രഞ്ജിത് സിങ്ജി

(രഞ്ജിത് സിങ്ങ് ജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രഞ്ജിത് സിങ്ജി (10 സെപ്റ്റംബർ 1872 – 2 ഏപ്രിൽ 1933)[1] ഇന്ത്യൻ രാജകുമാരനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനുമാണ്.[2] അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റും സസക്സിനു വേണ്ടി കൗണ്ടി ക്രിക്കറ്റും കളിച്ചിട്ടുണ്ട്.

രഞ്ജി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കുമാർ ശ്രീ രഞ്ജിത് സിങ്ജി
വിളിപ്പേര്രഞ്ജി, സ്മിത്ത്
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ സ്ലോ
റോൾബാറ്റ്സ്മാൻ, ശേഷം എഴുത്തുകാരനും നവനഗറിന്റെ മഹാരാജാവും
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 105)16 ജൂലൈ 1896 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്24 ജൂലൈ 1902 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
1895 – 1920സസക്സ്
1901 – 1904ലണ്ടൻ കൗണ്ടി
1893 – 1894കേംബ്രിഡ്ജ് സർവ്വകലാശാല
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് FC
കളികൾ 15 307
നേടിയ റൺസ് 989 24692
ബാറ്റിംഗ് ശരാശരി 44.95 56.37
100-കൾ/50-കൾ 2/6 72/109
ഉയർന്ന സ്കോർ 175 285*
എറിഞ്ഞ പന്തുകൾ 97 8056
വിക്കറ്റുകൾ 1 133
ബൗളിംഗ് ശരാശരി 39.00 34.59
ഇന്നിംഗ്സിൽ 5 വിക്കറ്റ് 4
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 1/23 6/53
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 13/– 233/–
ഉറവിടം: ക്രിക്ക് ഇൻഫോ, 2 ഏപ്രിൽ 1933

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് രഞ്ജി വിലയിരുത്തപ്പെടുന്നത്.[3] പരമ്പരാഗത ശൈലിയിൽ നിന്നും മാറി ചിന്തിച്ചതിനാലും അതിവേഗ ചലനങ്ങളാലും ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും പുതിയൊരു ബാറ്റിംഗ് ശൈലി അവലംബിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മുൻകാലങ്ങളിൽ ബാറ്റ്സ്മാന്മാർ മുന്നോട്ടാഞ്ഞുകൊണ്ടാണ് ഷോട്ടുകൾ കളിച്ചിരുന്നത്. എന്നാൽ ഇദ്ദേഹം അക്കാലത്ത് പുരോഗമിച്ചു വന്നിരുന്ന പിച്ചുകളുടെ സാധ്യത മുതലെടുക്കുകയും ബാക്ക് ഫുട്ടിൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കുകയും ചെയ്തു. ലേറ്റ് കട്ട് എന്ന ഷോട്ട് കളിക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അതുപോലെത്തന്നെ ലെഗ് ഗ്ലാൻസ് എന്ന ഷോട്ട് കണ്ടെത്തുകയും പ്രശസ്തമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായിട്ടാണ്, ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് പരമ്പരക്ക് രഞ്ജി ട്രോഫി എന്ന പേരു നൽകിയത്. പാട്യാലയിലെ മഹാരാജ ഭുപീന്ദർ സിങ്ങാണ് 1935 ൽ ഈ പരമ്പര ഉദ്ഘാടനം ചെയ്തത്.

  1. Williamson, Martin. "Player Profile: K. S. Ranjitsinhji". CricInfo. Retrieved 2009-08-24.
  2. K S Ranjitsinhji & the English cricket team
  3. Haigh, Gideon (24 August 2009). "A prince among batsmen". CricInfo. Retrieved 2009-08-24.
"https://ml.wikipedia.org/w/index.php?title=രഞ്ജിത്_സിങ്ജി&oldid=3090905" എന്ന താളിൽനിന്ന് ശേഖരിച്ചത്