രാജീവ് ഗാന്ധി ഗവൺമെൻ്റ് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ

രാജീവ് ഗാന്ധി ഗവൺമെൻ്റ് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള ഇന്ത്യയിലെ പോണ്ടിച്ചേരിയിലെ ഒരു സർക്കാർ ആശുപത്രിയാണ്.[1][2] 300 വർഷത്തിലധികം പഴക്കമുള്ളതാണ് ആശുപത്രി കെട്ടിടം.[3] 2017-ൽ കിടക്കകളുടെ എണ്ണം 430-ൽ നിന്ന് 700 ആയി ഉയർത്താനുള്ള നിർദ്ദേശം മുന്നോട്ടു വച്ചു.[4] 2019-ൽ 1,104 സ്റ്റാഫ് അംഗങ്ങൾ (32 സ്പെഷ്യലിസ്റ്റുകളും 291 നഴ്സുമാരും 158 വാർഡ് അറ്റൻഡർമാരും ഉൾപ്പെടെ) ഉണ്ടായിരുന്നു.

രാജീവ് ഗാന്ധി ഗവൺമെൻ്റ് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ
Rajiv Gandhi Government Women and Children Hospital inaugurated by UPA Chairperson Sonia Gandhi in Puducherry.
Map
Geography
LocationIyyanar Koil St, Aruthra Nagar, Pondicherry, Union territory of Puducherry, India
Coordinates11°56′16″N 79°48′25″E / 11.937827°N 79.806948°E / 11.937827; 79.806948
Organisation
FundingPublic hospital
TypeSpecialist
Services
SpecialityWomen and children's hospital
Links
ListsHospitals in India

ചരിത്രം തിരുത്തുക

മുൻ ഫ്രഞ്ച് ഭരണകാലത്ത് 1932-ലാണ് പുതുച്ചേരിയിലെ മെറ്റേണിറ്റി ഹോസ്പിറ്റൽ ആരംഭിച്ചത്. പുതുച്ചേരി ജനറൽ ആശുപത്രിയുടെ ഭാഗമായാണ് തുടക്കത്തിൽ ഇത് പ്രവർത്തിച്ചിരുന്നത്.

പുതുച്ചേരിയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ പ്രധാന ഘടന 1938 ലാണ് നിർമ്മിച്ചത്. അക്കാലത്ത് മൊത്തം കിടക്കകളുടെ എണ്ണം 76 ആയിരുന്നു. അതിനുശേഷം അത് ക്രമേണ ന്യൂ ബോൺ നഴ്സറി ഉൾപ്പെടെ 330 കിടക്കകളായി ഉയർത്തി.

സ്ഥലക്കുറവും കിടക്കകളുടെ അപര്യാപ്തതയും കാരണം രോഗികൾക്ക് പ്രത്യേക പരിചരണം നൽകുന്നതിന് സാധിക്കാതെ വന്നപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകമായി ഒരു പുതിയ ആശുപത്രി നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതി പൂർത്തീകരിച്ച് ആശുപത്രിക്ക് മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നൽകി.[5]

ആശുപത്രി 09/12/2010 ന് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു. 18/01/2011 മുതൽ OBG, OPD വിഭാഗം പ്രവർത്തനം ആരംഭിച്ചു. പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി സർക്കാർ ജനറൽ ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെഡിക്കൽ പീഡിയാട്രിക് വിഭാഗം 05/01/2012 ന് ഇവിടേക്ക് മാറ്റി.[5]

അവലംബം തിരുത്തുക

  1. "Puducherry stays ahead in healthcare - Delhi". The Hindu. 2012-06-04. Retrieved 2016-11-16.
  2. "Injectable Polio Vaccine launched at govt. hospital". The Hindu. 2016-04-22. Retrieved 2016-11-16.
  3. Nair, Rajesh B. (2019-06-14). "Puducherry's oldest government hospital in dire straits". The Hindu (in Indian English). ISSN 0971-751X. Retrieved 2020-07-20.
  4. Staff Reporter (2017-06-06). "Rajiv Gandhi hospital to get more beds". The Hindu (in Indian English). ISSN 0971-751X. Retrieved 2020-07-20.
  5. 5.0 5.1 "About hospital" (PDF).