ത്രിപുരയിൽ നിന്നുള്ള ഒരു ഇന്ത്യൻ ഡോക്ടറായിരുന്നു രതിൻ ദത്ത (1931 - 27 ജനുവരി 2020). പത്മശ്രീ, ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ ഹോണർ എന്നീ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചു.

രതിൻ ദത്ത
Rathin Datta
ജനനം1931
മരണം27 January 2020 (aged 88)
തൊഴിൽPhysician
പുരസ്കാരങ്ങൾPadma Shri (1992)
Friends of Liberation War Honour (2012)

ജീവചരിത്രം

തിരുത്തുക

1931 ൽ അസമിലെ മംഗൽദോയിയിലാണ് ദത്ത ജനിച്ചത്. ഷില്ലോങ്ങിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി. ബിദാൻ ചന്ദ്ര റോയിയുടെ കീഴിൽ അദ്ദേഹം പരിശീലനം നേടി. തുടർന്ന്, റോയൽ കോളേജ് ഓഫ് സർജന്റെ ഫെലോഷിപ്പിനായി അദ്ദേഹം ലണ്ടനിലേക്ക് പോയി.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അറുപതുകളുടെ അവസാനത്തിൽ ത്രിപുര ഹെൽത്ത് സർവീസസിൽ ചേർന്നു. ബംഗ്ലാദേശ് മോചനസമയത്ത് അദ്ദേഹം ബംഗ്ലാദേശിലെയും ഇന്ത്യയിലെയും സ്വാതന്ത്ര്യ പോരാളികൾക്ക് ചികിത്സ നൽകി. 1971 ൽ അദ്ദേഹം നിരവധി ജീവൻ രക്ഷിച്ചു. 1992 ൽ ത്രിപുര ഹെൽത്ത് സർവീസസിന്റെ ഡയറക്ടറും സ്പെഷ്യൽ സെക്രട്ടറിയുമായി അദ്ദേഹം സേവനത്തിൽ നിന്ന് വിരമിച്ചു.

വൈദ്യശാസ്ത്രത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 1992 ൽ ദത്തയ്ക്ക് പത്മശ്രീ ബഹുമതി നൽകി. [1] ത്രിപുരയിൽ നിന്ന് പത്മശ്രീ സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിൽ നൽകിയ സംഭാവനകൾക്ക് 2012 ൽ ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ ഓണർ ലഭിച്ചു.

ദത്ത 2020 ജനുവരി 27 ന് കൊൽക്കത്തയിലെ സ്വന്തം വീട്ടിൽ 88 ആം വയസ്സിൽ അന്തരിച്ചു.

  1. "Padma Awards Directory (1954–2014)" (PDF). Ministry of Home Affairs (India). 21 May 2014. Archived from the original (PDF) on 2016-11-15. Retrieved 22 March 2016.
"https://ml.wikipedia.org/w/index.php?title=രതിൻ_ദത്ത&oldid=3789518" എന്ന താളിൽനിന്ന് ശേഖരിച്ചത്