ഇന്ത്യയിലും വിദേശത്തും നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള കേരളീയനായ ചിത്രകാരനാണ് രതീഷ്. ടി(ജനനം :1980). കേരള ലളിത കലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ 2003 ൽ ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ജനിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദം നേടി. റോയൽ ഓവർസീസ് സ്കോളർഷിപ്പോടെ യു.കെ റെസിഡൻസിയിൽ പങ്കെടുത്തു.

പ്രദർശനങ്ങൾ

തിരുത്തുക
  • സ്റ്റെയിൻബുക്ക്(മൂവിങ്ങ് എർത്ത്), ഗലാറിയെ മിർച്ചൽഡാനി (2007)
  • ഗ്രീൻ പോണ്ട് 2011, മൈക്കിൾ ഹൗസ് ഗ്യാലറി, ബെർലിൻ
  • ഇന്ത്യ ആർട്ട് ഫെയർ 2008
  • ആർട്ട്ഫോറം, ബെർലിൻ
  • ഓപൻ, സോയ മ്യൂസിയം,സ്ലൊവാക്യ
  • വില്ലെം ബാർഡ് പ്രോജക്റ്റ്, ആംസ്റ്റർഡാം 2008

ഗ്രീൻ പോണ്ട് II പരമ്പരയിലെ എണ്ണച്ചായമുപയോഗിച്ച് കാൻവാസിൽ വരച്ച (243.8 സെ.മീ X 182.8 സെ.മീ) രണ്ട് ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2005: കാശി അവാർഡ്
  • 2004: റോയൽ ഓവർ - സീസ് ലീഗ്, ട്രാവൽ സ്കോളർഷിപ്പ് [1]
  • 2003: കേരള ലളിത കലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ
  1. http://www.galeriems.com/artist_ratheesh_t.html

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രതീഷ്._ടി&oldid=3807884" എന്ന താളിൽനിന്ന് ശേഖരിച്ചത്