ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പു ചുമതലയും ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവും ചെയ്യുന്നതിനായി ഭാരത സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ[2]. ഇന്ത്യയിൽ നിർമ്മിക്കുന്ന ചലച്ചിത്രങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നതിനും സാംസ്കാരിക കൈമാറ്റത്തിനും ഊന്നൽ നൽകിക്കൊണ്ട് ഭാരതസർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിൽ 1973-ൽ പ്രവർത്തനം ആരംഭിച്ചു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നിർണയവും വിതരണവും നടത്തുക; ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഇന്ത്യൻ സിനിമകളുടെ ചലച്ചിത്രമേളകൾ സംഘടിപ്പിക്കുക; ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ[1].

ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ
രൂപീകരണം1973
തരംസർക്കാർ സ്ഥാപനം
ലക്ഷ്യംഅന്താരാഷ്ട്ര ചലച്ചിത്രമേള (സംഘാടനം)
ദാദാസാഹിബ് ഫാൽക്കെ അവാർഡ്,
ദേശീയ ചലച്ചിത്ര പുരസ്കാരം.(വിതരണം)
ആസ്ഥാനംസിരി ഫോർട്ട് ആഡിറ്റോറിയം കോമ്പ്ലക്സ്, ന്യൂ ഡൽഹി
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
ഡറക്ടർ
സി. ശെന്തിൽ രാജൻ[1]
മാതൃസംഘടനഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം
വെബ്സൈറ്റ്www.dff.nic.in
  1. 1.0 1.1 DFF സൈറ്റിൽ നിന്നും ശേഖരിച്ചത് 01.03.2018
  2. യുനസ്കോ സൈറ്റിൽ നിന്നും. ശേഖരിച്ചത് 03-01-2018