യോഷിനോറി ഉഷുമി
യോഷിനോറി ഉഷുമി ടോക്കിയോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫ്രണ്ടിയേഴ്സ് റിസർച്ച് സെന്ററിലെ ഓട്ടോഫാഗിയിൽ പഠനം നടത്തുന്ന സെൽ ബയോളജിസ്റ്റാണ് .2012-ൽ അദ്ദേഹം ബേസിക് സയൻസിൽ ക്യോറ്റോ പ്രൈസ് സ്വന്തമാക്കി.[1]കൂടാതെ 2016-ൽ തന്റെ ഓട്ടോഫാഗിയിലെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിന്റെ നോബേൽ സമ്മാനം കരസ്ഥമാക്കി.[2]
യോഷിനോറി ഉഷുമി | |
---|---|
ജനനം | |
ദേശീയത | Japanese |
കലാലയം | University of Tokyo |
അറിയപ്പെടുന്നത് | Autophagy |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (2016) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cell biologist |
സ്ഥാപനങ്ങൾ | Tokyo Institute of Technology |
വെബ്സൈറ്റ് | www |
ജീവിതം
തിരുത്തുകഉഷുമി ജപ്പാനിലെ ഫുക്കുവോക്കയിൽ 1945 ഫെബ്രുവരി 9 ന് ജനിച്ചു.അദ്ദേഹം 1967-ൽ ബാച്ചിലർ ഓഫ് സയൻസും, 1974-ൽ ഡോക്ടറേറ്റ് ഇൻ സയൻസും സ്വന്തമാക്കി. രണ്ടും യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ നിന്നുതന്നെയായിരുന്നു.1974-77 കാലഘട്ടത്ത് ന്യൂയോർക്ക് സിറ്റിയിലെ റോക്ക് ഫെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ്ഡോക്ടറാൽ ഫെല്ലോ കരസ്ഥമാക്കി.
1977-ൽ യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലേക്ക് തന്നെ തിരിച്ചെത്തി.1986-ൽ അവിടെ അദ്ദേഹം ലെക്ചററായി നിയമിക്കപ്പെട്ടു. കൂടാതെ 1988-ൽ അസോസിയേറ്റഡ് പ്രൊഫസറായി നിയമിക്കുകയും ചെയ്തു. 1996-ന് ജപ്പാനിലെ ഓകാസാക്കി സിറ്റിയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് ബയോളജി -യിലേക്ക് മാറി.അവിടെവച്ചാണ് അദ്ദേഹം പ്രൊഫസറാകുന്നത്. 2004 തൊട്ട് 2009 വരെയും അദ്ദേഹം ജപ്പാനിലെ ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസെഡ് സ്റ്റഡീസിൽ പ്രൊഫസറായിരുന്നു. 2009-ൽ അദ്ദേഹത്തിന് മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്ന് അപ്പോയിന്റ്മെന്റ് വന്നു, എമരിറ്റസ് പ്രൊഫസർ അറ്റ് ദി നാഷ്ണൽഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് ബയോളജി, ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസെഡ് സ്റ്റഡീസ്, പ്രൊഫസർഷിപ്പ് അറ്റ് അഡ്വാൻസ് റിസർച്ച് ഓർജനൈസേഷൻ എന്നിങ്ങനെയായിരുന്നു അത്. 2014 -ലെ അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് ശേഷം ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേറ്റീവ് റിസെർച്ചിൽ പ്രൊഫസറായി തുടർന്നു. ഇപ്പോൾ അദ്ദേഹം ഇൻസ്റ്റീറ്റ്യൂട്ട് ഓഫ് ഇന്നോവേറ്റീവ് റിസർച്ചിലെ സെൽ ബയോളജി വിഭാഗത്തിന്റെ തലവനാണ്.
2016-ൽ അദ്ദേഹത്തിന് ഓട്ടോഫാഗിയുടെ മെക്കാനിസത്തിന്റെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു..
അവാർഡുകൾ
തിരുത്തുക- Fujihara Award, Fujihara Foundation of Science (2005)
- Japan Academy Prize, Japan Academy (2006)
- Asahi Prize, Asahi Shimbun (2009)
- Kyoto Prize in Basic Sciences (2012)[3]
- Gairdner Foundation International Award (2015)
- International Prize for Biology (2015)
- Keio Medical Science Prize (2015)
- Rosenstiel Award (2015)
- Wiley Prize in Biomedical Sciences (2016)
- Nobel Prize in Physiology or Medicine (2016)[4]
പബ്ലിക്കേഷൻസ്
തിരുത്തുക- Tsukada, M; Ohsumi, Y (25 October 1993). "Isolation and characterization of autophagy-defective mutants of Saccharomyces cerevisiae". FEBS letters. 333 (1–2): 169–74. PMID 8224160.
- Mizushima, N; Noda, T; Yoshimori, T; Tanaka, Y; Ishii, T; George, MD; Klionsky, DJ; Ohsumi, M; Ohsumi, Y (24 September 1998). "A protein conjugation system essential for autophagy". Nature. 395 (6700): 395–8. PMID 9759731.
- Kabeya, Y.; Mizushima, N.; Ueno, T.; Yamamoto, A.; Kirisako, T.; Noda, T.; Kominami, E.; Ohsumi, Y.; Yoshimori, T. (2000). "LC3, a mammalian homologue of yeast Apg8p, is localized in autophagosome membranes after processing". The EMBO Journal. 19 (21): 5720–5728. doi:10.1093/emboj/19.21.5720. PMC 305793. PMID 11060023.
- Ichimura, Y; Kirisako, T; Takao, T; Satomi, Y; Shimonishi, Y; Ishihara, N; Mizushima, N; Tanida, I; Kominami, E; Ohsumi, M; Noda, T; Ohsumi, Y (23 November 2000). "A ubiquitin-like system mediates protein lipidation". Nature. 408 (6811): 488–92. PMID 11100732.
- Ohsumi, Y (March 2001). "Molecular dissection of autophagy: two ubiquitin-like systems". Nature reviews. Molecular cell biology. 2 (3): 211–6. PMID 11265251.
- Kuma, A; Hatano, M; Matsui, M; Yamamoto, A; Nakaya, H; Yoshimori, T; Ohsumi, Y; Tokuhisa, T; Mizushima, N (23 December 2004). "The role of autophagy during the early neonatal starvation period". Nature. 432 (7020): 1032–6. PMID 15525940.
- Hanada, T; Noda, NN; Satomi, Y; Ichimura, Y; Fujioka, Y; Takao, T; Inagaki, F; Ohsumi, Y (28 December 2007). "The Atg12-Atg5 conjugate has a novel E3-like activity for protein lipidation in autophagy". The Journal of biological chemistry. 282 (52): 37298–302. PMID 17986448.
അധിക ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Lawrence Biemiller, "Kyoto Prize Is Awarded to 3 Scholars" The Chronicle of Higher Education Nov. 10, 2012 [1]
- ↑ "The Nobel Prize in Physiology or Medicine 2016". The Nobel Foundation. 3 October 2016. Retrieved 3 October 2016.
- ↑ "Yoshinori Ohsumi". Kyoto Prize. Retrieved 3 October 2016.
- ↑ "Yoshinori Ohsumi wins Nobel prize in medicine for work on autophagy". The Guardian. Retrieved 3 October 2016.