ചമ്പാരൺ ഇന്നത്തെ കിഴക്കൻ ചമ്പാരൻ ജില്ലയും പശ്ചിമ ചമ്പാരൺ ജില്ലയും ചേർന്നുള്ള ബീഹാറിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ്. മിഥില സാംസ്കാരിക മേഖലയുടെ ഭാഗമാണ് ചമ്പാരൻ. 1866 ലാണ് ചമ്പാരൻ ജില്ല രൂപവത്കരിക്കപ്പെട്ടത്. 1901 ഡിസംബർ 1-ന് ഇതു പശ്ചിമ ചമ്പാരൻ, പർബി ചമ്പാരൻ എന്നിങ്ങനെ രണ്ടു ജില്ലകളായി വിഭജിക്കപ്പെട്ടു. പശ്ചിമ ചമ്പാരൻ ജില്ലയുടെ ആസ്ഥാനം ബെട്ടിയയും പർബി ചമ്പാരൻ ജില്ലയുടെ ആസ്ഥാനം മോതിഹാരിയുമാണ്. പർബി ചമ്പാരനിൽ ആറ് സബ്ഡിവിഷനുകളും ഇരുപത്തേഴു ബ്ലോക്കുകളും ഉൾക്കൊള്ളുന്നു.

ചമ്പാരൻ
Region
ചമ്പാരൻ is located in India
ചമ്പാരൻ
ചമ്പാരൻ
Location in Bihar, India
ചമ്പാരൻ is located in Bihar
ചമ്പാരൻ
ചമ്പാരൻ
ചമ്പാരൻ (Bihar)
Coordinates: 26°50′37″N 84°40′57″E / 26.8437°N 84.6826°E / 26.8437; 84.6826
Country India
StateBihar
Languages
 • MainBhojpuri, Maithili, Hindi, Urdu
സമയമേഖലUTC+5:30 (IST)

ചരിത്രം

തിരുത്തുക

പുരാതന ചരിത്രം

തിരുത്തുക

ചരിത്രാതീത കാലഘട്ടത്തിൽ ചമ്പാരൺ പുരാതന വിദേഹ രാജ്യത്തിന്റെ ഭാഗമായിരുന്നു.

മദ്ധ്യകാലം

തിരുത്തുക

1211-നും 1226-നുമിടയിൽ, ബംഗാളിലെ മുസ്ലീം ഗവർണറായിരുന്ന ഗ്യസുദ്ദീൻ ഇവാസ് തിർഹട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു.

ഗാന്ധിജിയും ചമ്പാരണൻ സത്യാഗ്രഹവും

തിരുത്തുക

ബ്രിട്ടീഷുകാരുടെ പ്രേരണയാൽ അക്കാലത്ത് ഇന്ത്യൻ കർഷകർ അതിജീവനത്തിന് ആവശ്യമായ ഭക്ഷ്യ വിളയല്ലാത്തതും തുണികൾക്കു നിറം കൊടുക്കാനുപയോഗിക്കുന്നതുമായ നീലം (Indigofera tinctoria) കൃഷിചെയ്യുവാൻ നിർബന്ധിതരായി. നീലം കൃഷിയിറക്കുന്ന പ്രദേശത്ത് നിരവധി മരണങ്ങൾ ഉണ്ടാകുകയും കൂടുതൽ ആളുകൾ പട്ടിണി കിടക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. നീലം കൃഷിയുടേയും കൃഷിക്കാരുടേയും പരിതാപകരമായ അവസ്ഥ പിപ്രായിൽ 1914-ലും, തുർകൗളിയായിൽ 1916-ലും കർഷകരുടെ കലാപത്തിനു കാരണമായിത്തീർന്നു. പിന്നീട് പണ്ഡിറ്റ് രാജ് കുമാർ ശുക്ല, ചമ്പാരൺ സന്ദർശിക്കാൻ മഹാത്മാഗാന്ധിയെ പ്രേരിപ്പിക്കുകയും താമസിയാതെ ചമ്പാരൺ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. അതേ സമയത്തുതന്നെ 1916 ഡിസംബറിൽ ജില്ല നേരിടുന്ന കാർഷിക പ്രശ്നങ്ങളിൽ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരുടെയും അല്ലാത്തവരുടെയും ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്താൻ സർക്കാരിനോട് അപേക്ഷിക്കുന്ന ഒരു പ്രമേയം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ലക്നൗവിൽവച്ച് പാസാക്കി. ചമ്പാരണിലെ ഗാന്ധിജിയുടെ ചരിത്രപ്രധാനമായ സന്ദർശനം ബ്രിട്ടീഷ് ഭരണാധികാരികളുടെ എതിർപ്പിനിടയാക്കി. കിഴക്കൻ ചമ്പാരൺ ജില്ലാ ആസ്ഥാനമായ മോട്ടിഹാരിലെത്തിയപ്പോൾത്തന്നെ ചമ്പാരൺ വിട്ടു പോകാനുള്ള ബ്രിട്ടീഷ് അധികാരികളുടെ ഉത്തരവ് അദ്ദേഹത്തിനു ലഭിച്ചു.

