മലയാളത്തിലെ ശ്രദ്ധേയനായ[അവലംബം ആവശ്യമാണ്] സാഹിത്യ നിരൂപകനാണ് രഘുനാഥൻ പറളി. എഡിറ്റർ, വിവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. സിനിമാ നിരൂപണം എഴുതാറുണ്ട്. ചില പ്രധാന കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആദ്യ നിരൂപണ കൃതിയായ 'ദർശനങ്ങളുടെ മഹാവിപിനം' (2000 ഏപ്രിൽ മാസത്തിൽ ആദ്യപതിപ്പ്) മലയാള സാഹിത്യത്തിന്റെയും സാഹിത്യ നിരൂപണതിന്റെയും ഒരു പ്രമുഖ സംക്രമണ ഘട്ടത്തെ അടയാളപ്പെടുത്തി.

ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രീയ രചന (വാക്കുകൾ സാക്ഷ്യങ്ങൾ), സെല്ലുലോയ്ഡിലെ ചില്ലുപടവുകൾ (സിനിമാനിരൂപണം), സ്ഥലം ജലം കാലം (ആത്മകഥാംശമുള്ള നിരൂപണ കൃതി) എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. സി പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം, വിശ്വോത്തര കഥകൾ-രാഷ്ട്രീയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്ററാണ്. ഡ്രീനാ നദിയിലെ പാലം, പെനാൾറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നിവ പ്രധാന പരിഭാഷകളാണ്.

1974 മെയ് 28 ന് പാലക്കാട് ജില്ലയിലെ പറളിയിൽ ജനിച്ചു. അച്ഛൻ ടി കെ കൃഷ്ണൻ, അമ്മ സി ലക്ഷ്മിക്കുട്ടി. 1998 മുതൽ ഗവൺമെന്റ് സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. കേരള സാംസ്കാരിക വകുപ്പിനു കീഴിലുളള ഒ വി വിജയൻ സ്മാരക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ സമസ്ത കേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റ് (National Book Trust - NBT) മലയാളം ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാര നിർണ്ണയ സമിതി അംഗമായും കേരള എസ് സി ഇ ആർ ടി ഇംഗ്ലീഷ് പാഠപുസ്തക നിർമ്മാണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

സാഹിത്യ നിരൂപണം/വിമർശനം

  • ദർശനങ്ങളുടെ മഹാവിപിനം
  • ഭാവിയുടെ ഭാവന
  • ചരിത്രം എന്ന ബലിപീഠം
  • മൗനം എന്ന രാഷ്ട്രീയ രചന (വാക്കുകൾ സാക്ഷ്യങ്ങൾ)
  • സെല്ലുലോയ്ഡിലെ ചില്ലുപടവുകൾ (സിനിമാനിരൂപണം)
  • സ്ഥലം ജലം കാലം (ആത്മകഥാംശമുള്ള നിരൂപണ കൃതി)
  • എഡിറ്റർ
  • സി പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം
  • വിശ്വോത്തര കഥകൾ-രാഷ്ട്രീയ കൊലപാതകങ്ങൾ
  • വിവർത്തനം
  • ഡ്രീനാ നദിയിലെ പാലം
  • പെനാൾറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം
  • ജീവിതത്തിലെ ഒരു ദിവസം

പുരസ്കാര സമിതി

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാര നിർണ്ണയ സമിതിയിലും എസ് ബി ടി കഥാ പുരസ്കാര നിർണ്ണയ സമിതിയിലും അംഗമായിരുന്നിട്ടുണ്ട്

അനുബന്ധ കണ്ണികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രഘുനാഥൻ_പറളി&oldid=4449724" എന്ന താളിൽനിന്ന് ശേഖരിച്ചത്