രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ നാലാമത്തെ സർസംഘചാലകൻ ആയിരുന്നു പ്രൊഫസർ: രാജേന്ദ്ര സിംഗ്. രജു ഭയ്യ എന്ന പേരിൽ ആണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത് . 1994 മുതൽ 2000 വരെ ആർ.എസ്.എസ് നേതൃസ്ഥാനത്ത് അദ്ദേഹം തുടർന്നു. 1960 വരെ അലഹബാദ് യൂണിവേഴ്സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ആയിരുന്നു . 2003 ജൂലായ്‌ 14 നു അന്തരിച്ചു .

പ്രൊഫസർ:രാജേന്ദ്ര സിംഗ്
(രജു ഭയ്യ)
രജു ഭയ്യ
ജനനം(1922-01-29)ജനുവരി 29, 1922
മരണംജൂലൈ 14, 2003(2003-07-14) (പ്രായം 81)

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ നഗരത്തിൽ ബുനൈൽപഹസു എന്ന ഗ്രാമത്തിൽ കുൻവർ ബൽബീർ സിങ്ങിൻറെയും ജ്വാല ദേവിയുടെയും മകനായി 1922 ജനുവരി 29നായിരുന്നു രാജേന്ദ്ര സിങ്ങിൻറെ ജനനം[1].ആദ്യമായി ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരതീയൻ ആയിരുന്നു ശ്രി ബൽബീർ സിംഗ്[2].

മുൻഗാമി ആർ.എസ്.എസ്സിന്റെ സർസംഘചാലക്
1994 - 2000
പിൻഗാമി
  1. Krant'M.L.Verma Sarfaroshi Ki Tamanna (Part-1) page 7 (Forward by Rajendra Singh)
  2. From N-physicist to RSS chief, Tribune News Service, New Delhi, July 14
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_സിംഗ്&oldid=3995867" എന്ന താളിൽനിന്ന് ശേഖരിച്ചത്