രൂപ് ഭവാനി ക്ഷേത്രം, ശ്രീനഗർ

(രൂപ് ഭവാനി മന്ദിർ, ചശ്മ ഷാഹിബി, ശ്രിനഗരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°44′44.2″N 75°30′12.35″E / 11.745611°N 75.5034306°E / 11.745611; 75.5034306 ജമ്മു കാശ്മീരിൽ ശ്രീനഗർ ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ചശ്മശാഹിക്കടുത്തുള്ള ചശ്മശാഹിബിയിലെ രൂപ് ഭവാനി മന്ദിർ. ലക്ഷ്മീ ഭഗവതി സ്വരൂപത്തിലാണ് മതാ രൂപ്ഭവാനി ഇവിടെ കുടികൊള്ളുന്നത്. ശ്രീ അലഖ ഷാഹിബ ട്രസ്റ്റ്[1] ആണ് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ്.

ശ്രീനഗർ ചശ്മഷാഹിബിയിൽ രൂപഭവാനിമന്ദിർ

ഐതിഹ്യം

തിരുത്തുക

അമ്മ ശേരാവാലി (ശാരികാദേവി) തന്റെ ദൃഢഭക്തന്റെ ആഗ്രഹം സാധിപ്പിക്കാനായി തന്റെ എന്ന അംശരുപത്തിൽ രൂപം ധരിച്ചെന്നും പിന്നീട് രൂപ് ഭാവാനി എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. നവകാഡലിലെ ഡേഡ്മറിലെ പണ്ഡിറ്റ് മാധവ ജൂ ധരിന്റെ പുത്രിയായിരുന്ന ലക്ഷ്മി ഭഗവതി ഹരിപർബ്ബതത്തിലെ ചക്രേശ്വരിലെ ശാരികാദേവിയുടെ അംശാവതാരമായി പറയപ്പെടുന്നു. പണ്ഡിറ്റ് മാധവ ജൂ ധർ ശാരികാദേവിയുടെ വലിയ ഭക്തനായിരുന്നു. അദ്ദേഹം സ്ഥിരമായി ഹരിപർബ്ബതിൽ പോയി ഭജിക്കുക പതിവായിരുന്നു. ഭക്തന്റെ അക്ഷീണമായ സാധനയിലും കളങ്കമില്ലാത്ത ഭക്തിയിലും പ്രീതയായി ഒരു നവരാത്രിയിലെ പ്രഥമനാളിൽ അമ്മ പ്രത്യക്ഷമായി വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. പണ്ഡിറ്റ്ജി തന്റെ ഭക്തിയിൽ ഉറച്ചുനിന്നുകൊണ്ട് തന്റെ പുത്രിയായി ജനിക്കണം എന്ന് ആവശ്യപ്പെടുകയും അമ്മ 1677 ജ്യേഷ്ഠപുരണ്മാഷി ബിക്രാമി യിൽ (1621 ക്രിവ‌) ജനിച്ചു. ഗുരുവും പിതാവുമായ പണ്ഡിറ്റ് മാധവ ജൂ ധരിന്റെ ശിക്ഷണത്തിൽ വളർന്ന അവർ ശിവനെ പൂജിക്കയും കാശ്മീരീ ശൈവസമ്പ്രദായം പാലിക്കുകയും പ്രചരിപ്പിക്കയും ചെയ്തു[2]. അലഖീശ്വരി രൂപ് ഭവാനി ആയി ഇവർ ശക്തിസ്വരൂപിണിയായതിനാൽ ദേവി ഭവാനി തന്റെ ജീവിതം മുഴുവൻ ഗിരികാനനങ്ങളിൽ കഴിച്ചു സാരോപദേശങ്ങൾ നൽകി വന്നു[3]. ഇന്ന് ഒരു സുന്ദരക്ഷേത്രമായി മാറിയ ചശ്മ ശാഹിബി അവയിലൊന്നാണ്. ശേരാവാലിദേവിയുടെ ഉപദേശങ്ങൾ വളരെ പ്രശസ്തമാണ്. അലഖ ശാഹിബ ട്രസ്റ്റ് മായി ബന്ധപ്പെട്ടാൽ അവ ലഭിക്കുന്നതാൺ. [4]

ചരിത്രം

തിരുത്തുക

കാശ്മീരി പണ്ഡിറ്റ് മാരുടെ കീഴിലുള്ള ഈ ക്ഷേത്രം അവരുടെ പലായനത്തോടെ അനാധമായി കിടപ്പായിരുന്നു. ഇപ്പോൾ വല്ലപ്പോഴും ജമ്മുവിൽ നിന്നും സംഘമായി വന്ന് പൂജാദികൾ ചെയ്ത് തിരികെ പോകുന്നു.

ജമ്മു കാശ്മീരിൽ ശ്രീനഗരത്തിൽ ചശ്മശാഹിയിൽ നിന്നും പരിമഹലിലേക്ക്പോകുന്ന വഴിയിൽ ആണ് ഈ മന്ദിരം. മലയടിവാരമാകയാൽ ഇവിടെയും ഒരു നല്ല ചശ്മ (ചശ്മശാഹിബി‌) ഉണ്ട്.

ചിത്രശാല

തിരുത്തുക


  1. http://www.mataroopbhawani.org/
  2. ചിത്രശാലയിലെ മഞ്ഞ ബോർഡ് കാണുക
  3. http://www.koausa.org/KoshSam/RoopBhawani.html
  4. മന്ദിരത്തിനുമുമ്പിലുള്ള് ബോർഡ്, ചിത്രശാലയിൽ കൊടുത്തിട്ടുണ്ട്.

കുറിപ്പുകൾ

തിരുത്തുക