രാജ അമ്പാട്ട് അഥവാ ഫോർ കിംഗ്സ് ദ്വീപുകൾ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പാപ്പുവ പ്രവിശ്യയിലെ ന്യൂ ഗിനിയ ദ്വീപിൽ ബേർഡ്സ് ഹെഡ് പെനിൻസുലയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. മിസൂൾ, സലാവതി, ബറ്റാന്ത, വൈജിയോ എന്നീ നാല് പ്രധാന ദ്വീപുകൾക്കും ചെറിയ ദ്വീപായ കോഫിയാവുവിനും ചുറ്റുമുള്ള 1,500-ലധികം ചെറിയ ദ്വീപുകൾ, കെയ്‌സ്, മണൽത്തിട്ടകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ അമ്പാട്ട് ദ്വീപസമൂഹം ഭൂമധ്യരേഖയിലേയ്ക്ക് കയറിയിറങ്ങിക്കിടക്കുന്നതും ഭൂമിയിലെ ഏറ്റവും സമ്പന്നമായ സമുദ്ര ജൈവവൈവിധ്യം ഉൾക്കൊള്ളുന്നതുമായി കോറൽ ട്രയാംഗിളിൻറെ ഭാഗമാണ്.

രാജ അമ്പാട്ട് ദ്വീപുകൾ
Native name: Kepulauan Raja Ampat
Panoramic view
Map of the islands
രാജ അമ്പാട്ട് ദ്വീപുകൾ is located in Indonesia
രാജ അമ്പാട്ട് ദ്വീപുകൾ
രാജ അമ്പാട്ട് ദ്വീപുകൾ
Location in Indonesia
Geography
Coordinates0°14′00″S 130°30′28″E / 0.2333115°S 130.5078908°E / -0.2333115; 130.5078908
ArchipelagoMelanesia
Total islands612
Major islandsMisool
Salawati
Batanta
Waigeo
Area8,034.44 km2 (3,102.11 sq mi)
Administration
Indonesia
Provinceപടിഞ്ഞാറൻ പപ്പുവ
Regencyരാജ അമ്പാട്ട് റീജൻസി
Demographics
Population64,141 (2020 Census)[1]
Pop. density7.98 /km2 (20.67 /sq mi)

ഭരണപരമായി, ഈ ദ്വീപസമൂഹം പടിഞ്ഞാറൻ പപ്പുവ പ്രവിശ്യയുടെ ഭാഗമാണ്. 2004-ൽ സോറോംഗ് റീജൻസിയിൽ നിന്ന് വേർപെടുത്തിയ രാജ അമ്പാട്ട് റീജൻസിയിലാണ് ഭൂരിഭാഗം ദ്വീപുകളും സ്ഥിതിചെയ്യുന്നത്. ഏകദേശം 70,000 ചതുരശ്ര കിലോമീറ്റർ (27,000 ചതുരശ്ര മൈൽ) കരഭൂമിയും കടലും ഉൾക്കൊള്ളുന്ന ഈ റീജൻസിയുടെ ആകെ വിസ്തീർണ്ണം, 8,034.44 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ 2020 ലെ സെൻസസ് പ്രകാരം 64,141 ഉം ആണ്.[2] ഇത് ഈ റീജൻസിയുടെ ഭാഗമല്ലാത്ത സലാവതി ദ്വീപിന്റെ തെക്കൻ പകുതിയെ ഒഴിവാക്കിക്കൊണ്ട് സോറോംഗ് റീജൻസിയിലെ സലാവതി സെലാറ്റൻ, സലാവതി തെംഗ ജില്ലകളെ ഉൾക്കൊള്ളുന്നു.

അവലംബം തിരുത്തുക

  1. Badan Pusat Statistik, Jakarta, 2021.
  2. Badan Pusat Statistik, Jakarta, 2021.
"https://ml.wikipedia.org/w/index.php?title=രാജ_അമ്പാട്ട്_ദ്വീപുകൾ&oldid=3796314" എന്ന താളിൽനിന്ന് ശേഖരിച്ചത്