രാജാ അമാരി
ടുണീഷ്യൻ ചലച്ചിത്ര സംവിധായികയും [1]തിരക്കഥാകൃത്തുമാണ് രാജാ അമാരി (ജനനം: 4 ഏപ്രിൽ 1971). സാറ്റിൻ റൂഷ്/ റെഡ് സാറ്റിൻ (2002), ദോവാഹ/ ലെസ് സീക്രട്ട്സ്/ ബറിഡ് സീക്രട്ട്സ് (2009) എന്നീ ചിത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഈ രണ്ട് ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര അവാർഡുകളും അംഗീകാരങ്ങളും അവർ നേടിയിട്ടുണ്ട്.
രാജാ അമാരി | |
---|---|
ജനനം | |
ദേശീയത | ടുണീഷ്യൻ |
തൊഴിൽ | ചലച്ചിത്ര സംവിധായക |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകടുണീസിൽ ജനിച്ച അമാരി 1992-ൽ കൺസർവേറ്റോയർ ഡി ടുണിസിൽ നൃത്തത്തിൽ പരിശീലനം നേടുകയും നൃത്തത്തിൽ ഒന്നാം സമ്മാനം നേടുകയും ചെയ്തു. [1] തുടർന്ന് ടുണീസിലെ സൊസൈറ്റി ഡാന്റേ ഡി അലിഹിയേരിയിൽ ഇറ്റാലിയൻ ഭാഷ പഠിക്കുകയും പിന്നീട് ടുണിസ് സർവകലാശാലയിൽ ഫ്രഞ്ച് സാഹിത്യം പഠിക്കുകയും ചെയ്തു. "അസോസിയേഷൻ ടുണീസിൻ പൗർ ലാ പ്രൊമോഷൻ ഡി ലാ ക്രിട്ടിക് സിനിമാട്ടോഗ്രാഫിക് എഡിറ്റ് ചെയ്ത സിനിക്രിറ്റ്സ് എന്ന ചലച്ചിത്ര മാസികയ്ക്കായി രണ്ടുവർഷം അവർ എഴുതി. 1995-ൽ, അമാരി തിരക്കഥയെഴുതാൻ പഠിക്കാൻ പാരീസിലെ[2] ഫെമിസ് (എൽ ഇൻസ്റ്റിറ്റ്യൂട്ട് ഡി ഫോർമേഷൻ എറ്റ് ഡി എൻസൈൻമെന്റ് പൗലെസ് മെറ്റിയേഴ്സ് ഡി എൽ ഇമേജ് എറ്റ് ഡു സോൺ) ൽ പങ്കെടുത്തു.[3]1998-ൽ ബിരുദം നേടിയ ശേഷം ഫിലിം പോർട്ട്‌ഫോളിയോയിൽ പ്രവർത്തിക്കാൻ തുടങ്ങി.[3]സാറ്റിൻ റൂജ് എന്ന ചിത്രം ലാ ബെർലിനാലിൽ 2002-ൽ പ്രദർശിപ്പിച്ചിരുന്നു. 2009-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഔദ്യോഗികമായി തിരഞ്ഞെടുത്ത ചിത്രമായിരുന്നു ബ്യൂറിഡ് സീക്രട്ട്സ്.
