ഇന്ത്യൻ കരസേനയിലെ റെഡ് ഡെവിൾ എന്ന് വിശേഷണമുള്ള രണ്ടാം പാരാ റെജിമെന്റിൽ നിന്നുള്ള ക്യാപ്റ്റൻ ആയിരുന്നു ക്യാപ്റ്റൻ ഹർഷൻ നായർ. സമാധാന സമയത്തെ പരമോന്നത മെഡൽ ആയ അശോക് ചക്ര 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു[1][2]. കരസേനയുടെ ചരിത്രത്തിൽ ഈ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഹർഷൻ.[3] മേയ് 20, 2007-ൽ ജമ്മു കാശ്മീരിലെ ഛോട്ടീ മർഗീ എന്ന സ്ഥലത്ത് വച്ച് ഹർക്കാത്തുൾ മുജാഹുദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ തുടയിലും കഴുത്തിലും വെടിയേറ്റ ശേഷം മരിച്ചു.

ക്യാപ്റ്റൻ ഹർഷൻ നായർ
ജനനം1980
Thiruvananthapuram, Kerala
മരണം2007
Jammu and Kashmir
വിഭാഗംഇന്ത്യൻ കരസേന
പദവിCaptain
പുരസ്കാരങ്ങൾഅശോക് ചക്ര

ഇദ്ദേഹം തിരുവനന്തപുരം, കഴക്കൂട്ടം സൈനിക സ്കൂളിലാണ് പഠിച്ചത്.

  1. "ദി ഹിന്ദു : കേരളം / തിരുവനന്തപുരം വാർത്ത : സൈനികസ്കൂൾ കഴക്കൂട്ടം അലൂമിനി ഹർഷനെ ആദരിച്ചു". Archived from the original on 2008-06-22. Retrieved 2011-12-26.
  2. "ദി ഹിന്ദു : കേരളം / തിരുവനന്തപുരം വാർത്ത". Archived from the original on 2008-11-18. Retrieved 2011-12-26.
  3. "അശോക് ചക്ര, ടെലിഗ്രാം". Archived from the original on 2012-03-24. Retrieved 2011-12-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാധാകൃഷ്ണൻ_നായർ_ഹർഷൻ&oldid=3642929" എന്ന താളിൽനിന്ന് ശേഖരിച്ചത്