രാംകമൽ സെൻ
ഏഷ്യാറ്റിക് സൊസൈറ്റിയുടെ സെക്രട്ടറി, ബാങ്ക് ഓഫ് ബംഗാൾ ട്രെഷറർ, ദിവാൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു രാംകമൽ സെൻ ( ബംഗാളി: রামকমল সেন (1783-1844).
രാംകമൽ സെൻ | |
---|---|
ജനനം | ഗരിഫ | 15 മാർച്ച് 1783
മരണം | 2 ഓഗസ്റ്റ് 1844 | (പ്രായം 61)
ജീവിതപങ്കാളി(കൾ) | ചന്ദ്രമണി ദേവി |
മാതാപിതാക്ക(ൾ) |
|
ജീവിതരേഖ
തിരുത്തുകഗോകുൽ ബിഹാരി സെന്നിന്റെ മകനായി ഹൂഗ്ലി നദിയുടെ തീരത്തുള്ള ഗരിഫ ഗ്രാമത്തിൽ ജനിച്ച രാംകമൽ സെൻ വിദ്യാഭ്യാസത്തിനായി 1791-ൽ കൊൽക്കത്തയിലേക്ക് പോയി.[1]
സാമൂഹിക പരിഷ്കർത്താവും നവവിധാൻ ബ്രഹ്മ സമാജത്തിന്റെ സ്ഥാപകനുമായ കേശബ് ചന്ദ്ര സെൻ " [1] രാംകമലിന്റെ ചെറുമകനാണ്.
ഒരു ഹിന്ദുസ്ഥാനി അച്ചുകൂടത്തിൽ എട്ടുരൂപ ശമ്പളത്തിനായി കമ്പോസിറ്റർ ജോലിയാരംഭിച്ച രാംകമൽ[2], പക്ഷേ തന്റെ സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഏഷ്യാറ്റിക് സൊസൈറ്റിയിൽ സെക്രട്ടറിയായി വളർന്നു[1]. പിന്നീട് സൊസൈറ്റിയുടെ സമിതിയിലേക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി[3]. 1812-ൽ ഫോർട്ട് വില്യം കോളേജിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. [3] ഒടുവിൽ, അദ്ദേഹം ട്രഷറിയിലെ ദിവാൻ ആയും ബംഗാൾ ബാങ്കിന്റെ ട്രഷററായും ഉയർന്നു. [1]
യാഥാസ്ഥിതിക ഹിന്ദു വാദിയായിരുന്ന രാംകമൽ സെൻ, ഗൗഡിയ സഭയുടെ അധ്യക്ഷനായിരുന്നു. സതി സമ്പ്രദായത്തെ പരസ്യമായി അനുകൂലിച്ച[4] അദ്ദേഹം രാജാറാം മോഹൻ റോയിയുടെ കടുത്ത വിമർശകനായിരുന്നു. രാധാകാന്ത് ദേവിനൊപ്പം സതി നിരോധനത്തെ എതിർത്തുകൊണ്ട് രാംകമൽ പ്രവർത്തിച്ചു വന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 Sastri, Sivanath (1907). Ramtanu Lahiri: Brahman and Reformer. Translated by Sharat Kumar Lahiri. S. Sonnenschein & Company limited. pp. 180–.
- ↑ Mitra, Peary Chand (1880). Life of Dewan Ramkamal Sen.
- ↑ 3.0 3.1 Sastri, S. (1903). Ramtanu Lahiri O Tatkalin Bangasamaj. pp. 48–. (in Bengali)
- ↑ Sharma, Hari Dev (2002). Raja Rammohun Roy: The Renaissance Man. pp. 26–.