രമൺദീപ് സിങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് രമൺദീപ് സിങ്.[2][3] ഇന്ത്യൻ ഹോക്കിയിലെ ഫോർവേഡ് കളിക്കാരനാണ് ഇദ്ദേഹം. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിൽ ഇദ്ദേഹം അംഗമായിരുന്നു.

രമൺദീപ് സിങ്
Personal information
Born (1993-04-01) 1 ഏപ്രിൽ 1993  (31 വയസ്സ്)
Gurdaspur district, Punjab, India[1]
Height 178 സെ.മീ (5 അടി 10 ഇഞ്ച്)
Playing position Forward
National team
2013-present India
Infobox last updated on: 8 July 2016

ആദ്യകാല ജീവിതം

തിരുത്തുക

പഞ്ചാബിലെ ഗുരുദാസ്പുരിൽ 1993 ഏപ്രിൽ ഒന്നിനാണ് രമൺദീപ് സിങ് ജനിച്ചത്. അഞ്ചടി പത്ത് ഇഞ്ച് നീളമുള്ള ഇദ്ദേഹം 2014ൽ സൗത്ത് കൊറിയയിലെ ഇൻജിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. പതിനൊന്നാം വയസ്സിൽ അമൃതസറിലെ മഹാരാജ രഞ്ജിത് സിങ് ഹോക്കി അക്കാദമിയിൽ ചേർന്ന് പരിശീലനം തുടങ്ങി. അമ്മാവനായ കശ്മീർ സിങ്ങാണ് ഹോക്കി കളിയിലേക്ക് തിരിയാൻ പ്രചോദനമായത്.[4]

  1. "I was waiting for my time: Ramandeep". The Pioneer. Retrieved 13 July 2016.
  2. "Ramandeep Singh". Hockey India. Archived from the original on 2016-07-07. Retrieved 13 July 2016.
  3. "Ramandeep Singh Profile". Glasgow 2014. Archived from the original on 2016-08-20. Retrieved 13 July 2016.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-20. Retrieved 2016-08-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രമൺദീപ്_സിങ്&oldid=3921575" എന്ന താളിൽനിന്ന് ശേഖരിച്ചത്