രജിത രാമചന്ദ്രപ്പുലവർ
ഫോക് ലോർ യുവ പുരസ്‌കാരം നേടിയ തോൽപ്പാവക്കൂത്ത് കലാകാരിയാണ് രജിത രാമചന്ദ്രപ്പുലവർ.
രജിത രാമചന്ദ്രപ്പുലവർ | |
---|---|
ജനനം | രജിത |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തോൽപ്പാവക്കൂത്ത് കലാകാരി |
അറിയപ്പെടുന്നത് | തോൽപ്പാവക്കൂത്ത് |
ജീവിതരേഖ
തിരുത്തുകപ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ കവളപ്പാറ രാമചന്ദ്രപ്പുലവരുടെയും രാജലക്ഷ്മിയുടെയും മകളാണ്. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള തോൽപ്പാവക്കൂത്ത് പഠനകേന്ദ്രത്തിലെ അധ്യാപികയാണ്. തോൽപ്പാവക്കൂത്തിലെ സ്ത്രീസാന്നിധ്യം ആധുനിക വേദിയിൽ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് രജിത രാമചന്ദ്രപ്പുലവർക്ക് 2020 ൽ ഫോക് ലോർ യുവ പുരസ്‌കാരം ലഭിച്ചത്. തോൽപ്പാവ നിർമാണത്തിലൂടെയാണ് രജിത ഈ കലാരംഗത്തേക്ക് കാലൂന്നുന്നത്. പിന്നീട് അവതരണത്തിലേക്കും പ്രവേശിച്ച് പിതാവിനൊപ്പം മഹാബലി ചരിതം, ചണ്ഡാലഭിക്ഷുകി, കൊറോണ പാവക്കൂത്ത് [1]തുടങ്ങി ഒട്ടേറെ പുതുമയാർന്ന പരിപാടികൾ ആവിഷ്‌കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സിങ്കപ്പൂർ, തായ്‌ലാൻഡ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ 1000 യുവ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.[2]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ഫോക് ലോർ അക്കാദമി യുവ പുരസ്‌കാരം (2018)
- സംസ്ഥാന സർക്കാരിന്റെ 1000 യുവ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പു്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-19. Retrieved 2020-07-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-19. Retrieved 2020-07-19.