ഗാന്ധിജി ഈ കല്പനയെ ധിക്കരിച്ചു. ഡോ. രാജേന്ദ്രപ്രസാദ്, ബ്രജ്കിഷോർ പ്രസാദ്, ആചാര്യ കൃപലാനി, ഡോ. അനുഗ്രഹ് നാരായൺ സിൻഹ, മഹാദിയോ ദേശായി, സി. എഫ്. ആൻഡ്രൂസ്, എച്ച്. എസ്. പൊള്ളോക്ക്, രാജ്കിഷോർ പ്രസാദ്, രാം നവാമി പ്രസാദ്, ശംഭു ശരൺ, ധർനിധർപ്രസാദ്, ഖെനാഹർ റാവു (ലൌഖാരിയ) എന്നിവരായിരുന്നു ഗാന്ധിജിയുടെ അനുയായികളിൽ ഉൾപ്പെട്ടിരുന്നു. ഗൌരവപൂർണ്ണമായ ഒരു പോരാട്ടത്തിന് ശേഷം ഗാന്ധിജിക്ക് ചമ്പാരണിൽ തങ്ങുന്നതിനുള്ള നിരോധനം പിൻവലിക്കുവാൻ ഗവൺമെന്റ് നിർബന്ധിതമായി. ഇന്ത്യൻ മണ്ണിൽ സത്യാഗ്രഹം ആദ്യമായി വിജയകരമായി പരീക്ഷിക്കപ്പെട്ടു.[1] ആത്യന്തികമായി ഇന്ത്യയിലെ മദ്ധ്യ പ്രവിശ്യകളുടെ ആദ്യ ബ്രിട്ടീഷ് ഗവർണറായിരുന്ന ഫ്രാങ്ക് സ്ലൈ അധ്യക്ഷനായി ഒരു അന്വേഷണ സമിതിയെ സർക്കാർ നിയമിച്ചു. ഗാന്ധിജിയും ഈ കമ്മിറ്റിയിലെ അംഗങ്ങളിൽ ഒരാളായിത്തീർന്നു. സമിതിയുടെ വിലപ്പെട്ട ശുപാർശകളുടെ അടിസ്ഥാനത്തിൽ ചമ്പാരൻ അഗ്രേരിയ നിയമം (ബീഹാർ ആന്റ് ഒറീസ്സാ ആക്ട് - മാർച്ച് 1918) പാസാക്കപ്പെട്ടു.

1920-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് ഗാന്ധിജി ബീഹാറിൽ ഒരു സമഗ്ര പര്യടനം നടത്തിയിത് ജില്ലയിൽ മുഴുവൻ പിന്തുണയും നേടുന്നതിനു സഹായകമായി. 1929 ൽ, സൈമൺ കമ്മീഷനെതിരായി ചമ്പാരൺ ജില്ലയിലെ ഒരു സംഘം സന്നദ്ധപ്രവർത്തകർ പ്രകടനം നടത്തി. അതേ വർഷം മോത്തിഹാരിയിൽ ബിഹാർ സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ 21-ാം സമ്മേളനം അരങ്ങേറി.

1932 ൽ നടന്ന വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തിനു പ്രതികരണമായി മോത്തിഹാരിയിൽ സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കാൻ ജനകീയ കൂടിച്ചേരലുണ്ടായി. ഈ കൂടിച്ചേരലിനു നേരേ പോലീസ് വെടിവെപ്പും ലാത്തിച്ചാർജുമുണ്ടാകുകയും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാലക്രമേണ, സിന്തറ്റിക് ചായങ്ങളുടെ വികസനം നീലക്കൃഷിയുടെ ആവശ്യകതയില്ലാതെയാക്കി.

  1. Brown, Judith Margaret (1972). Gandhi's Rise to Power, Indian Politics 1915-1922: Indian Politics 1915-1922. New Delhi: Cambridge University Press Archive. pp. 384. ISBN 978-0-521-09873-1.
"https://ml.wikipedia.org/w/index.php?title=ചമ്പാരൺ&oldid=3779232" എന്ന താളിൽനിന്ന് ശേഖരിച്ചത്