ചെന്നൈ ആസ്ഥാനമായുള്ള രാജ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ മലയാളം ചാനലുകളാണ് രാജ് ന്യൂസ് മലയാളം രാജ് മ്യൂസിക്സ് മലയാളം എന്നിവ.മലയാളത്തിലെ ശ്രദ്ധേയമായ ചാനലുകളാണിവ.കൂടുതൽ ഭാഷാ ചാനലുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി മലയാളത്തിൽ വാർത്ത,സംഗീത ചാനലുകൾ ആരംഭിച്ചത്. നിലവിൽ രാജ് ടെലിവിഷൻ നെറ്റ്‌വർക്ക് കമ്പനിക്ക് തമിഴിന് പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലും വാർത്ത, മ്യൂസിക്സ് ചാനലുകൾ ഉണ്ട്. ഹിന്ദിയിൽ ആരംഭിച്ച രാജ് പരിവാർ മ്യൂസിക് ചാനലും മുൻ നിരയിലുണ്ട്. മലയാളം ചാനലുകൾ വിവിധ കേബിളുകൾക്ക് പുറമേ ജിയോ ടി വി യിലും എയർ ടെൽ, ടാറ്റാ സ്കൈ ഡി 2എച് ലും ലഭിക്കുന്നുണ്ട്.ഓസ്ട്രേലിയ,ന്യൂസിലാൻഡ്, ഗൾഫ്, ആഫ്രിക്കൻ മേഖലകളെ ഉൾപ്പെടുത്തിയ പ്രവാസ ജാലകം, അമേരിക്കൻ ഐക്യ നാടുകളിലെ വിശേഷങ്ങൾ വെളിപ്പെടുത്തുന്ന ഫോക്കസ് അമേരിക്ക എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. വിദേശ രാജ്യങ്ങളിലെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച ലോക ജാലകം എന്ന പരിപാടിയും ശ്രദ്ധേയമാണ്.വിവിധ സിനിമാ ഗാനങ്ങൾ ഉണ്ടായ കഥകൾ പറയുന്ന പാട്ടിന്റെ പാലാഴി മികച്ച അഭിപ്രായം നേടിയതാണ്.കായിക ലോകത്തെ വിശേഷങ്ങൾ വെളിപ്പെടുത്തുന്ന കളിക്കളം, സിനിമാ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച ചിത്രശാല എന്നിവയാണ് മറ്റ് പ്രധാന പ്രോഗ്രാമുകൾ. പരസ്യം പ്രോഗ്രാമുകൾക്ക് ഇടയിൽ ഇല്ല. എന്നാൽ സ്ലോട്ട് പരസ്യം ഏറെയുണ്ട്. ചാനൽ കൂടുതൽ പ്രാധാന്യം നൽകുന്നത് വിദേശ വാർത്തകളും ദൃശ്യങ്ങളുമാണ്.മറ്റ് ചാനലുകളിൽ നിന്നും രാജ് മലയാളം വ്യത്യസ്തമാകുന്നതും ഇതൊക്കെ കൊണ്ടാണ്. പ്രാദേശിക വാർത്തകൾക്ക് പുറമേ ദേശീയ, അന്തർദേശീയ വാർത്തകളും രാജ് മലയാളത്തിലുണ്ട്. സമകാലിക വിഷയങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു വിദൂഷകൻ.ചരിത്രത്തിൽ ഇന്ന് എന്ന പ്രോഗ്രാം ഈ ചാനലിന്റെ മാത്രം സവിശേഷതയാണ്.

രാജ് ന്യൂസ് മലയാളംRaj Malayalam
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കേ ഏഷ്യ, മിഡിൽ ഈസ്റ്റ്
ആപ്തവാക്യംPeople's channel
ഉടമസ്ഥതRaj Television Network Ltd
വെബ് വിലാസംരാജ് ന്യൂസ് മലയാളം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജ്_ന്യൂസ്_മലയാളം&oldid=3338849" എന്ന താളിൽനിന്ന് ശേഖരിച്ചത്