രജതകമലം
ഇന്ത്യൻ സിനിമയ്ക്ക് നൽകുന്ന ഒരു പുരസ്കാരമാണ് രജതകമലം. ഇന്ത്യൻ സിനിമയിൽ മികവു തെളിയിക്കുന്നവർക്ക് എല്ലാ വർഷവും നൽകുന്ന പുരസ്ക്കാരങ്ങളാണ് സുവർണ്ണകമലവും രജതകമലവും. വെള്ളി താമര എന്നാണ് ഇതിൻറെ മലയാള തർജ്ജമ. 1954ൽ ആണ് ദേശീയ ചലച്ചിത്രപുരസ്ക്കാരങ്ങൾ ഏർപ്പെടുത്തുന്നത്. ഇന്ത്യൻ ഗവർമെൻറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ആണ് പുരസ്ക്കാരങ്ങൾ നിർണ്ണയിക്കുന്നത്. രാഷ്ട്രപതിയാണ് പുരസ്ക്കാരം വിതരണം ചെയ്യുന്നത്.
വിഭാഗങ്ങൾ
തിരുത്തുകമികച്ച സിനിമയും സംവിധായകനുമെല്ലാം സുവർണ്ണ കമലം വിഭാഗത്തിലാണ് വരുന്നത് . രജതകമലത്തിൽ വരുന്നത് താഴെപറയുന്ന വിഭാഗങ്ങളാണ്.
- മികച്ച നടൻ
- മികച്ച നടി
- മികച്ച സഹനടൻ
- മികച്ച സഹനടി
- മികച്ച ബാലതാരം
- മികച്ച സംഗീത സംവിധായകൻ
- മികച്ച ഗാനരചയിതാവ്
- മികച്ച പിന്നണിഗായകൻ
- മികച്ച പിന്നണിഗായിക
- മികച്ച കലാസംവിധായകൻ
- മികച്ച ഛായാഗ്രാഹകൻ
- മികച്ച നൃത്തസംവിധായകൻ
- മികച്ച ശബ്ദമിശ്രണം
- മികച്ച ചിത്രസംയോജനം
- മികച്ച തിരക്കഥാകൃത്ത്
- മികച്ച വസ്ത്രാലങ്കാരം
- മികച്ച ചമയം
- മികച്ച സ്പെഷൽ ഇഫക്ട്
- പ്രത്യേക ജൂറി പരാമർശം
- പരിസ്ഥിതി പ്രാധ്യാന്യമുള്ള മികച്ച സിനിമ
- കുടുംബ ഉന്നമന ചിത്രം
- ദേശീയോഥ്ഗ്രഥന ചിത്രം
- സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രം
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പെടുത്തിയ ഭാഷകളിൽ നിന്നും ഓരോ മികച്ച സിനിമകളും തെരഞ്ഞെടുക്കും. അതുപോലെ എട്ടാം ഷെഡ്യൂളിൽ പെടുത്താത്ത ഭാഷകളിൽ വരുന്ന ചിത്രത്തിനും രജത ചകോരം പുരസ്ക്കാരം നൽകുന്നുണ്ട്. സിനിമേതര വിഭാഗത്തിലും ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.