രമാഭായി റാനഡെ (1863ജനുവരി 25 – 1924) സാമൂഹ്യ പ്രവർത്തകയും പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ വനിത അവകാശ പ്രവർത്തകരിൽ ഒരാളാണ്. അവർ കുലേക്കർ കുടുംബത്തിൽ 1863ൽ ജനിച്ചു. അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനുമായ ജസ്റ്റിസ് മഹാദേവ് ഗോവിന്ദ് റാനഡെയെ പതിനൊന്നാം വയസ്സിൽ വിവാഹം ചെയ്തു.സാമൂഹ്യ അസമത്വത്തിന്റെ ആകാലത്ത് സ്ത്രീകളെ സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞ ഉടനെ ഭർത്താവിന്റെ കടുത്ത പ്രേരണയ്യാലും പിന്തുണയാലും എഴുത്തും വായനയും പഠിച്ചു. മറത്തിയിൽ തുടങ്ങി ഇംഗ്ലീഷും ബംഗാളിയും പഠിച്ചു.

രമാഭായി റാനഡെ
ജനനം1863 ജനുവരി 25
മരണം1924[1]
ദേശീയതഭാരതീയ
അറിയപ്പെടുന്നത്സാമൂഹ്യ പരിഷ്കാരം, സ്ത്രീകളുടെ വിദ്യാഭ്യാസവും അവകാശങ്ങളും.
ജീവിതപങ്കാളി(കൾ)മഹാദേവ് ഗോവിന്ദ് റാനഡെ

ഭർത്താവിൽ നിന്നുള്ള ഉത്തേജനംകൊണ്ട് സ്ത്രീകളെ പ്രസംഗത്തിൽ പ്രാപ്തരാക്കാൻ മുംബെയിൽ ‘ഹിന്ദു ലേഡീസ് ക്ലബ്ബ്’ തുടങ്ങി. പൂനെയിലെ സേവ സദൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റാണ്. രമാഭായിയും ഭർത്താവും സഹപ്രവർത്തകരും കൂടി 1886ൽ പൂനെയിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്കൂൾ തുടങ്ങി.


അവലംബം തിരുത്തുക

  1. Indian Society and Social Institutions – N. Jayapalan – Google Books. Books.google.co.in. Retrieved 13 August 2012.
"https://ml.wikipedia.org/w/index.php?title=രമാഭായി_റാനഡെ&oldid=2513509" എന്ന താളിൽനിന്ന് ശേഖരിച്ചത്