ബ്ലഡ് മൂൺ

പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ.
(രക്തചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങൾ മൂലമാണ് രക്തചന്ദ്രൻ ദൃശ്യമാകുന്നത്. ചുവപ്പ് ചന്ദ്രൻ, ചെമ്പൻ ചന്ദ്രൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1][2]

31.01.2018 ന് ഉണ്ടായ സൂപ്പർ ബ്ലൂമൂൺ- റെഡ്മൂൺ- ചന്ദ്രഗ്രഹണം

വിശദീകരണം

തിരുത്തുക
 
പൂർണ്ണ ചന്ദ്രഗ്രഹണ സമയത്തുണ്ടാകുന്ന പ്രതിഭാസമാണ് രക്തചന്ദ്രൻ

ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം. ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിയ്ക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂർണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാവുകയാണ് ചെയ്യുക. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല. ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു അളവുകോലായും ഇതിനെ കണക്കാക്കുന്നു.[3]

അടുത്ത് വരാനിരിക്കുന്ന പൂർണ്ണചന്ദ്ര ഗ്രഹണങ്ങൾ

തിരുത്തുക
  • 2018 ജൂലൈ 27/28
  • 2019 ജനുവരി 20/21(സൂപ്പർമൂൺ)
  • 2021 മെയ് 26(സൂപ്പർ മൂൺ)
  • 2022 മെയ് 15/16[4]
  • 2022. നവംബർ 8
  • 2025.മാർച്ച്14
  • 2025.സെപ്റ്റംബർ 7
  • 2026.മാർച്ച് 3

.*2028.ഡിസംബർ31(ബ്ലൂ മൂൺ)

*2029.ജൂൺ 26 
*2029.ഡിസംബർ 20/21(ശൈത്യം, ശൈത്യകാല സൗരോച്ചം)
*2032.ഏപ്രിൽ 23
*2032.ഒക്ടോബർ18
*2033.ഏപ്രിൽ 14
*2033.ഒക്ടോബർ 8(സൂപ്പർ മൂൺ)
*2036.ഫെബ്രുവരി 11(സൂപ്പർ മൂൺ)
*2036.ആഗസ്റ്റ് 7
*2037.ജനുവരി 31 (സൂപ്പർ ബ്ലൂ ബ്ലഡ്‌ മൂൺ)
*2040.മെയ് 26
*2040.നവംബർ 18/19
*2043.മാർച്ച് 25
*2043.സെപ്തംബർ 19
*2044.മാർച്ച് 13
*2044.സെപ്തംബർ 7
*2047.ജനുവരി 12
*2047. ജൂലൈ 7
*2048.ജനുവരി 1
*2050.മെയ് 6
*2050.ഒക്ടോബർ 30
*2051.ഏപ്രിൽ 26
*2051.ഒക്ടോബർ 19/20(സൂപ്പർ മൂൺ)
*2054.ഫെബ്രുവരി 22(സൂപ്പർ മൂൺ)
*2054.ആഗസ്റ്റ് 18
*2055.ഫെബ്രുവരി 11(സൂപ്പർ മൂൺ)
*2058.ജൂൺ 6
*2058.നവംബർ 30

ഇതും കാണുക

തിരുത്തുക
  1. https://www.timeanddate.com/eclipse/blood-moon.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-03. Retrieved 2018-01-31.
  3. http://luca.co.in/blood-moon/
  4. http://luca.co.in/blood-moon/
"https://ml.wikipedia.org/w/index.php?title=ബ്ലഡ്_മൂൺ&oldid=3639530" എന്ന താളിൽനിന്ന് ശേഖരിച്ചത്