മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്നു രാംഭാവു മണ്ഡലിക് (Marathi: रामभाऊ मंडलिक) (ജൂലൈ 1881 - 30 ഓഗസ്റ്റ് 1958).

ആദ്യകാലജീവിതംതിരുത്തുക

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പെൻ എന്ന പട്ടണത്തിലാണ് മണ്ഡലിക് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ നാരായൺ ഒരു തീവ്ര ദേശീയവാദിയും പത്രപ്രവർത്തകനുമായിരുന്നു. പെനിലെ ഒരു ഇംഗ്ലീഷ് ഇംഗ്ലീഷ് സ്കൂളിൽ അദ്ദേഹം മെട്രിക്കുലേഷൻ പൂർത്തിയാക്കി. പൂനെയിലെ ഫെർഗൂസൺ കോളജിൽ നിന്നും റോമൻ ഹിസ്റ്ററി, സംസ്കൃതം, നിയമതത്ത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദം നേടി. അദ്ദേഹത്തിന്റെ തീവ്ര ദേശീയതാ വീക്ഷണങ്ങളിൽ ക്ഷമാപണം നടത്താൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തിന് ബാരിസ്റ്റർ ആയിത്തീരാൻ കഴിഞ്ഞില്ല[1].

രാഷ്ട്രീയത്തിൽതിരുത്തുക

ഫെർഗൂസൺ കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ സ്വാതന്ത്ര്യസമര സമര നേതാവായ ലോകമാന്യ തിലകന്റെ സ്വാധീനം അദ്ദേഹത്തിനുണ്ടായിരുന്നു. 1907 ൽ സൂററ്റിൽ നടന്ന ദേശീയ കോൺഗ്രസിൽ തിലകന്റെ സ്വകാര്യ സെക്രട്ടറിയായി മാണ്ഡലിക് പങ്കെടുത്തു. തിലകന്റെ നിർദ്ദേശപ്രകാരം മണ്ഡലിക് "വിഹാരി" എന്ന റാഡിക്കൽ നാഷനലിസ്റ്റ് ദിനപത്രത്തിന്റെ എഡിറ്റർ ആയി. റായ്ഗഡ് ജില്ലയിലെ "കൊളാബ സമാചാർ" എന്ന പേരിൽ ഒരു ജനപ്രിയ വാരിക മണ്ഡലിക് സ്ഥാപിച്ചു. പൊതുജന ക്ഷേമത്തിന് ഇത് ശക്തമായ ഒരു വേദിയായിരുന്നു. എല്ലാത്തരം അനീതികൾക്കെതിരെയും നിരന്തരം പോരാടാൻ മണ്ഡലിക് ഈ പ്രസിദ്ധീകരണത്തെ ധീരമായി ഉപയോഗിച്ചു[2][3].

മണ്ഡലിക് പ്രസിദ്ധീകരിച്ച ആനി ബസന്റ്, കമൽ പാഷ എന്നിവരുടെ രണ്ട് ജീവചരിത്രങ്ങളുടെ എല്ലാ പകർപ്പുകളും ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. തന്റെ ദേശീയവാദത്തിന്റെയും വിപ്ലവരചനകളുടേയും പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. രണ്ടു വർഷത്തേയ്ക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയും 1000 രൂപ പിഴയൊടുക്കുകയും ചെയ്തു[4] [5]. [മോചിതനായ ശേഷം, മണ്ഡലിക് ജപ്പാനിലെ ഇന്ത്യൻ പൗരന്മാരിൽ നിന്നും ഇന്ത്യൻ സ്വാതന്ത്യത്തിനായി സായുധ സമരത്തിനുള്ള സഹായം തേടി[6] . എന്നാൽ ഇതിൽ അദ്ദേഹം വിജയിച്ചില്ല. ഈ സമയം, ഇന്ത്യൻ സ്വാതന്ത്യ സമരം മുഖ്യമായും അഹിംസാത്മകമായ പ്രസ്ഥാനങ്ങളിലേക്ക് മാറി. മണ്ഡലിക് ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി ചേർന്നു. ഗാന്ധിജിയുടെ നേതൃത്വ ശൈലിയിലും രാഷ്ട്രീയത്തിലെ സമീപനത്തിലും അദ്ദേഹത്തിന് കാര്യമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ ശൈലി യാഥാർത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമാണെന്ന് അദ്ദേഹം കരുതി. ഇദ്ദേഹം 1937 ൽ കോൺഗ്രസിൽ നിന്ന് വിട്ട് സവർക്കറുടെ ഹിന്ദുമഹാസഭയിൽ ചേർന്നു. 1946 മുതൽ 1954 വരെ മഹാരാഷ്ട്രാ സംസ്ഥാനഘടകത്തിന്റെ പ്രസിഡന്റായിരുന്നു[7].

1937 മുതൽ 1954 വരെയുള്ള കാലഘട്ടത്തിൽ മണ്ഡലിക്, പെൻ / കൊളാബ, പൂനെ എന്നീ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

അവലംബംതിരുത്തുക

  1. Page 8, Karmayogi Rambhau Mandlik - Second Edition
  2. Page 25, Karmayogi Rambhau Mandlik by M. K. Sahastrabudhe
  3. Page 82, Rambhau Mandlik,by Parag Potdar
  4. Page 13, Karmayogi Rambhau Mandlik, by M. K. Sahastrabudhe
  5. Page 61, Veer Savarkar - Father of Hindu Nationalism by Jaywant Joglekar
  6. Page 18, Karmayogi Rambhau Mandlik, by M. K. Sahastrabudhe
  7. http://www.savarkar.org/en/gallery?g2_path=Savarkars+associates/history2-6.jpg.html
"https://ml.wikipedia.org/w/index.php?title=രാംഭാവു_മണ്ഡലിക്&oldid=2870655" എന്ന താളിൽനിന്ന് ശേഖരിച്ചത്