രാധ മോഹൻസിംഗ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബീഹാറിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാധാ മോഹൻസിംഗ്(ജനനം :1 സെപ്റ്റംബർ 1949) ആറു തവണ ലോക്സഭാംഗമായിരുന്ന രാധാമോഹൻ സിംഗ് നിലവിൽ 2009 മുതൽ ഈസ്റ്റ് ചമ്പാരൻ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായി തുടരുന്നു.

രാധ മോഹൻസിംഗ്
കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
26 മേയ് 2014 - 30 മെയ് 2019
മുൻഗാമിശരദ് പവാർ
പിൻഗാമിനരേന്ദ്ര സിംഗ് തോമർ
ലോക്‌സഭാംഗം
ഓഫീസിൽ
2019, 2014, 2009, 1999, 1996, 1989
മണ്ഡലം
  • പൂർവി ചമ്പാരൻ
  • മോട്ടിഹരി
ബീഹാർ, ബിജെപി സംസ്ഥാന പ്രസിഡന്റ്
ഓഫീസിൽ
2006-2010
മുൻഗാമിസുശീൽ കുമാർ മോദി
പിൻഗാമിസി.പി.ഠാക്കൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-09-01) 1 സെപ്റ്റംബർ 1949  (75 വയസ്സ്)
നർഹ, പനാപ്പൂർ ഈസ്റ്റ് ചമ്പാരൻ ജില്ല, ബീഹാർ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിശാന്തി ദേവി
As of മാർച്ച് 18, 2024

ജീവിതരേഖ

തിരുത്തുക

വൈദ്യ നാഥ് സിംഗിന്റെയും ജയ് സുന്ദരി ദേവിയുടെയും മകനായി 1949 സെപ്റ്റംബർ ഒന്നിന് ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ജനിച്ചു. മോത്തിഹാരിയിലെ എം.എസ്. കോളേജിൽനിന്ന് ബിരുദം. .[1] ഭാര്യ ശാന്തി ദേവി രണ്ട് മക്കൾ.

രാഷ്ട്രീയ ജീവിതം

തിരുത്തുക

എ.ബി.വി. പിയിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. 1988-90 ൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനായി. 1989-ൽ ഒമ്പതാം ലോക്സഭയിൽ ആദ്യമായി എം.പി. 1993 മുതൽ 2000 വരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1996, 1999, 2009, 2014, 2019 വർഷങ്ങളിൽ ലോക്സഭാംഗം.[2] 2006 മുതൽ 2009 വരെ ബി.ജെ.പി സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. 2014 മുതൽ 2019 വരെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുള്ള ഒന്നാം എൻഡിഎ സർക്കാരിൽ കാബിനറ്റ് വകുപ്പിൽ കൃഷിമന്ത്രിയായിരുന്നു.[3]

പ്രധാന പദവികളിൽ

  • 2020 : ബി.ജെ.പി, ദേശീയ ഉപാധ്യക്ഷൻ
  • 2019 : ലോക്സഭാംഗം, ഈസ്റ്റ് ചമ്പാരൻ
  • 2014-2019 : കേന്ദ്ര കൃഷി-കാർഷികക്ഷേമ വകുപ്പ് മന്ത്രി
  • 2014 : ലോക്സഭാംഗം, ഈസ്റ്റ് ചമ്പാരൻ
  • 2009 : ലോക്സഭാംഗം, ഈസ്റ്റ് ചമ്പാരൻ
  • 2006-2010 : ബി.ജെ.പി, ബീഹാർ സംസ്ഥാന അധ്യക്ഷൻ
  • 1999 : ലോക്സഭാംഗം, മോട്ടിഹരി
  • 1996 : ലോക്സഭാംഗം, മോട്ടിഹരി
  • 1990-1993 : ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1989 : ലോക്സഭാംഗം, മോട്ടിഹരി
  • 1988 : യുവമോർച്ച, സംസ്ഥാന പ്രസിഡന്റ്
  • 1980 : ബിജെപി അംഗം
  • 1977 : ജനതാ പാർട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1970 : ജനസംഘം, സംഘടന സെക്രട്ടറി
  • 1969 : ജനസംഘം, മണ്ഡലം സെക്രട്ടറി
  • 1968 : ജനസംഘത്തിൽ ചേർന്നു
  • 1967 : എ.ബി.വി.പി, ഭാരവാഹി
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-11. Retrieved 2014-05-30.
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  3. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാധ_മോഹൻസിംഗ്&oldid=4073625" എന്ന താളിൽനിന്ന് ശേഖരിച്ചത്