രംഗ ഭട്ട്

വൈദ്യശാസ്ത്ര പണ്ഡിതൻ
(രങ്ക ഭട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗൗഡസാരസ്വത വൈദ്യശാസ്ത്ര പണ്ഡിതനായിരുന്നു രംഗ ഭട്ട് . കേരളത്തിലെ ഔഷധ സസ്യങ്ങളെയും വൃക്ഷങ്ങളെയും വിവരിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസ് (കേരളാരാമം) നിർമ്മിക്കുന്നതിൽ ഹെൻറി അഡ്രിയാൻ വാൻ റീഡ്‌ ടോ ഡ്രാക്കെൻ‍സ്റ്റീൻ എന്ന ഡച്ചുകാരനെ സഹായിച്ച നാട്ടുകാരിൽ പ്രമുഖനായിരുന്നു രംഗ ഭട്ട്. ഹെൻഡ്രിക് വാൻ റീഡ് കുറച്ചുകാലത്തേക്കു കൊച്ചിയിലെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കമ്മഡോർ / ഗവർണർ ആയിരുന്നു. കേരളത്തിലെ സസ്യസമൃദ്ധിയിൽ ഇദ്ദേഹത്തിനുണ്ടായ ആദരവാണ് അതിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാൻ പ്രേരിപ്പിച്ചത്. ലത്തീൻ ഭാഷയിൽ 12 വാല്യങ്ങളിലായി രചിച്ച ഹോർത്തൂസ് മലബാറിക്കസ് സസ്യവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനയാണ്. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ച രംഗ ഭട്ട് ഉൾപ്പെടെയുള്ള കൊങ്കണപണ്ഡിതരുടെ ഒരു പ്രസ്താവന കൊങ്കണി ഭാഷയിൽ ദേവനാഗരിലിപിയിൽ ഗ്രന്ഥാരംഭത്തിൽ കൊടുത്തിട്ടുണ്ട്.[1][2] നേപ്പിൾസ് സ്വദേശിയായ ഫാദർ മാത്യൂസ് എന്ന കർമലിത്താ മിഷനറിയും അപ്പു ഭട്ട് , വിനായക ഭട്ട് , ഇട്ടി അച്യുതൻ എന്നിവരും ഹോർത്തൂസ് മലബാറിക്കൂസിന്റെ രചനയിൽ വാൻ റീഡിനെ സഹായിച്ച പണ്ഡിതന്മാരായിരുന്നു.[3]

  1. https://www.onmanorama.com/lifestyle/keralaspora/2020/10/04/hortus-malabaricus-manilal-van-rheede-achudan-kerala-plants.html
  2. https://newsgil.in/2018/08/20/hortus-malabaricus-itty-achudan/
  3. https://www.thehindu.com/news/cities/Kochi/memorial-to-pay-tribute-to-coauthors-of-hortus-malabaricus/article7910901.ece
"https://ml.wikipedia.org/w/index.php?title=രംഗ_ഭട്ട്&oldid=3946622" എന്ന താളിൽനിന്ന് ശേഖരിച്ചത്