രാജേന്ദ്ര യാദവ്
പ്രമുഖ ഹിന്ദി എഴുത്തുകാരനായിരുന്നു രാജേന്ദ്ര യാദവ് (28 ആഗസ്റ്റ് 1929 – 28 ഒക്ടോബർ 2013). "നയീ കഹാനി" എന്ന സാഹിത്യ പ്രസ്ഥാനത്തിന് നേതൃത്ത്വം നൽകി.
രാജേന്ദ്ര യാദവ് | |
---|---|
തൊഴിൽ | Novelist |
ദേശീയത | Indian |
പൗരത്വം | Indian |
ജീവിതരേഖ
തിരുത്തുകഉത്തർപ്രദേശിൽ ജനിച്ചു. മുൻഷി പ്രേം ചന്ദിന്റെ "ഹൻസ്" മാഗസിന്റെ എഡിറ്ററായും പ്രവർത്തിച്ചു. മാഗസിൻ 1953ൽ പ്രസിദ്ധീകരണം നിർത്തിയെങ്കിലും 1986ൽ യാദവ് പുനരാരംഭിക്കുകയായിരുന്നു.[1][2] "പ്രേത് ബോൽതെ ഹെ" ആണ് ആദ്യ നോവൽ. "ശര ആകാശ്" എന്ന പേരിൽ ഇത് ചലച്ചിത്രമായിട്ടുണ്ട്.[3] 1999-2001ൽ പ്രസാർ ഭാരതി അംഗമായിരുന്നു.
2002ൽ ഹൻസ് മാസികയിലെഴുതിയ അതിർത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ചുള്ള മുഖപ്രസംഗം വിവാദമായിരുന്നു. ഹനുമാൻ രാവണന്റെ കാഴ്ചപാടിൽ തീവ്രവാദിയാണെന്നും ഭഗത്സിംഗ് ബ്രിട്ടീഷ് വീക്ഷണത്തിൽ തീവ്രവാദിയാണെന്നുമുള്ള ലേഖനത്തിലെ പരാമർശം വിഎച്ച്പി പ്രവർത്തകരെ പ്രകോപിപ്പിച്ചു.[4] പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ട് അവർ, ഹാൻസ് മാസികയുടെ പ്രതികൾ തെരുവിൽ കത്തിച്ചു.[5]
ഭാര്യ എഴുത്തുകാരിയായ മനു ഭണ്ഡാരി.
കൃതികൾ
തിരുത്തുക- "പ്രേത് ബോൽതെ ഹെ" 1951.
- ഉക്രേ ഹുയേ ലോഗ്, (The Rootless People)
- കുൽത്ത (The Wayward Wife)
- ഷാഹ് ഔർ മാറ്റ് (Check and Mate).
- Strangers on the Roof, tr. by Ruth Vanita. 1994, Penguin, ISBN 0-14-024065-9.[6]
- ഏക് ഇഞ്ച് മുസ്കാൻ (A Little Smile), മനു ഭണ്ഡാരിയോടൊത്ത്.
അവലംബം
തിരുത്തുക- ↑ Journals of resurgence Archived 2011-05-26 at the Wayback Machine. Frontline, The Hindu, 1 July 2005.
- ↑ "Swan's song: Celebrating 25 years of a landmark Hindi literary magazine". Mint (newspaper). 27 December 2011.
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജേന്ദ്ര യാദവ്
- ↑ "ഹിന്ദി എഴുത്തുകാരൻ രാജേന്ദ്ര യാദവ് അന്തരിച്ചു". ദേശാഭിമാനി. 2013 ഒക്ടോബർ 30. Retrieved 2013 ഒക്ടോബർ 30.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Nilanjana S Roy: Rajendra Yadav, Delhi's last rebel". business-standard. Retrieved 2013 ഒക്ടോബർ 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Indiaclub.com". Indiaclub.com. Archived from the original on 2013-10-19. Retrieved 19 October 2013.
പുറം കണ്ണികൾ
തിരുത്തുക- About Rajendra Yadav, at Hans magazine website Archived 2012-10-22 at the Wayback Machine.
- In search of roots, by Rajendra Yadav Archived 2013-11-03 at the Wayback Machine.
- Two in the next world, by Rajendra Yadav