രാജുവെഡല
ത്യാഗരാജസ്വാമികൾ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാജുവെഡല ജൂതാമുരാരേ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | രാജുവെഡല ജൂതാമുരാരേ കസ്തൂരിരംഗ |
ദാ! രംഗപുരിയിലെ ഭഗവാൻ എഴുന്നള്ളുന്നു. വരൂ നമുക്കതുകാണാമല്ലോ |
അനുപല്ലവി | തേജിനെക്കി സമസ്ത രാജുലൂഡിഗമുസേയ തേജരില്ലു നവരത്നപു ദിവ്യഭൂഷണമുലിഡിരംഗ |
തിളങ്ങുന്ന വിശിഷ്ടരത്നങ്ങൾ പതിച്ച ദിവ്യാഭരണങ്ങളാൽ അലംകൃതനായി തേരിലെത്തുന്ന രംഗരാജന് സകല ചക്രവർത്തിമാരും സേവചെയ്യുന്നു |
ചരണം | കാവേരിതീരമുനനു പാവനമഗുരംഗപുരിനി ശ്രീവെലയു ചിത്രവീഥിലോ വേഡ്കഗരാക സേവനുകനി സുരുലുവിരുലചേ പ്രേമനുപൂജിഞ്ചഗ ഭാവിഞ്ചി ത്യാഗരാജുപാഡഗ വൈഭോഗരംഗ |
ഭാവാർദ്രമായി രംഗനാഥന്റെ വൈഭോഗം ത്യാഗരാജൻ ആലപിക്കുമ്പോൾ കാവേരിയുടെ തീരത്തുള്ള പാവനമായ ശ്രീരംഗപുരിയിലെ ഐശ്വര്യം നിറഞ്ഞ് അലങ്കരിച്ച പ്രധാനതെരുവിൽക്കൂടി ഭഗവാൻ വരുന്നതുകണ്ട് മനംനിറഞ്ഞ ദേവകൾ സ്നേഹത്തോടെ പുഷ്പവൃഷ്ടി നടത്തുന്നു, |
കുറിപ്പുകൾ
തിരുത്തുകത്യാഗരാജസ്വാമികളുടെ ശ്രീരംഗപഞ്ചരത്നത്തിലെ കൃതികളിലൊന്നാണിത്.