തോൽപ്പാവക്കൂത്ത് രംഗത്തെ പ്രഗത്ഭനായ കലാകാരനാണ് രാജീവ് പുലവർ (ജനനം : 1 ജൂൺ 1989). കേന്ദ്ര സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാഖാൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[1] ഇസ്രായേൽ , തായ്‌ലാൻഡ്, സിങ്കപ്പൂർ, ചൈന, യൂറോപ്പ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ പാവകളി അവതരിപ്പിച്ചുണ്ട് .

രാജീവ് പുലവർ കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ തോൽപ്പാവക്കൂത്ത് അവതരണത്തിനിടെ
രാജീവ് പുലവർ അച്ഛൻ പത്മശ്രീ രാമചന്ദ്ര പുലവരുമൊത്ത് കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ തോൽപ്പാവക്കൂത്ത് അവതരണത്തിനിടെ

ജീവിതരേഖ

തിരുത്തുക

പാലക്കാട് കൂനത്തറയിൽ പുലവർ നിവാസിൽ തോൽപ്പാവകൂത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്ര പുലവരുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ചു. എട്ടാം വയസ്സിൽ മുത്തച്ഛൻ കൃഷ്ണൻ കുട്ടി പുലവരിൽ നിന്ന് തോൽപ്പാവകൂത്ത് പഠിച്ചു തുടങ്ങി. അച്ഛനായ രാമചന്ദ്ര പുലവരിൽ നിന്ന് തോൽപ്പാവക്കൂത്തിലെ എല്ലാ വശങ്ങളും പഠിച്ചു. മലബാറിലെ തനതു ദേവി ക്ഷേത്രങ്ങളിലും മറ്റും ഇപ്പോഴും പൂരം ഉത്സവത്തിന്റെ ഭാഗമായി ജനുവരി മാസം മുതൽ മെയ് മാസം വരെ പാവക്കൂത്തു രാമായണം കഥയെ ഇതിവൃത്തമാക്കി അവതരിപ്പിച്ചു വരുന്നുണ്ട് . ഏകദേശം 2000 ത്തിലധികം വേദികളിൽ ഇതിനകം പാവക്കൂത്തു അവതരിപ്പിച്ചു.[2] ദേവി ക്ഷേത്രത്തിൽ ആചാര അനുഷ്‍ഠന കലാരൂപമായ പാവക്കൂത്തിനെ പാവകളി എന്നാ കലാരൂപമായി അവതരിപ്പിച്ചതിൽ രാജീവ് പുലവരുടെ പങ്ക് വലുതാണ്. രാമായണം കഥക്ക് പുറമെ മഹാബലിചരിതം , പഞ്ചതന്ത്രം കഥകൾ , ഷേക്സ്പിയർ ഡ്രാമ , കുട്ടികൾക്കുള്ള പാവനാടക പരിശീലനം തുടങ്ങിയ പ്രവർത്തികൾ ചെയ്തുവരുന്നു . സ്വന്തം ഭവനത്തിൽ അച്ഛനോടപ്പം പാവനാടക തീയറ്റർ നിർമിച്ചു സ്വദേശികൾക്കും, വിദേശികൾക്കും പാവനാടകം അവതരിപ്പിച്ചും, പരിശീലിപ്പിച്ചും വരുന്നു .

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാഖാൻ അവാർഡ് (2016)
  • ദക്ഷിൺഇന്ത്യ പുരസ്‌കാരം
  • കേരള സംസ്ഥാന ഫോൿലോർ അക്കാദമി പുരസ്‌കാരം (2015)
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2013)
  1. https://assamtribune.com/33-artistes-chosen-for-ustad-bismillah-khan-yuva-puraskar
  2. https://www.thehindu.com/entertainment/theatre/a-visual-extravagance/article28784805.ece
"https://ml.wikipedia.org/w/index.php?title=രാജീവ്_പുലവർ&oldid=4134520" എന്ന താളിൽനിന്ന് ശേഖരിച്ചത്