രുഗ്മിണി (ചലച്ചിത്രം)
കെ.പി.കുമാരന്റെ സമ്വിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് രുക്മിണി.മാധവിക്കുട്ടി എഴുതിയ 'രുക്മിണിക്കൊരു പാവക്കുട്ടി' എന്ന കഥയാണ് സിനിമയ്ക്ക് ആധാരം .
രുക്മിണി | |
---|---|
സംവിധാനം | കെ.പി.കുമാരൻ |
നിർമ്മാണം | ഫിലിം ഫോറം |
രചന | കെ.പി.കുമാരൻ |
അഭിനേതാക്കൾ | അശോകൻ ഇന്നസെന്റ് ശ്രീനിവാസൻ നെടുമുടി വേണു മാവേലിക്കര പൊന്നമ്മ ലിസി അഞ്ജു[1] |
സംഗീതം | ജി.ദേവരാജൻ |
ഛായാഗ്രഹണം | ജയൻ കെ.ജി |
ചിത്രസംയോജനം | വേണുഗോപാൽ |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമേയം
തിരുത്തുകപുരുഷസമൂഹത്തിന്റെ വിക്യതവും ക്രൂരവുമായ സ്വാർഥ താത്പര്യങ്ങൾക്കായി നിരന്തരം അപമാനിക്കപെടുന്ന സ്ത്രീത്വത്തിന്റെ നിസ്സഹായതയും വിഹ്വലതകളും കലാപരമായ സത്യസന്ധതയോടെ ആവിഷ്കരിക്കുന്നു ഈ സിനിമ.കൗമാരം വിടുന്നതിനു മുൻപേ വേശ്യാലയത്തിൽ എത്തിപ്പെടുന്ന രുക്മിണിയാണീ സിനിമയിലെ മുഖകഥാപാത്രം.അമ്മയുടെ രൺടാം ഭർത്താവിനാൽ ആക്രമിക്കപ്പെട്ട അവളെ അവളുടെ അമ്മ തന്നെയാണ് വേശ്യാലയത്തിൽ കൊണ്ട് വന്ന് ഏല്പ്പിക്കുന്നത്.രുക്മിണിയുടെയും വേശ്യാലയ നടത്തിപ്പുകാരിയുടെയും അന്തേവാസികളായ മറ്റ് പെൺകുട്ടികളുടെയും ദൈനംദിന ജീവിതസന്ദർഭങ്ങളിലൂടെയാണ് അവരുടെ ആരും കാണാത്ത മനസ്സുകളിലേക്ക് ചലച്ചിത്രം പ്രേക്ഷകരെ നയിക്കുന്നത്.[2]
അഭിനേതാക്കൾ
തിരുത്തുകരുക്മിണിയായി അഞ്ജു ആണ് അഭിനയിച്ചിരിക്കുന്നത് .
avaardukal
തിരുത്തുക1988 ലെ മികച്ച സംവിധായകനുള്ള അവാർഡ് കെ.പി.കുമാരനും മികച്ച നടിക്കുള്ളത് അഞ്ജുവും കരസ്ഥമാക്കി .[3]
അവലംബം
തിരുത്തുക- ↑ http://www.malayalasangeetham.info/m.php?mid=3358&lang=MALAYALAM
- ↑ സിനിമയുടെ വർത്തമാനം: ഒ.കെ.ജോണി,പേജ് : 148
- ↑ http://cinidiary.com/stateawards1.php[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക