രമേഷ് ചന്ദ്ര ധാ
രമേഷ് ചന്ദ്ര ഝാ (8 മെയ് 1928 മുതൽ 7 ഏപ്രിൽ 1994 വരെ) ഒരു ഇന്ത്യൻ കവിയും നോവലിസ്റ്റും സർവ്വോപരി ഒരു സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. ബീഹാറിലെ ആദ്യത്തെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കപ്പെട്ടുകയും രാഷ്ട്രീക്കാരനെന്നതിലുപരി ഒരു സ്വാതന്ത്ര്യ സമര സേനാനിയായി അറിയപ്പെടാനാഗ്രഹിച്ചതിനാൽ ഈ വാഗ്ദാനം നിരസിക്കുകയും ചെയ്ത മുതിർന്ന ഗാന്ധിയൻ ലക്ഷ്മി നാരായൺ ഝായുടെ മകനായിരുന്നു അദ്ദേഹം. രമേശ് ചന്ദ്ര ഝായുടെ കവിതകൾ, ഗസലുകൾ, കഥകൾ എന്നിവ ദേശസ്നേഹവും മനുഷ്യമൂല്യങ്ങളും ഉണർത്തുന്നതായിരുന്നു. റൊമാന്റിസിസവും അതിജീവനവും അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രധാന പ്രത്യകതകളായിരുന്നു. ജനങ്ങളുടെ ജീവിത പോരാട്ടം, അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കവിതകളിലൂടെ ആവിഷ്കരിക്കപ്പെടുന്നു.
രമേശ് ചന്ദ്ര ധാ रमेशचन्द्र झा | |
---|---|
ജനനം | Motihari, Bihar and Orissa Province, British India | 8 മേയ് 1928
മരണം | 1994 ഏപ്രിൽ 07 (aged 65) Motihari, Bihar, India |
തൊഴിൽ | കവി, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, സ്വാതന്ത്രസമര സേനാനി |
ഭാഷ | Hindi, English, Bhojpuri, Maithili, Sanskrit |
ദേശീയത | ഇന്ത്യ |
Period | 1950s-1970s |
പങ്കാളി | Suryamukhi Devi |
കുട്ടികൾ | വിനായക് ധാ, റീത്താ ധാ |
ബന്ധുക്കൾ | Laxmi Narayan Jha (father), Anuranjan Jha, Sanjeev K Jha (grandchildren) |
1960 കളിൽ അപ്നെ ഔർ സപ്നെ: എ ലിറ്റററി ജേർണി ഓഫ് ചമ്പാരൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഗവേഷണം, ബീഹാറിലെ ചമ്പാരണിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യത്തിന്റെ നേർപ്പകർപ്പാകുകയും പിന്നീടുവന്ന ദിനേശ് ബ്രമർ, പാണ്ഡെ ആഷുതോഷ് പോലെയുള്ള യുവകവികൾക്കു പ്രചോദനവും ശ്രദ്ധേയരാകുവാനും കാരണഭൂതമായി.[1]
ജീവിതരേഖ
തിരുത്തുക1928 മെയ് 8 ന് ബീഹാറിലെ മോതിഹാരി എന്നറിയപ്പെട്ടിരുന്ന കിഴക്കൻ ചമ്പാരൻ ജില്ലയിലെ സുഗൗളിയിലെ ഫുൽവാരിയ ഗ്രാമത്തിലായിരുന്നു രമേശ് ചന്ദ്ര ഝാ ഭൂജാതനായത്. അദ്ദേഹത്തിന്റെ പിതാവായിരുന്ന ലക്ഷ്മി നാരായൺ ഝാ ഒരു സ്വരാജ്യസ്നേഹിയും സ്വാതന്ത്ര്യസമര സേനാനിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടയാളുമായിരുന്നു. ഇതിലൊന്ന് 1917 ഏപ്രിൽ 15 ന് മഹാത്മാ ഗാന്ധി തന്റെ സത്യാഗ്രഹ പ്രസ്ഥാനത്തിനായി ചമ്പാരൺ സന്ദർശിച്ചവേളയിലായിരുന്നു. ആ സംഭവം മകനെ വിപ്ലവത്തിലേയ്ക്ക് ആകർഷിക്കുന്നതിനു പ്രേരകശക്തിയായി. 14-ാം വയസ്സിൽ മോഷണ കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. രമേഷ് ഝായെ ജയിലിനുള്ളിൽ പല കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ബ്രിട്ടിഷ് ഓഫീസർമാർക്ക് ഒരു തലവേദനയായിത്തീരുകയും ചെയ്തു. രമേഷ് ചന്ദ്ര ഝാ ഒരു ദേശഭക്തനായ കവി മാത്രമല്ലായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കു വഹിച്ചതിനാൽ അദ്ദേഹം പല തവണ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.[2][3]
ബഹുമതികളും പുരസ്കാരങ്ങളും
തിരുത്തുക- 1972 ഓഗസ്റ്റ് 15 ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 25-ാമത് വാർഷികത്തിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റ പങ്കാളിത്തത്തിന് താമ്ര പത്രം നൽകുകയുണ്ടായി.
- 1993 ഒക്ടോബർ 2 ന് പശ്ചിമ ബംഗാളിലെ റാണിഗഞ്ചിൽ നടന്ന ദേശീയ ഭോജ്പുരി ഭാഷ ഉച്ചകോടിയിൽ ഡോ. ഉദയ് നാരായൺ തിവാരി അവാർഡ് നൽകപ്പെട്ടു.
പ്രധാന സാഹിത്യകൃതികൾ
തിരുത്തുകകവിതാ ശേഖരം (काव्य-संग्रह)
- Murlika, (मुरलिका)
- Priyamvada (प्रियंवदा-खण्ड काव्य),
- Swagatika, (स्वगातिका)
- Megh-geet, (मेघ-गीत)
- Aag-phool, (आग-फूल)
- Bharat Desh Humara, (भारत देश हमारा)
- Jawaan Jagte Raho, (जवान जागते रहो)
- Marichika, (मरीचिका)
- Jai Bharat Jai Gandhi, (जय भारत जय गांधी)
- Jai Bolo Hindustan Ki, (जय बोलो हिन्दुस्तान की)
- Priyadarshni (प्रियदर्शनी-श्रद्धा काव्य)
- Deep Jalta Raha, (दीप चलता रहा)
- Challo-Dilli, (चलो-दिल्ली)
- Neel Ke Daag (नील के दाग)
ചരിത്ര നോവൽ (ऐतिहासिक उपन्यास)
- Durg Ka Ghera (दुर्ग का घेरा) [प्र० व०- 1958,सुभाष पुस्तक मंडल, बनारस]
- Majaar Ka Diya, (मजार का दीया) [प्र० व०- 1962, चौधरी एंड संस, बनारस]
- Mitti Bol Uthi (मिट्टी बोल उठी) [प्र० व०- 1962, चौधरी एंड संस, बनारस]
- Rao-Hammir, (राव हम्मीर) [प्र० व०- 1963, सुभाष पुस्तक मंडल, बनारस]
- Vatsraj, (वत्स-राज) [प्र० व०- 1956, चौधरी एंड संस, बनारस]
- Kunvar Singh, (कुंवर सिंह)
- Kaling Ka Lahu (कलिंग का लहू)
ദേശസ്നേഹ കൃതികൾ (राष्ट्रीय साहित्य)
- Yah Desh Hai Veer Jawanon Ka (Poetry Collection) (यह देश है वीर जवानों का)
- Swadheenta Samar Mein:Sugauli (Prose) (स्वाधीनता समर में:सुगौली)
Social-Political Novel (सामाजिक-राजनीतिक उपन्यास)
- Dharti Ki Dhool (धरती की धुल)
- Jeevan-Daan (जीवन-दान) [प्र० व०- 1955, चौधरी एंड संस, कलकत्ता]
- Roop Ki Rakh (रूप की राख)
- Paas Ki Duri (पास की दूरी)
- Meera Nachi Re (मीरा नाची रे)
- Kaante Aur Kaliyan (काँटे और कलियाँ) [सुभाष पुस्तक मंडल, बनारस]
കുട്ടികളുടെ സാഹിത്യം (बाल साहित्य)
- Sone Ka Kangan (सोने का कंगन)
- Chanda Ka Doot (चंदा का दूत)
- Bandar Lala (बन्दर लाला)
- Kehte Chalo Sunte Chalo (कहते चलो सुनते चलो)
- Inse Sikho Inse Jano (इनसे सीखो इनसे जानो)
- Kavita Bhari Kahaani (कविता भरी कहानी)
- Naya Desh Nai Kahani (नया देश नई कहानी)
- Gata Chal Bajata Chal (गाता चल बजाता चल)
- Kaisi Rahi Kahaani (कैसी रही कहानी)
- Aao Suno Kahaani (आओ सुनो कहानी)
- Ek Samay Ki Baat(Novel) (एक समय की बात)
- Aage Kadam Badhao (आगे कदम बढाओ)
- Bachho Suno Kahaani (बच्चो सुनो कहानी)
- Aao Padhte Jao (आओ पढ़ते जाओ)
ആത്മകഥാപരമായ നോവൽ (आत्मकथात्मक उपन्यास)
- Vidyapati (विद्यापति)
- Bharat Putri (भारत-पुत्री)
ഗവേഷണ കൃതികൾ (शोध कार्य)
- Champaran Ki Sahitya Sadhana (चम्पारन की साहित्य साधना) (1958)
- Apne Aur Sapne:A Literary Journey Of Champaran (अपने और सपने: चम्पारन की साहित्य यात्रा) (1988)
- Champaran:Literature & Literary Writers (चम्पारन: साहित्य और साहित्यकार) (1967)
ഭോജ്പുരി നോവൽ (भोजपुरी उपन्यास)
- Surma Sagun Bichare Na (भोजपुरी का पहला धारावाहिक उपन्यास)