പ്രവീൺ എന്ന രൂപേഷ് രാമചന്ദ്രന്റെയും സുമയുടെയും മകനായി തൃശ്ശൂർ വാടാനപ്പള്ളിയിലാണ് ജനിച്ചത്‌. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അദൃശ്യമായി നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയിലാണ് രൂപേഷ് ശ്രദ്ധേയനാവുന്നത്.[1] നിലവിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് അദേഹം. തൃശ്ശൂർ ആസ്ഥാനമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രൂപേഷ് ശ്രീ കേരള വർമ്മ കോളേജിലാണ് ബിരുദപഠനം നടത്തിയിരുന്നത്. ആദ്യകാല സി.പി.ഐ(എം.എൽ) പ്രവർത്തകനായ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെക്ക് കടന്നുവന്നത്. സി.പി.ഐ(എം.എൽ)ൻറെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടന (കെ.വി.എസ്) ആയിരുന്നു രൂപേഷിനെ രാഷ്ട്രീയ വളർച്ചക്ക് കാരണമായത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ഹൈക്കോടതി ക്ലാർക്കുമായ ഷൈനയാണ് ഭാര്യ.[2][3][4] അമരീന്ദ (ആമി), താച്ചു എന്നിവർ മക്കളാണ്. [5]

  1. http://www.kvartha.com/2013/02/maoist-leaders-wife-wrote-letter-to.html
  2. രൂപേഷ് കേരളം ഏഴുവർഷമായി തിരയുന്ന പിടികിട്ടാപ്പുള്ളി, manoramaonline.com
  3. മാവോവാദി നേതാവ് രൂപേഷും ഷൈനയുമടക്കം അഞ്ചുപേർ പിടിയിൽ, mathrubhumi.com
  4. രൂപേഷിന്റെ അറസ്റ്റ്: ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ജാഗ്രതാ നിർദ്ദേശം, janmabhumidaily.com
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2013-12-17.
"https://ml.wikipedia.org/w/index.php?title=രൂപേഷ്_(പ്രവീൺ)&oldid=3643013" എന്ന താളിൽനിന്ന് ശേഖരിച്ചത്