മധ്യഅമേരിക്കൻ വംശനായ ഒരു കുറ്റിച്ചെടിയാണ്‌ രക്തനെല്ലി. (ശാസ്ത്രീയനാമം: Rivina humilis). ചെടിത്തക്കാളി എന്നും അറിയപ്പെടുന്നു. [2]പല സ്ഥലത്തും ഇതിനെ ഒരു അധിനിവേശസസ്യമായാണ്‌ കരുതിപ്പോരുന്നത്‌ [3]. 1700 മീറ്റർ വരെ ഉയരമുള്ള കാടിനകത്തും പുറത്തും വഴിയോരങ്ങളിലും എല്ലാം ഈ ചെടി കണ്ടുവരുന്നു. കുറച്ചു സൂര്യപ്രകാശമേ വേണ്ടൂ. മുഴുവൻ തണലാണെങ്കിലും ഉപ്പുരസമുള്ള മണ്ണിലുമെല്ലാം വളരാൻ കഴിവുണ്ട്‌. [4] വെള്ളയും പിങ്കും പൂക്കളും, പച്ച ഇലകളും, ഓറഞ്ചും ചുവപ്പും പഴങ്ങളും ഒരുമിച്ച് തന്നെ കാണുന്ന ഈ ചെടി ഒരു നല്ല കാഴ്‌ചയാണ്. പക്ഷികളെ ആകർഷിക്കാൻ ഉദ്യാനങ്ങളിൽ വച്ചുപിടിപ്പിക്കാറുണ്ട്. റെഡ് ഇന്ത്യക്കാർ ഇതിനെ വസ്ത്രങ്ങൾക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്നു. മെക്സിക്കോയിൽ മുറിവിനെ ചികിൽസിക്കാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. [5] ചെടി മുഴുവൻ വിഷമാണ്, പ്രത്യേകിച്ചും ഇലകൾ. പക്ഷികൾ ഇവയുടെ പഴം തിന്നുമെങ്കിലും അവയ്ക്കും ഇതു വിഷം തന്നെ. [6] പലവിധ രോഗങ്ങൾക്കും ഔഷധമായി ഇതുപയോഗിക്കുന്നു. ഇന്ത്യയിൽ ചിലയിടങ്ങളിൽ മണിത്തക്കാളിയ്ക്കു പകരം ഈ ചെടിയാണ് ഉപയോഗിച്ചുവരുന്നത്. [7] Cyanophrys goodsoni എന്ന പുഴുവിന്റെ ഭക്ഷണം ഇതിന്റെ ഇലയാണ്. [8]

രക്തനെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Petiveriaceae
Genus: Rivina
Species:
R. humilis
Binomial name
Rivina humilis
Synonyms

Rivina laevis L.[1]

ചിത്രശാല

തിരുത്തുക

കുറിപ്പ്

തിരുത്തുക

ഈ ചെടിയ്ക്ക് ചിലയിടത്ത് മണിത്തക്കാളി എന്നും (തെറ്റായി)പറഞ്ഞു കാണുന്നു. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ solanum nigrum (യഥാർത്ഥ മണിത്തക്കാളി) എന്ന ചെടിയ്ക്കു പകരം ഈ ചെടിയുടെ ചിത്രം നൽകി കാണാറുണ്ട്.

  1. രക്തനെല്ലി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-12-09.
  2. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=40&key=7[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-18. Retrieved 2012-10-24.
  4. http://aggie-horticulture.tamu.edu/ornamentals/coastalplants/rivina.html
  5. http://www.flowersofindia.net/catalog/slides/Blood%20Berry.html
  6. http://www.fireflyforest.com/flowers/2262/rivina-humilis-rougeplant/
  7. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=40&key=7&hit=[പ്രവർത്തിക്കാത്ത കണ്ണി]
  8. http://www.butterfliesandmoths.org/species/Cyanophrys-goodsoni

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രക്തനെല്ലി&oldid=3993814" എന്ന താളിൽനിന്ന് ശേഖരിച്ചത്