രഹ്‌ന

കേരളത്തിൽ നിന്നുള്ള ഗായിക


| name = കെഎസ് രഹ്ന | image = ks rehna | caption = കെഎസ് രഹ്ന

| birth_date = | birth_place = നിലമ്പൂർ, മലപ്പുറം ജില്ല,കേരളം, ഇന്ത്യ | residence = | occupation = ഗായിക | yearsactive = | parents = ഷൗക്കത്തലി | spouse = നവാസ് അഹമ്മദ് | children = സോനു നവാസ് | nationality =  ഇന്ത്യ }}

കേരളത്തിലെ ഒരു പ്രശസ്ത ഗായികയാണ് രഹ്‌ന[1][2]. മാപ്പിളപ്പാട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവർ കർണ്ണാട്ടിക് സംഗീതത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അവർ പ്രണയനിലാവ്[3], ദൈവനാമത്തിൽ[4], കോളിങ് ബെൽ[5] എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും പാടിയിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിലെ നിലമ്പൂർ കളത്തിങ്കടവ് ഷൗക്കത്തലി ജമീല ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്ത മകളാണ് രഹ്ന.[2][1] കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദമെടുത്ത മാപ്പിളപ്പാട്ടിലെ പ്രഥമ ഗായികയാണ് രഹ്‌ന.[2] പിതാവ് ഷൗക്കത്തലിയുടെ സുഹൃത്തായിരുന്നു എം.എസ്. ബാബുരാജ്. ബാബുരാജിന്റെ സ്വാധീനത്താൽ കർണ്ണാട്ടിക് സംഗീതം അഭ്യസിച്ചുതുടങ്ങിയ രഹ്‌ന, ആ വിഷയത്തിൽ ചിറ്റൂർ ഗവർമെന്റ് സംഗീത കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിരുന്നു. മലയാളത്തിനും മാപ്പിളപ്പാട്ടിനും പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും അടക്കം ഇതിനകം ഏഴായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. ‘പ്രണയ നിലാവ്’, ‘ദൈവനാമത്തിൽ’ എന്നീ സിനിമകളിലും പാടി. ആദ്യത്തെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ 2009 ൽ കൈരളി ടി വി യിൽ ആരംഭിച്ച പട്ടുറുമാലിൽ തുടക്കം മുതൽ ജൂറിയായിരുന്ന രഹ്‌ന[6] പിന്നീട് മീഡിയവണിലാരംഭിച്ച പതിനാലാം രാവിൻറെ തുടക്കം മുതൽ ജൂറിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.[7][8] വിദേശ രാജ്യങ്ങളിൽ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.[9]

  1. 1.0 1.1 "ഇശലിന്റെ ഈരടികളിൽ : Deepika.com Special News | sss" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-10-11.
  2. 2.0 2.1 2.2 ഡെസ്ക്, വെബ് (2016-01-23). "മൈലാഞ്ചിക്കാറ്റായി വന്ന പാട്ടു ജീവിതം | Madhyamam". Retrieved 2021-10-11.
  3. "പൊന്നിട്ട പെട്ടകം (F) - പ്രണയനിലാവ്" (in ഇംഗ്ലീഷ്). Retrieved 2021-10-11.
  4. "Maniyarayil ... (Daivanaamathil - 2005)". Retrieved 2021-10-11.
  5. "എൻ നെഞ്ചിൽ - കോളിംഗ് ബെൽ" (in ഇംഗ്ലീഷ്). Retrieved 2021-10-11.
  6. "പാട്ട് പറഞ്ഞ് തിരുത്തി രഹ്ന : Deepika.com Special News | rehna" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-10-11.
  7. "കൈരളി പട്ടുറുമ്മാൽ -". www.citynewsindia.com.[പ്രവർത്തിക്കാത്ത കണ്ണി]
  8. "മീഡിയാവൺ ടിവി -പതിനാലാം രാവ് -". www.mediaonetv.in/.
  9. "സരിഗമ രാഗം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു -". m.dailyhunt.in/.

മാപ്പിളപ്പാട്ടിൻറെ സ്വരമാധുരിയുമായി കെ എസ് രഹ്‌ന | K S Rehna | Editors Breakfast Show Reporter Tv

"https://ml.wikipedia.org/w/index.php?title=രഹ്‌ന&oldid=4076606" എന്ന താളിൽനിന്ന് ശേഖരിച്ചത്