രതീഷ് കണ്ടടുക്കം
കേരളത്തിലെ ഒരു സ്വകാര്യ ചാനൽ ആയ ഫ്‌ളവേഴ്‌സ് ചാനൽ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ച ഗായകനാണ് രതീഷ് കണ്ടടുക്കം. [1] മലയാളസിനിമയിലെ അതുല്യഗായകനായ കെ. ജെ. യേശുദാസിന്റെ ശബ്ദസാമ്യത്തിൽ കോമഡി ഉൽസവം എന്ന ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയിലൂടെ ആയിരുന്നു അരങ്ങേറ്റം. കൃത്യതയാർന്ന ശബ്ദസാമ്യതയും കഴിവും ഒത്തൊരുമിച്ചു വന്നതുകൊണ്ട് ഏറെ പ്രശ്സ്തനായി മാറുകയായിരുന്നു രതീഷ്. [2][3]
ജീവിതം
തിരുത്തുകകാസർഗോഡ് ജില്ലയിലെ ഒടയഞ്ചാലിൽ കണ്ടടുക്കം എന്ന സ്ഥലത്ത് അമ്പാടിയുടേയും രോഹിണിയുടേയും രണ്ടു മക്കളിൽ ഇളയ വ്യക്തിയാണ് രതീഷ്. 1981 മേയ് 12 -നായിരുന്നു ജനനം. സഹോദരി അനിതയാണ്. ഭാര്യ ബിന്ദുവും രണ്ടു പെണുകുട്ടികളും രതീഷിനുണ്ട്. അട്ടേങ്ങാനം ഗവണ്മെന്റ് സ്കൂളിൽ ഒമ്പതാം ക്ലാസ്സ് മാത്രമാണ് വിദ്യാഭ്യാസ യോഗ്യതയുള്ളത്. തുടർന്ന് പഠനം നിർത്തുകയായിരുന്നു. ജീവിതപ്രാരാബ്ധങ്ങൾ നിമിത്തം ചെറുപ്പത്തിൽ തന്നെ ഒടയഞ്ചാലിൽ ഉണ്ടായിരുന്ന ടയർ റിസോളിങ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ സമീപപ്രദേശമായ പരപ്പയിലെ ടയർ റിസോളിങ് കമ്പനിയിൽ തന്നെ ജോലി ചെയ്തു വരുന്നു. ചക്കിട്ടടുക്കം ഭജനമഠത്തിൽ ഭജനഗാനങ്ങൾ പാടുന്നു എന്നതൊഴികെ യാതൊരു വിധ സംഗീതപഠനവും രതീഷ് നടത്തിയിരുന്നില്ല. കാഞ്ഞങ്ങാടുള്ള ദേവഗീതം ഓർക്കസ്ട്ര എന്ന സുഹൃത്തുക്കൾ തുടങ്ങിയ ട്രൂപ്പിലും ഒരു വർഷത്തിലേറെയായി രതീഷ് പാടുന്നുണ്ട്.[4] ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റോഡ് ഷോകളിലും മറ്റുമൊക്കെ സജീവമായി രതീഷ് പങ്കെടുത്തു വരുന്നു.
നിലവിലെ അവസ്ഥ
തിരുത്തുകരണ്ടു സിനിമകളിലും ഗൾഫ് രാജ്യങ്ങളിലും പാടാനുള്ള അവസരം ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയോടെ രതീഷിനു കൈവന്നിരിക്കുന്നു. [5] നിരവധി അംഗീകാരങ്ങൾ വിവിധ സാംസ്കാരിക സംഘടനകൾ വഴി രതീഷിനെ തേടി എത്തി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഫ്‌ളവേഴ്‌സ് ചാനൽ". Archived from the original on 2018-06-10. Retrieved 2018-06-07.
- ↑ രതീഷിന്റെ ഗാനം
- ↑ വൺഇന്ത്യ വാർത്ത
- ↑ മനോരമ വാർത്ത
- ↑ മാതൃഭൂമി വാർത്ത