വരണ്ട ഗംഗാ തീരത്ത് ചെന്ന് മണ്ണുകൊണ്ട് കുടത്തിന്റെ രൂപമുണ്ടാക്കും. എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് ധ്യാനിക്കും പെട്ടെന്ന് അതോരുകുടം ജലമായ് മാറും.