സ്വകാര്യ ജീവിതം
തിരുത്തുകരാജാ അമാരി നിലവിൽ ഫ്രാൻസിലെ പാരീസിലാണ് താമസിക്കുന്നത്.[4]
ഫിലിമോഗ്രാഫി
തിരുത്തുക- ലെ ബൊക്വറ്റ് / ദി ബൊക്വറ്റ്, 1995
- അവ്രിൽ / ഏപ്രിൽ, 1998
- അൺ സോയ്ർ ഡി ജൂലിയറ്റ്/ ആൻ ഈവനിങ് ഇൻ ജൂലൈ, 2000
- അൽ സിത്താർ അൽ അഹ്മർ / സാറ്റിൻ റൂജ് / റെഡ് സാറ്റിൻ, 2002
- സീക്കേഴ്സ് ഓഫ് ഒബ്വിയോൺ, [DOC] 2004
- ദൊവഹ / ലെസ് സീക്രെട്ട്സ് / സീക്രെട്ട്സ്, 2009
- ടുണീഷ്യൻ സ്പ്രിംഗ്, 2014
- ഫോറിൻ ബോഡി, 2016[5][6]
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Award | Film | Result | Reference |
---|---|---|---|---|
1998 | മിലാനോ ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി സമ്മാനം | അവ്രിൽ / ഏപ്രിൽ | വിജയിച്ചു | [3] |
1998 | ടുണിസ് ഷോർട്ട് ഫിലിംസ് ഫെസ്റ്റിവലിൽ പ്രത്യേക ജൂറി സമ്മാനം | അവ്രിൽ / ഏപ്രിൽ | വിജയിച്ചു | [3] |
1998 | ഗ്രീസിലെ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് | അവ്രിൽ / ഏപ്രിൽ | വിജയിച്ചു | [3] |
1998 | Prix de la Qualité at Centre national du cinéma et de l'image animée (CNC) | അവ്രിൽ / ഏപ്രിൽ | വിജയിച്ചു | [1] |
2001 | മിലാൻ ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം | അൺ സോയ്ർ ഡി ജൂലിയറ്റ്/ ആൻ ഈവനിങ് ഇൻ ജൂലൈ | വിജയിച്ചു | [1] |
2001 | സാൻസിബാർ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ധോ (മികച്ച ഹ്രസ്വ ഫീച്ചർ ഫിലിം) | അൺ സോയ്ർ ഡി ജൂലിയറ്റ്/ ആൻ ഈവനിങ് ഇൻ ജൂലൈ | വിജയിച്ചു | [1] |
2002 | സിയാറ്റിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ന്യൂ ഡയറക്ടേഴ്സ് ഷോകേസ് അവാർഡ് | സാറ്റിൻ റൂജ് / റെഡ് സാറ്റിൻ | വിജയിച്ചു | [7] |
2002 | മോൺട്രിയൽ ലോക ചലച്ചിത്രമേളയിൽ മികച്ച ആഫ്രിക്കൻ ചലച്ചിത്ര പുരസ്കാരം | സാറ്റിൻ റൂജ് / റെഡ് സാറ്റിൻ | വിജയിച്ചു | [8] |
2002 | ഓഡിയൻസ് അവാർഡ് മെയ്ൻ അന്താരാഷ്ട്ര ചലച്ചിത്രമേള | സാറ്റിൻ റൂജ് / റെഡ് സാറ്റിൻ | വിജയിച്ചു | [1] |
2002 | ടോറിനോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം അവാർഡ് | സാറ്റിൻ റൂജ് / റെഡ് സാറ്റിൻ | വിജയിച്ചു | [9] |
2002 | ടോറിനോ ചലച്ചിത്രമേളയിൽ വില്യം ഹോൾഡൻ സ്ക്രീൻപ്ലേ അവാർഡിനായുള്ള പ്രത്യേക പരാമർശം | സാറ്റിൻ റൂജ് / റെഡ് സാറ്റിൻ | വിജയിച്ചു | [9] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 Rebecca Hillauer (2005). Encyclopedia Of Arab Women Filmmakers. American University in Cairo Press. pp. 370–75. ISBN 978-977-424-943-3. Retrieved 26 June 2012.
- ↑ Stacey Weber-Feve (28 February 2010). Re-Hybridizing Transnational Domesticity and Femininity: Women's Contemporary Filmmaking and Lifewriting in France, Algeria, and Tunisia. Rowman & Littlefield. pp. 104–5. ISBN 978-0-7391-3451-1. Retrieved 26 June 2012.
- ↑ 3.0 3.1 3.2 3.3 3.4 Martine, Florence (2011). Screens and Veils: Maghrebi Women's Cinema. Bloomington, Indiana: Indiana University Press. p. 114. ISBN 978-0-253-35668-0.
- ↑ Weber-Fève, Stacey (2010). "Housework and Dance as Counterpoints in French-Tunisian Filmmaker Raja Amari's Satin rouge". Quarterly Review of Film and Video.
- ↑ "A Tunisian refugee makes a place for herself in France in well-crafted drama 'Foreign Body'". Los Angeles Times. March 15, 2018.
- ↑ "French-Tunisian Auteur Raja Amari on Sensual Drama 'Foreign Body'". Variety Magazine. December 10, 2016.
{{cite news}}
: Cite has empty unknown parameter:|1=
(help) - ↑ Schultz, Kate (August 20, 2002). "INTERVIEW: Self-Empowerment by Way of the Midriff; Raja Amari's 'Satin Rouge'". Indiewire. Indiewire. Retrieved January 31, 2016.
- ↑ "Awards of the Montreal World Film Festival - 2002". Montreal World Film Festival. World Film Festival. 2016. Retrieved February 6, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 9.0 9.1 "Winners of 20th Torino Film Festival". Torino Film Festival. Torino Film Festival. Archived from the original on 2018-11-25. Retrieved February 6, 2016.